ഞാനടക്കമുള്ള ഭൂരിഭാഗം മുസ്ലിംകളും " ജിഹാദി" എന്ന പേര് കേൾക്കുന്നത് തന്നെ പത്ര മാധ്യമങ്ങളിലൂടെയാണ്. - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ഞാനടക്കമുള്ള ഭൂരിഭാഗം മുസ്ലിംകളും ” ജിഹാദി” എന്ന പേര് കേൾക്കുന്നത് തന്നെ പത്ര മാധ്യമങ്ങളിലൂടെയാണ്.

ഞാനടക്കമുള്ള ഭൂരിഭാഗം മുസ്ലിംകളും ” ജിഹാദി” എന്ന പേര് കേൾക്കുന്നത് തന്നെ പത്ര മാധ്യമങ്ങളിലൂടെയാണ്. ഈ നാട്ടിൽ നിന്ന് ജിഹാദി ആകാനും ആട് മേക്കാനും പോയിട്ടുണ്ട് എങ്കിൽ അവർ പ്രതിനിധീകരിക്കുന്നത് തീവ്ര സലഫിസത്തെ ആണ്, അല്ലാതെ ഇസ്ലാമിനെ അല്ല. ഇസ്ലാമും സലഫിസവും രണ്ടും രണ്ടാണ്.

അത് കൊണ്ട് തന്നെയാണ് സലഫിസത്തെ അതിന്റെ പ്രാരംഭ ഘട്ടം മുതൽക്കേ ഇവിടത്തെ പണ്ഡിത സമൂഹം ശക്തിയുക്തം എതിർത്തിട്ടുള്ളതും ഇന്നും എതിർത്ത് കൊണ്ടിരിക്കുന്നതും. പിന്തിരിപ്പൻ ചിന്താഗതിക്കാർ എന്ന് മുദ്രകുത്തി ആ പണ്ഡിതന്മാരെ പൊതു സമൂഹം അന്ന് അവഗണിച്ചതിന്റെ പരിണിത ഫലമാണ് ഇന്ന് അനുഭവിക്കുന്നത്.

മുസ്ലിമല്ലാത്തവരെ മുഴുവൻ കൊല്ലേണ്ടതാണ് എന്ന മൂഢവിശ്വാസം പേറി നടക്കുന്നവരാണ് ഇവിടത്തെ ഇസ്ലാം മത വിശ്വാസികൾ എന്ന അത്യന്തം അപകടകരവും മ്ലേഛവുമായ മുൻവിധി അണ്ണാക്ക് തൊടാതെ ഛർദ്ദിച്ച് വെക്കുന്നതിന് മുമ്പ് കുറഞ്ഞ പക്ഷം ആ ചരിത്രത്തിലേക്കെങ്കിലും ഒന്ന് കണ്ണോടിച്ചിരുന്നു എങ്കിൽ താങ്കൾ ഈ മാലിന്യം വായിലൂടെ കാഷ്ടിച്ച് വെക്കുമായിരുന്നില്ല.

ആരായിരുന്നാലും വ്യക്തി താത്പര്യത്തിന് വേണ്ടി നാട്ടിൽ അനൈക്യവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന രീതിയിൽ വായിലൂടെ കാഷ്ടിച്ച് ദുർഗന്ധം പരത്തി അന്തരീക്ഷം മലിനമാക്കാതിരിക്കുക.

https://www.facebook.com/seira.salim/posts/1463488537050771

Source

Trending

To Top
Don`t copy text!