ഡി ഫോർ ഡാൻസിന്റെ വേദിയിൽ പ്രസന്ന മാസ്റ്ററും എലീനയും തമ്മിൽ തർക്കം ; പിന്നീട് സംഭവിച്ചത് ......!!! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഡി ഫോർ ഡാൻസിന്റെ വേദിയിൽ പ്രസന്ന മാസ്റ്ററും എലീനയും തമ്മിൽ തർക്കം ; പിന്നീട് സംഭവിച്ചത് ……!!!

നൃത്തത്തിൽ അഭിരുചിയുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളത്തിലെ നമ്പർ വൺ റിയാലിറ്റി ഷോ ആണ് ഡി ഫോര് ഡാൻസ് .മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ഡി4 ഡാന്‍സ്. മഴവില്‍ മനോരമ ചാനലിലാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.

ഡി4 ഡാന്‍സ് പരിപാടിയുടെ ആദ്യ ഭാഗത്ത് പേളി മാണിയും ഗോവിന്ദ് പത്മസൂര്യയുമായിരുന്നു അവതാരകരായി എത്തിയത്.ഡി ഫോർ ഡാൻസിന്റെ ചങ്കായിരുന്നു ആദിലും ജിപിയും പേളി മാണിയും .ജൂനിയര്‍ വേഴ്‌സ് സീനിയര്‍ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രസന്ന മാസ്റ്റര്‍, പ്രിയാമണി, നീരവ് ബവ്‌ലേച്ച തുടങ്ങിയവരാണ് പരിപാടിയുടെ ജഡ്ജസ്.

മഴവില്‍ മനോരമയിലെ തന്നെ സീരിയലായ പൊന്നമ്പിളിയിലൂടെ ശ്രദ്ധേയനായ രാഹുല്‍ രവിയും മിനി സ്‌ക്രീനിലെ സ്വന്തം താരമായ എലീനയുമാണ് പരിപാടിയുടെ അവതാരകര്‍. അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് എലീന.

പ്രസന്ന മാസ്റ്ററും എലീനയുമായുള്ള തര്‍ക്കം

പരിപാടിക്കിടയിലാണ് പ്രസന്ന മാസ്റ്ററും എലീനയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്.

പ്രസന്ന മാസ്റ്റര്‍ തന്നോട് ദേഷ്യത്തിലാണ് മിക്കപ്പോഴും പെരുമാറുന്നതെന്ന് എലീന പറയുന്നു. വളരെ സങ്കടത്തോടെയാണ് അവതാരക ഇക്കാര്യം പറയുന്നത്. തുടക്കത്തില്‍ തന്നോട് സ്‌നേഹമായാണ് പെരുമാറിയിരുന്നത് . വീണ്ടും തിരിച്ചുവന്നപ്പോഴാണ് ദേഷ്യത്തില്‍ പെരുമാറുന്നതെന്ന് എലീന പറഞ്ഞു.

എലീനയാണ് പ്രശ്നക്കാരി

എലീനയോട് പ്രസന്ന മാസ്റ്ററിന് പ്രശ്‌നമൊന്നുമില്ലെന്ന് രാഹുല്‍ പറഞ്ഞു. ചേച്ചിയാണ് മാസ്റ്ററിനോട് വഴക്കിടാന്‍ പോവുന്നതെന്നായിരുന്നു മത്സരാര്‍ത്ഥികളും പറഞ്ഞത്.

പ്രസന്ന മാസ്റ്ററിന്റെ അടുത്ത് പോയി എന്താണ് താനുമായുള്ള പ്രശ്‌നമെന്ന് എലീന നേരിട്ട് ചോദിച്ചു. എന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അപ്പപ്പോള്‍ പറയാമെന്നായിരുന്നു മാസ്റ്ററിന്റെ മറുപടി.

