മലയാളം ന്യൂസ് പോർട്ടൽ
Film News

തന്നേക്കാള്‍ വലുതായി ആരുമില്ലെന്ന ഭാവമാണ് സായ് പല്ലവിക്ക് ! നടിക്കെതിരെ രൂക്ഷ ആരോപണവുമായി യുവ നടൻ !

saipallavi and vikram

മലയാളികളുടെ എക്കാലത്തെയും ഇഷ്ട്ട സിനിമയായ പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച താരമാണ് സായ് പല്ലവി. മലയാളത്തില്‍ രണ്ട് പടങ്ങള്‍ ചെയ്ത സായ് പല്ലവി പിന്നീട് തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രശസ്തയായതോടെ സായിക്ക് അഹങ്കാരമായി എന്ന റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തു വന്നു.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം കാരുവിലെ നായകന്‍ നാഗശൗര്യയാണ് സായ് പല്ലവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രൂക്ഷവിമര്‍ശനമാണ് നാഗശൗര്യ ഉന്നയിക്കുന്നത്. സിനിമ രംഗത്തെ മുതിര്‍ന്ന നടന്മാരോടു പോലും നടിയ്ക്ക് യാതൊരു ബഹുമാനവുമില്ല. എല്ലാവരെക്കാളും മുകളിലാണ് താനെന്ന ഭാവമാണ് അവര്‍ക്കെന്നും നാഗശൗര്യ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മുന്‍പ് ഇത്തരത്തിലുള്ള മറ്റൊരു ആരോപണവും നടിയ്ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. നാനി നായകനായ മിഡില്‍ ക്ലാസ് അബ്ബായിയില്‍ നായിക വേഷമാണ് സായിക്ക് ലഭിച്ചത്. എന്നാല്‍ വേണു ശ്രീറാം ഒരുക്കിയ ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ നടി നാനിയോട് വളരെ മോശമായി പെരുമാറിയെന്നും ഇതേതുടര്‍ന്ന് നടന്‍ ഷൂട്ടിങ് ബഹിഷ്കരിച്ച്‌ സെറ്റില്‍ നിന്ന് ഇറങ്ങിപോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സായി പല്ലവിയേക്കാള്‍ നല്ലത് തമന്ന തന്നെയെന്ന് വിക്രം!

മലയാളത്തില്‍ രണ്ട് സിനിമകള്‍ ചെയ്ത സായി പല്ലവി പിന്നീട് തിളങ്ങിയത് തെലുങ്കിലും തമിഴിലുമാണ്. അതിനിടയില്‍ രണ്ട് മൂന്ന് തമിഴ് സിനിമകളെ കുറിച്ച്‌ ചര്‍ച്ചകള്‍ നടന്നുവെങ്കിലും അതൊന്നും സംഭവിച്ചില്ല. വിക്രത്തിനൊപ്പം സ്കെച്ചില്‍ നായികയായി ആദ്യം പരിഗണിച്ചത് സായിയെ ആയിരുന്നു. എന്നാല്‍, പിന്നീട് തമന്നയാണ് നായികയായി എത്തിയത്.

ചിത്രത്തില്‍ തമന്നയുടെ വേഷത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ സായി പല്ലവിയെക്കാള്‍ നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞതാണ് ഇപ്പോള്‍ തമിഴകത്തെ ചര്‍ച്ചാ വിഷയം. സായി പല്ലവി പിന്മാറിയതിനെ കുറിച്ചും, തമന്നയുടെ നായികാ വേഷത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് വിക്രം അത് പറഞ്ഞത്.

ചിത്ത്രതില്‍ ഒരു ബ്രാഹ്മിണ്‍ പെണ്‍കുട്ടിയായിട്ടാണ് തമന്ന അഭിനയിച്ചത്. ആ കഥാപാത്രത്തിന് സായി പല്ലവിയെക്കാള്‍ എന്തുകൊണ്ടും നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞു. സായി പല്ലവി പിന്മാറിയ സാഹചര്യത്തിലാണ് തമന്ന ചിത്രത്തിലെത്തിയത്.