Kampranthal

ടീ ഞാൻ പിന്നെ വിളിക്കാം… വൈഫ് വരുന്നുണ്ട്

രചന: പി സുധി
” ടീ ഞാൻ പിന്നെ വിളിക്കാം… വൈഫ് വരുന്നുണ്ട്. ” ” ഇങ്ങനെ പേടിച്ചാലെ ങ്ങനാ … രേണുവിനെ താൻ കല്യാണം കഴിക്കുന്നതിനു മുൻപ് തന്നെ നമ്മൾ പരിചയപ്പെട്ടതല്ലേ.. ” ” അതല്ലടോ രേണു ഭയങ്കര സെൻസിറ്റീവ് ആണു… അവൾക്കിപ്പൊ തന്നെ എന്തോ സംശയം ഉണ്ട്… ഞാൻ നാളെ വിളിക്കാം ” ഭാര്യ വരുന്നതു കണ്ട് മനു പെട്ടെന്ന് ഫോൺ കട്ട് ചെയ്തു “ആരാ മനൂ ഈ സമയത്ത്? ” ” അത്… എന്റെ ഒരു ഫ്രണ്ടാണു ” “ഫ്രണ്ടിനെന്താ പേരില്ലേ?” ” നീ അറിയില്ല… എന്റെ പഴയ ഒരു ഫ്രണ്ടാ…” ” മനൂ ഇതിപ്പൊ പലതവണ ആയി… എന്നോട് ഒളിച്ചുള്ള ഫോൺ വിളി …” ” നീ ഒന്നു മനസിലാക്കണം… അതെന്റെ വ്യക്തിപരമായ കാര്യമാണ് ഒരു കല്യാണം കഴിച്ചെന്നു കരുതി എന്റെ പ്രൈവസി ഞാൻ ആർക്കും അടിയറവ് വച്ചിട്ടില്ല…” “മനുവെന്തിനാ ഇങ്ങനെ ചൂടാവുന്നത്. ഞാൻ മനുവിന്റെ ഭാര്യയാണ്..

വിളിക്കുന്നത് ഒരു പെണ്ണാണെന്ന് എനിക്കറിയാം.. കഴിഞ്ഞ ദിവസം മനു കളിച്ചോണ്ടിരുന്നപ്പോ കോൾ വന്നിട്ട് അറ്റന്റ് ചെയ്‌തത് ഞാനാ….മനു ഇല്ലേന്നു ചോദിച്ചു… കുളിക്കുവാണെന്ന പറഞ്ഞപ്പോ പിന്നെ വിളിക്കാന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു” “ഒരു പെണ്ണാണെങ്കിൽ എന്താ ഇപ്പൊ … എനിക്കൊരുപാട് ഫ്രൺസ് ഉണ്ട്… അതിൽ പെണ്ണുo ആണും ഉണ്ട്” ” ന്നാലും… ഇതിത്തിരി കൂടുതലാ…” “കൂടുതലാണെങ്കിൽ നീ അങ്ങു സഹിച്ചു കള… അല്ല പിന്നെ ” ദേഷ്യത്തോടെ മനു പുറത്തേക്കു പോയി… രേണുവിന്റെ എതിർപ്പ് വകവയ്ക്കാതെ മനു ഫോൺ വിളി പിന്നെയും തുടർന്നു.രണ്ടാഴ്ചയ്ക്കുശേഷം ഒരു ഞായറാഴ്ച രേണു അമ്പലത്തിൽ പോയ സമയം രേണുവിന്റെ ഫോണിൽ ഒരു മെസേജ് വന്ന ശബ്ദം കേട്ടാണ് മനു രേണുവിന്റെ ഫോൺ എടുത്ത് നോക്കിയത്..

