Malayalam Article

ഞാന്‍ കണ്ട ‘പട്ടായ’ എന്ന സുന്ദരി; ആരും പറയാത്ത ചില അനുഭവങ്ങള്‍…

തായ്‌ലൻഡിലെത്തുന്ന സുഖാന്വേഷികളെ മാടി വിളിക്കുന്ന സുന്ദരികളുള്ള മനോഹരമായ തീര നഗരമാണ് പട്ടായ. സ്വയം ഭരണാവകാശമുള്ള തായ്‌ലൻഡിലെ ഒരു മുനിസിപ്പാലിറ്റി ആയ പാട്ടായയിൽ കിലോമീറ്ററുകൾ നീളമുള്ള സുന്ദര ബീച്ചുകൾ കാണാം. ടൂറിസം പ്രധാന വരുമാനമാർഗമായ പട്ടായ, ലോകത്തിലെ ഏറ്റവും വലിയ സെക്സ് ടൂറിസം കേന്ദ്രമായാണ് അറിയപ്പെടുന്നത്. ദുബായ് പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങളിൽ നിന്ന് മോചനം ലഭിച്ച ഒരു മാസത്തെ അവധിയിൽ നിന്നും കുറച്ച് ദിവസം അവിടെ ചിലവഴിക്കാൻ ഞാനും എന്റെ സുഹൃത്തും കൂടി തീരുമാനിച്ചു.

ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ ആയതിനാൽ തിരികെ വരാനുള്ള ടിക്കറ്റും, മേൽവിലാസത്തിനു ഹോട്ടൽ ബുക്കിങ്ങും, ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോയും, രണ്ടായിരം ബാത്തും, ആറു മാസം കാലാവധി ഉള്ള പാസ്സ്പോർട്ടും കാണിക്കണം. ദുബായ് എയർപോർട്ടിലെ മർഹബ ലോഞ്ചും, എമിറേറ്റ്സ് എയർലൈൻസും നടത്തിയ മദ്യസൽക്കാരത്തിന്റെ ആലസ്യത്തിൽ ആയതിനാൽ, ബസും ട്രയിനും ഒഴിവാക്കി ടാക്സിയിലാണ് ഞങ്ങൾ പട്ടായയിലേക്ക് പുറപ്പെട്ടത്. കേരളീയ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാണ്‌ യാത്രയിലുടനീളം ലഭിക്കുന്നത്. വ്യാജ ഹോട്ടൽ ബുക്കിംഗ് ആയതിനാൽ സന്ധ്യ സമയത്ത് അവിടെ എത്തിയ ഞങ്ങൾക്ക് അനുയോജ്യമായ ഹോട്ടൽ തപ്പിപ്പിടിക്കേണ്ടി വന്നു.

മിക്ക ഹോട്ടലുകളും മദ്യവും മദിരാശിയും അനുവദിക്കും എങ്കിലും ചില ഹോട്ടലുകൾ അഥിതികൾക്ക് എക്സ്ട്രാ ചാർജ് ചെയ്യുന്നുണ്ട്. അതിഥികളെ കൊണ്ട് വരുകയാണെങ്കിൽ അവരുടെ ഐഡന്റിറ്റി കാർഡ് ഹോട്ടൽ റിസപ്ഷനിൽ സൂക്ഷിക്കുന്ന കാരണം മോഷണവും പിടിച്ചു പറിയും നന്നേ കുറവാണ്. വ്യത്യസ്തമായ സൗകര്യങ്ങൾ ആണ് പല ഹോട്ടലുകളും ഓഫർ ചെയ്യുന്നത്.