എല്ലാവര്‍ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ടെന്നും തിരിച്ച് വേദിയില്‍ തന്നെ പോയി പരിപാടി അവതരിപ്പിക്കാനുമായിരുന്നു നീരവ് ബവ്‌ലേച്ച എലീനയോട് നിര്‍ദേശിച്ചത്.

പരിപാടിയില്‍ സംഭവിച്ചത്

പരിപാടിക്കിടയില്‍ വാക്ക് തര്‍ക്കങ്ങള്‍ നടന്നുവെങ്കിലും വിജയകരമായാണ് എപ്പിസോഡ് പൂര്‍ത്തീകരിച്ചത്. മത്സരാര്‍ത്ഥികള്‍ക്കൊപ്പം അവതാരകരും ജഡ്ജസും നൃത്തം ചെയ്താണ് എപ്പിസോഡ് അവസാനിച്ചത്.

അടുത്ത ഭാഗത്തിന്റെ പ്രമോ അവതരിപ്പിക്കുന്നതിനിടയില്‍ ആകംക്ഷ നില നിര്‍ത്തുന്നതിന് വേണ്ടി ഇത്തരത്തിലുള്ള രംഗങ്ങള്‍ ചേര്‍ക്കുന്നത് സ്വാഭാവികമാണ്. ഇത്തരത്തിലുള്ള രംഗങ്ങള്‍ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്.

മറ്റ് റിയാലിറ്റി ഷോയില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഡി4 ഡാന്‍സ് എത്തിയത്. നൃത്തരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനോടൊപ്പം തന്നെ പ്രേക്ഷകരുടെ പ്രിയതാരങ്ങളും പരിപാടിയില്‍ അതിഥിയായി എത്താറുണ്ട്.

‘ഡി 4 ഡാന്‍സി’ന് റേറ്റിംഗ് കൂട്ടാനും സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കണം!; മഴവില്‍ മനോരമയ്‌ക്കെതിരേ സോഷ്യല്‍ മീഡിയ

നേരത്തേ ഡി4 വേദിയില്‍ സന്തോഷ് പണ്ഡിറ്റിന്റെ പേര് പരാമര്‍ശിച്ച് പരിസഹിച്ചതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡി4 വേദിയിലേക്കെത്തുന്ന പ്രയാഗയ്ക്ക് അവരൊഴികെ മറ്റെല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ‘സന്തോഷ് പണ്ഡിറ്റ്’ എന്നെഴുതിയ പ്ലക്കാര്‍ഡ് കൊടുക്കുകയാണ് അവതാരക.

പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്ന പേര് ആരുടേതാണെന്ന് നോക്കാതെ പറയുക എന്നതാണ് പ്രയാഗയ്ക്ക് നല്‍കിയിരിക്കുന്ന ടാസ്‌ക്. അതിനായി അവര്‍ ചോദിക്കുന്ന ചോദ്യങ്ങളോട് ഡി4 വിദികര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന മറുപടിയാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നയാള്‍ സുന്ദരനാണോ എന്നാണ് പ്രയാഗയുടെ ഒരു ചോദ്യം.

‘അല്ല’ എന്നാണ് ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയുടെ മറുപടി. എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ടോ എന്ന പ്രയാഗയുടെ ചോദ്യത്തിന് ‘അഭിനയിച്ചാല്‍ നന്നാവു’മെന്ന് പരിഹാസച്ചുവയോടെ മറ്റൊരാള്‍. സന്തോഷ് പണ്ഡിറ്റിനെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍, അകാരണമായി പരിഹസിക്കുന്ന പ്രൊമോ വീഡിയോ ചാനല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ താഴെ നാനൂറോളം കമന്റുകളാണ് ഇടംപിടിച്ചത്. എല്ലാംതന്നെ ചാനലിന്റെ ‘ബോഡി ഷെയ്മിംഗ്’ മനോഭാവത്തിന് എതിരെയുള്ളത്.

Join Our WhatsApp Group

Trending

To Top
Don`t copy text!