“ഡീ നാളെ നമുക്കൊന്നു പുറത്തു പോകാം? ഹസ്ബന്റ് നാളെ ഓഫീസിൽ പോകുമല്ലോ…” ഇതായിരുന്നു മെസേജ്. അരുൺ എന്നാണു നമ്പർ സേവ് ചെയ്തിരിക്കുന്നത്.ദേഷ്യവും സങ്കടവും കൊണ്ട് മനു ആകെ തകർന്നു പോയി…ഈ സമയം അമ്പലത്തിൽ പോയ രേണു മടങ്ങിയെത്തി. ” രേണു…നീ എന്നോടു പകരം വീട്ടുകയാണല്ലേ…. ” “എന്താ മനൂ ഇങ്ങനെയൊക്കെ പറയുന്നത് ” “ഇതാ നിന്റെ ഫോൺ… നിനക്കൊരു മെസേജും ഉണ്ട്.. ” രേണു ഫോൺ വാങ്ങി നോക്കി. ” ഇതു കണ്ടിട്ടാണല്ലേ ….. ഇത് എന്റെ ഫ്രണ്ട് രേവതിയുടെ ഹസ്ബന്റിന്റെ നമ്പർ ആണു.. അവൾടെ ഫോൺ താഴെ വീണു കംപ്ലൈന്റ് ആയിട്ട് നന്നാക്കാൻ കടയിൽ കൊടുത്തിരിക്കുവാണ്.. അതുകൊണ്ട് അവൾ ഇപ്പൊ ഈ നമ്പറീന്നാ വിളിക്കുന്നതും മെസേജ് ചെയ്യുന്നതും ” ഇതു കേട്ട മനു എന്തു പറയണമെന്നറിയാത്ത അവസ്ഥയിലായി. ” രേണു… സോറീ ഡീ’..” “ഏയ്.. മനു എന്നോട് മാപ്പൊന്നും പറയരുത്… മനൂനു എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാ മറ്റൊരു ആണിന്റെ നമ്പരീന്നു എനിക്ക് മെസേജ് വന്നപ്പോ പെട്ടെന്ന് മനുവിനു ദേഷ്യം വന്നത്…” “എനിക്കറിയില്ലാരുന്നു..

ഞാൻ കരുതി നി എന്നോട് മനപൂർവം പക പോക്കുകയാണെന്ന് ” “ഒരിക്കലും ഇല്ല മനൂ… പിന്നെ എന്റെ ഫോണിലേക്ക് ഒരു മെസേജ് വന്നപ്പൊ മനുവിനു ഇത്രേം വിഷമം ആയപ്പോ മനു മറ്റൊരു പെണ്ണിനോട് എന്നെ ഒളിച്ച് ഫോണിൽ സംസാരിക്കുമ്പോ എനിക്ക് എത്ര മാത്രം വിഷമം ഉണ്ടായിട്ടുണ്ടാകും എന്ന് മനു ചിന്തിച്ചിട്ടുണ്ടോ?… ” രേണു പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു. ” എനിക്കിപ്പൊ മനസിലാകുന്നുണ്ട് രേണൂ…. പിന്നെ നീ കരുതന്ന പോലെ അതെന്റെ കാമുകിയൊന്നുല്ലടീ.. എന്റെ ഏറ്റവും അടുത്ത ഫ്രണ്ടാണ് അഞ്ചലി… കോളേജിൽ ഒരുമിച്ചു പഠിച്ചതാ…. തുറന്നു പറഞ്ഞാൽ നീ വിശ്വസിക്കുവോന്നുള്ള പേടി കൊണ്ടാണ്.. ഞാനത് നീ അറിയിക്കാതെ കൊണ്ടുപോകാൻ ശ്രമിച്ചത് ” “എന്റെ മനൂ… മനുവിനെ വിശ്വാസമില്ലാഞ്ഞിട്ടല്ല, എന്നോട്ടു ഒളിക്കുന്നൂന്നു നോക്കിയപ്പോ സഹിച്ചില്ല… അതാ.. പിന്നെ സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിനോടടുക്കുന്നത് ഒരു പെണ്ണും സഹിക്കില്ല.. അവിശ്വാസം കൊണ്ടല്ല ഇഷ്ടക്കൂടുതൽ കൊണ്ടാ..” ഇതൊക്കെ കേട്ട് മനു ആശ്വാസത്തോടെ പുഞ്ചിരിച്ചു കൊണ്ട് തന്റെ രേണുവിനെ നോക്കി…

Trending

To Top
Don`t copy text!