അടുത്തു തന്നെ ഉള്ള പാട്ടായയിലെ മുഖ്യ ആകർഷണമായ വാക്കിങ് സ്ട്രീറ്റിലേക്ക് നടക്കുമ്പോൾ മനസിലെ ജിജ്ഞാസയും ആനന്ദവും ഉച്ചാവസ്ഥയിൽ എത്തിയിരുന്നു. വൈകിട്ട് ഏഴു മുതൽ രാവിലെ മൂന്നു മണി വരെ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത വാക്കിങ് സ്ട്രീറ്റിന്റെ ഇരു വശങ്ങളിലുമായി ചെറുതും വലുതുമായ ബാറുകൾ, നേരം പുലരുവോളം ആടിത്തിമിർക്കാൻ ഡാൻസ് ബാറുകൾ, രതി ശാലകൾ, മസ്സാജ് സെന്ററുകൾ തുടങ്ങിയവ കൊണ്ട് നിറഞ്ഞിരിക്കുന്നു. ലൈറ്റുകളും സംഗീതവും അലയടിക്കുന്ന ആ തെരുവിൽ നമുക്ക് ചുറ്റും കാണുന്നവരിൽ കൂടുതലും സുന്ദരികളായ യുവതികൾ ആണ്. വേശ്യവൃത്തി അന്തസ്സും ആഭിജാത്യവും ഉള്ള തൊഴിലായി കാണുന്ന ഇവിടെ രാവുകൾ ഉറങ്ങുന്നില്ല. വഴിയോര കച്ചവടങ്ങളും സംഗീത പരിപാടികളും സ്ട്രീറ്റ് ഷോകളും പൊടിപൊടിക്കുന്ന അവിടെ സെക്സ് ഷോ നടക്കുന്ന ‘ഗോഗോ’ ബാറുകളിലൊന്നിലാണ് ആദ്യം കയറിയത്.

നഗ്നകളും അല്പവസ്ത്ര ധാരികളുമായ തരുണികൾ തങ്ങളുടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ അതിശയിപ്പിക്കുന്നത് തന്നെയാണ്‌. പ്രവേശനഫീ അടക്കുമ്പോൾ കിട്ടുന്ന രണ്ടു ബിയറുകളും നുണഞ്ഞിരുന്നു ഷോ ആസ്വദിക്കുമ്പോൾ കൂടുതൽ സുഖം പകരാൻ ബാർ യുവതികൾ അടുത്ത് കൂടുന്നു. ടിപ്സ് കൊടുക്കുകയോ, ബിയർ വാങ്ങി നൽകിയാലോ ഒക്കെ കൂടെ ഇരുന്ന് സുഖം പകരുന്ന അവർക്ക് നമ്മൾ കൊടുക്കുന്ന ഓരോ ഓർഡറിലും കമ്മീഷൻ ലഭിക്കുന്നു. ബാർയുവതികളെ പുറത്തേക്കു കൊണ്ട് പോകണമെങ്കിൽ ബാർ ഫീ ആയി നിശ്ചിത തുക സമയത്തിനനുസരിച്ച് നൽകണം.

മിക്ക ബാറുകളിലും കുറച്ച് സമയത്തേക്കുള്ള റൂം സൗകര്യവും ലഭ്യമാണ്. അവിടെ നിന്നും ഇറങ്ങി പല രാജ്യക്കാരുടെ ഡാൻസ് ബാറുകളിലും ക്ലബ്ബുകളിലും ആയി കയറിയിറങ്ങി നടന്നു. ഇടനിലക്കാർ പലവിധ ഓഫർ തരുമെങ്കിലും ക്ലബ്ബുകളിൽ നേരിട്ട് പോകുന്നതാണ് ഉത്തമം. തിരിച്ചറിയാൻ കഴിയാത്ത വിധം സ്ത്രീകളുടെ വസ്ത്രം അണിഞ്ഞ ലേഡി ബോയ്സ് വ്യാപകമായി സെക്സ് വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തായ് സംസ്കാരത്തിൽ ലേഡി ബോയ്സ്(Kathoey) എന്നറിയപ്പെടുന്ന ഭിന്ന ലിംഗക്കാർക്ക് നല്ല പരിഗണനയാണ് ലഭിക്കുന്നത്. മിലിട്ടറിയിൽ ഒഴികെ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്ന ഇത്തരക്കാർ മോഡലിംഗ്, സംഗീതം, സിനിമ തുടങ്ങിയ മേഖലകളിൽ പ്രശസ്തരാണ്.

