Film News

തനിക്ക് എപ്പോള്‍ ഒഴിവുസമയം കിട്ടുന്നോ അപ്പോള്‍ ചെയ്യാം; ഷാരൂഖിന് ഗൗരി നല്‍കിയ മറുപടി വൈറല്‍

ഗൗരി ഖാന്‍ താന്‍ അടുത്തിടെ പങ്കുവച്ച ഒരു ഡിസൈനിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ഗൗരിയുടെ ഡിസൈനിനേക്കാള്‍ പലരുടെയും കണ്ണില്‍ പതിഞ്ഞത് ചിത്രത്തിനു താഴെ ഷാരൂഖ് ചെയ്ത കമന്റാണ്. എന്നാണ് തന്റെ ഓഫീസ് ഗൗരി ഡിസൈന്‍ ചെയ്യുന്നതെന്നാണ് ഷാരൂഖ് ചോദിച്ചത്.
ഇതിനു രസകരമായൊരു മറുപടിയും ഗൗരി നല്‍കി. തനിക്ക് എപ്പോള്‍ ഒഴിവുസമയം കിട്ടുന്നോ അപ്പോള്‍ ചെയ്യാം എന്നായിരുന്നു ഗൗരിയുടെ മറുപടി. ചിത്രത്തിനു കിട്ടിയ ലൈക്കുകള്‍ക്കൊപ്പം തന്നെ ഇരുവരുടെയും കമന്റുകളും ഹിറ്റാവുകയാണ്.നടന്‍ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനര്‍മാരിലൊരാളാണ് . ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, കരണ്‍ ജോഹര്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങി നിരവധി താരങ്ങളുടെ വീട് ഡിസൈന്‍ ചെയ്തിട്ടുള്ള താരത്തിന് പക്ഷേ സ്വന്തം ഭര്‍ത്താവിന്റെ ഓഫീസ് മുറി ഡിസൈന്‍ ചെയ്യാന്‍ മാത്രം സമയമില്ലേ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.

Trending

To Top
Don`t copy text!