പട്ടായയിലെ മറ്റൊരു പ്രത്യേകത ഇവിടത്തെ മസ്സാജ് പാർലറുകളാണ്. മുക്കിലും മൂലയിലും കാണുന്ന ഇത്തരം പാർലറുകളിൽ കാല്പാദങ്ങൾക്ക് ചെയ്യുന്ന ഫൂട്ട് മസ്സാജ്, മുഖശ്രീ കൂടുവാൻ ഫേസ് മസ്സാജ്, ശരീരഷീണം മാറ്റുവാൻ ഓയിൽ മസ്സാജ്, ഓയിൽ ഉപയോഗിക്കാതെ ശരീരം ഞെരുക്കിപ്പിഴിയുന്ന തായ് മസ്സാജ്, മനസിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം പ്രദാനം ചെയ്യുന്ന അരോമ മസ്സാജ്,ഹാപ്പി എൻഡിങ് മസ്സാജ് തുടങ്ങി വിവിധ തരം മസ്സാജ്കൾ ചെയ്ത് കൊടുക്കുന്നു. ബൂംബൂം അഥവ ബോഡി ടു ബോഡി എന്നറിയപ്പെടുന്ന സോപ്പി(Soapy) മസ്സാജ് ചെയ്യാൻ വേണ്ടിയാണ് പിന്നീട് ഞങ്ങൾ പോയത്‌. വാക്കിങ് സ്ട്രീറ്റിൽ നിന്ന് മാറി പാട്ടായയിലെ മറ്റു ഏരിയകളിൽ ആണ് പ്രമുഖമായ മസ്സാജ് സെന്ററുകൾ ഉള്ളത്.

പട്ടായ 2 റോഡിലെ Sabai Dee എന്ന പാർലറിൽ ആണ് കൂടുതൽ ലേഡീസിന്റെ ശേഖരം ഉള്ളത്. അടുത്തു തന്നെ ഉള്ള Sabai Room എന്ന പാർലറിൽ യോഗർട്ട്, ഐസ് തുടങ്ങിയ മസ്സാജുകളും ലഭ്യമാണ്. Honey, P.P തുടങ്ങിയ ബോഡി മസ്സാജ് സെന്ററുകളും അടുത്തു തന്നെ ഉണ്ട്. Phrakait റോഡിലെ Soi Honey, Chaolem എന്നീ സെന്ററുകളും സോപ്പി മസ്സാജിനു പ്രശസ്തമാണ്. Soi 5 ഏരിയയിലെ Resputin എന്ന മസ്സാജ് സെന്റർ ചെലവേറിയതാണെങ്കിലും ആകർഷണീയ ചെറുപ്പക്കാരികൾ ആണുള്ളത്. ഇതൊക്കെ ആണെങ്കിലും മസ്സാജ് ചെയ്യുന്ന യുവതിയുടെ കഴിവിനനുസരിച്ചിരിക്കും നമ്മുടെ സംതൃപ്തി.

പ്രവേശനം സൗജന്യമായ പാർലറിന്റെ അകത്തളത്തിൽ നിരന്നിരിക്കുന്ന നൂറ് കണക്കിന് സുന്ദരിമാരിൽ നിന്നാണ് മസ്സാജിനുള്ള യുവതികളെ തിരഞ്ഞെടുക്കേണ്ടത്. പ്രായത്തിന്റെയും സൗന്ദര്യത്തിന്റെയും അടിസ്ഥാനത്തിൽ കളർ ടാഗിനാൽ ഇവരെ വേർതിരിച്ചിട്ടുണ്ട്. സേവനങ്ങൾ പറഞ്ഞുറപ്പിച്ചു തുക (2000-5000) അടച്ചു കഴിഞ്ഞാൽ യുവതി നമ്മളെ സജ്ജീകരിച്ച റൂമിലേക്ക്‌ കൂട്ടികൊണ്ട് പോകും. ബാത്ത്ടബ്ബിലെ ചൂട് വെള്ളത്തിൽ അടിമുടി സോപ്പിട്ടു കുളിപ്പിച്ച ശേഷം എയർ നിറച്ച മെത്തയിലേക്ക് കിടത്തും. നൂരു ജെൽ, അരോമ, സെഷ്യുൽ തുടങ്ങി വിവിധ തരം ഓയിലുകൾ ബോഡി ടു ബോഡി മസ്സാജ് ചെയ്യാൻ ഉപയോഗിക്കുന്നു. രണ്ടു യുവതികൾ ചേർന്ന് ചെയ്യുന്ന ബർഗർ മസ്സാജ് മറ്റൊരു വ്യത്യസ്ത അനുഭൂതിയാണ്‌ നൽകുക. മസ്സാജിനു ശേഷം കുളി കഴിഞ്ഞ് ബാക്കി പരിപാടിക്ക് ബെഡിലേക്ക് മാറുന്നു. രണ്ടു മണിക്കൂർ നീളുന്ന ഈ മസ്സാജ് കഴിയുമ്പോൾ റൂം സെർവീസിനും യുവതി നൽകിയ സേവനത്തിനും ആയി ടിപ്സ് കൊടുക്കാൻ എന്തെങ്കിലും കയ്യിൽ കരുതുന്നത് നല്ലതാണ്. അതിനു ശേഷം തിരികെ റൂമിലെത്തി വിശ്രമിച്ചു.

രാവിലെ 10 മണിക്ക് വച്ച അലാറം കേട്ട് നമ്മൾ ഉണർന്നെങ്കിലും നഗരം ഉണരാൻ 11 മണി കഴിയണം. ബാട്ട് ബസ്‌ എന്ന് വിളിക്കുന്ന പിക്കപ്പിൽ കയറി ബീച്ച് ഭാഗത്ത്‌ ഇറങ്ങി, പാരാസൈലിങ്ങും, ബനാന ബോട്ട് റൈഡും, ജെറ്റ് സ്‌കീയികും നടത്തി. ബീച്ച് റോഡിലെ ബോംബെ പാലസ് എന്ന ഇന്ത്യൻ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച്, ടൂർ ഏജന്റിൽ നിന്ന് ബുക്ക്‌ ചെയ്ത Flight of the Gibbon എന്ന സിപ് ലൈൻ ടൂറിനു പുറപ്പെട്ടു. പട്ടായക്കും ബാങ്കോക്കിനും ഇടയിൽ ചോൻബുരിയിലാണ് ഈ സിപ് ലൈൻ. കാട്ടിനുള്ളിൽ പാമ്പിന്റെയും ഉടുമ്പിന്റെയും കുരങ്ങന്മാരുടെയും ഇടയിലൂടെ നടന്ന്, ഒരു വലിയ മരത്തിൽ ചുറ്റിക്കെട്ടിയ പടവുകളിലൂടെ കയറി റൈൻ ഫോറെസ്റ്റിനുള്ളിലൂടെ തൂങ്ങി പോകുന്നത് നല്ലൊരു അനുഭവം തന്നെയാണ്.

അവിടെ നിന്ന് തിരികെ വരുമ്പോൾ Khao Kheow ഓപ്പൺ സഫാരി പാർകിൽ കയറി വൈറ്റ് ലയൺ, റൈനോ, ഗിബ്ബോൺ തുടങ്ങിയ മൃഗങ്ങളെ വീക്ഷിച്ച ശേഷം പട്ടായയിൽ തിരികെ എത്തിയപ്പോൾ നേരം സന്ധ്യ ആയി. ബീച്ച് ഭാഗത്താണ് അന്ന് നമ്മൾ കറങ്ങാൻ ഇറങ്ങിയത്. ബീച്ച് റോഡിന്റെ ഒരു വശത്തുള്ള മദ്യശാലകളിൽ കയറിയിറങ്ങിയും മറുഭാഗത്ത് ബീച്ചിനോട് ചേർന്ന് കൂട്ടമായും ഒറ്റക്കും നിന്ന് ഇടപാട്കാരെ വല വീശുന്ന നിശാസുരഭികളോട് കുശലം പറഞ്ഞും നടക്കുമ്പോൾ പട്ടായ നൽകുന്ന സ്വാതന്ദ്ര്യം നമുക്ക് മനസിലാക്കാൻ സാധിക്കുന്നു. Thai Cupid,Thai Friendly,Badoo തുടങ്ങിയ ഡേറ്റിങ് സൈറ്റുകൾ തായ് യുവതികളുമായി ചങ്ങാത്തം കൂടാൻ സഹായിക്കും. മദ്യവും മദിരാശിയും മനസിനെ കീഴടക്കുന്ന ആ നഗരത്തിൽ ഷോപ്പുകളിലും റസ്റ്റോറെന്റുകളിലും മദ്യവില്പന നിർലോഭം നടക്കുന്നു. രാവേറെ നീണ്ട ആഘോഷങ്ങൾക്ക് ശേഷം റൂമിലെത്തി വിശ്രമിച്ചു.

പട്ടായയിലെ ഫ്ലൈ ബോർഡ് സ്റ്റേഷനിൽ ആണ് അടുത്ത ദിവസം പോയത്‌. ജെറ്റ് സ്‌കീയിൽ ഘടിപ്പിച്ച നീളമേറിയ ഹോസിന്റെ അറ്റത്തുള്ള ഷൂ ധരിച്ച് വെള്ളത്തിൽ നിന്ന് ആകാശത്തേക്കുയരുന്ന ഫ്ലൈ ബോർഡ് കാലിന്റെ ശക്തിയും ബാലൻസും പരീക്ഷിക്കുന്ന കളിയാണ്. 15 മീറ്റർ വരെ പൊങ്ങാൻ സാധിക്കുന്ന അതിൽ ഡോൾഫിനെപ്പോലെ കുറച്ച് പൊങ്ങാൻ മാത്രമേ ഞങ്ങൾക്ക് സാധിച്ചുള്ളൂ. കൈക്കരുത്ത് തെളിയിക്കുന്ന ഡോനട്ട് റൈഡ് ആയിരുന്നു അടുത്തത്. ജെറ്റ് സ്കീയിൽ ബന്ധിപ്പിച്ച ഡോനട്ടിൽ വളരെ വേഗതയിൽ പോകുകയും കറക്കുകയും ഒക്കെ ചെയ്യുമ്പോൾ പിടി വിടാതിരിക്കാൻ പരമാവധി ശ്രമിച്ചു.

ചെറിയ ഒരു ഫോർവീൽ കാറിലെ എക്സ്ട്രീം റൈഡും കഴിഞ്ഞ് അവിടെ നിന്ന് മടങ്ങി. ഫ്‌ളോട്ടിങ് മാർക്കെറ്റിലാണ് പിന്നീട് ഞങ്ങൾ എത്തിയത്. ഉൾനാടൻ ജലാശയങ്ങളും, തോണികളിൽ ഒഴുകുന്ന കടകളും ഉള്ള അവിടെ വസ്ത്രങ്ങളും കരകൗശല വസ്തുക്കളും ഭക്ഷണ സാധനങ്ങളും വിൽക്കുന്നു. അധികം പാകം ചെയ്യാത്ത തായ് വിഭവങ്ങളിൽ പച്ചക്കറികളും ഇലകളും ധാരാളമായി ഇടുന്നു. വളരെ മധുരമേറിയ ഫ്രൂട്സ് ആണ് ഇവിടെ ലഭിക്കുന്നത്. തട്ടുകടകളിൽ വറുത്ത പാറ്റ, പുഴു, തവള തുടങ്ങിയവയെ സ്നാക്സ് ആയി വിൽക്കുന്നത് പരക്കെ കാണാൻ സാധിക്കും.

പട്ടായ സുഖാന്വേഷികൾക്ക് തുറന്നു വെച്ച ജാലകമാണെങ്കിലും മനോഹരമായ ബീച്ചുകളും, മ്യൂസിയങ്ങളും, പാർക്കുകളും, ബുദ്ധക്ഷേത്രങ്ങളും നിറഞ്ഞതാണ്. അണ്ടർ വാട്ടർ അക്വാറിയവും, കോറൽ ഐലന്റുകളിലെ സ്‌നോർക്കലിംഗും, ഡൈവിങ്ങും, സർഫിങ്ങുമെല്ലാം പ്രശസ്തമാണ്. തലസ്ഥാന നഗരിയായ ബാങ്കോക്കിലെ കാഴ്ചകൾ കാണാൻ ഈ നല്ല നഗരത്തോട് വിട പറഞ്ഞ് യാത്ര തുടർന്നു..

വിവരണം – അന്‍വര്‍ ഷൈന്‍.

Trending

To Top
Don`t copy text!