Current Affairs

തന്റെ ഭാര്യയുമായുള്ള രാജേഷിന്റെ ബന്ധം എന്നന്നേക്കുമായി തുടച്ചുമാറ്റാൻ ഖത്തർ വ്യവസായിയുടെ മനസ്സ് പാഞ്ഞത് എന്തിനും പോന്ന സാലിഹ് ബിൻ ജലാലിലേയ്ക്ക്; അരുംകൊലയുടെ ചുരുളുകൾ അഴിയുമ്പോൾ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്…

നാടിനെ നടുക്കിയ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. റേഡിയോ ജോക്കിയായിരുന്ന മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷ് കുമാറിനെ (34) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഓച്ചിറ സ്കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിൻ ജലാൽ ആണെന്ന് പൊലീസ്. കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കുശേഷമാണ് പൊലീസ് ഇയാളുടെ പേര് പുറത്തുവിടുന്നത്.

അലിഭായി എന്നാണ് സുഹൃത്തുക്കൾക്കിടയിൽ ഇയാൾ അറിയപ്പെടുന്നത്. സാലിഹിന്റെ സംഘത്തിന് ക്വട്ടേഷൻ കൊടുത്തത് ഖത്തറിലെ രാജേഷിന്റെ പരിചയക്കാരിയായ യുവതിയുടെ ഭർത്താവായ വ്യവസായി, ഓച്ചിറ നായമ്പരത്ത് വീട്ടിൽ സത്താർ ആണെന്ന് പൊലീസ് ഉറപ്പിച്ചു. യുവതിയുടെ ഭർത്താവിന്റെ ജിംനേഷ്യത്തിലെ ട്രെയിനറാണ് സാലിഹ്. തന്റെ ഭാര്യയുമായി ബന്ധമുള്ള രാജേഷിനെ വകവരുത്തുക തന്നെയായിരുന്നു സത്താറിന്റെ ലക്ഷ്യം. ഇതിനായി എന്തിനുംപോന്ന സാലിഹിനെ കൂട്ടുപിടിക്കുകയായിരുന്നു. സാലിഹാണ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടുപേരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയത്.

കായംകുളം സ്വദേശികളായ രണ്ടുപേർ നാട്ടിൽതന്നെ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ, അപ്പുണ്ണി ചെന്നൈയിൽ സഹോദരിയുടെ വീട്ടിലെത്തിയശേഷം മുങ്ങി. സാലിഹ് ഖത്തറിൽ എത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിന് കൈമാറി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡി.ജി.പി തലത്തിൽ തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ഇവരുടെ ഫോട്ടോകൾ കാണിച്ച് തിരിച്ചറിഞ്ഞു.

ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്നു സത്താറും സാലിഹും. ഏതാനും വർഷം മുമ്പ് ഗൾഫിലെത്തിയതോടെയാണ് ഇരുവരുടെയും ജീവിതം പച്ചപിടിച്ചത്. നാട്ടിൽ ഡ്രൈവറായിരുന്ന സത്താർ പതിനഞ്ച് വർഷം മുമ്പ് ഡ്രൈവർ വിസയിൽ ഗൾഫിൽ ജോലിക്കെത്തിയത്. സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അവിടെ നൃത്താദ്ധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്റ്റ്യൻ യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചു. യുവതി മതം മാറുകയും ചെയ്തു. ഗൾഫിൽതന്നെ ഇരുവരും തുടർന്നു. ഇരുവർക്കും ജോലിയും നൃത്താദ്ധ്യാപികയെന്ന നിലയിൽ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണവും അവരുടെ ജീവിതത്തിന്റെ സ്വഭാവം മാറ്റി.

നാട്ടിൽ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടിയ ഇവർ ഗൾഫിൽ ജിംനേഷ്യമുൾപ്പെടെ ബിസിനസ് ശൃംഖലകളും പടുത്തുയർത്തി. ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളുണ്ട്. അതിനിടെ, യുവതി റേഡിയോ ജോക്കിയായ രാജേഷുമായി പരിചയത്തിലായി. ഇത് യുവതിയുടെ കുടുംബ ബന്ധത്തിൽ ഉലച്ചിലുകളുണ്ടായി. രാജേഷുമായുള്ള അമിതമായ അടുപ്പവും സൗഹൃദവും സത്താർ വിലക്കിയെങ്കിലും യുവതി പിൻമാറാൻ കൂട്ടാക്കിയില്ല. ഇതേചൊല്ലി ഇരുവരും നിരന്തരം വഴക്കായതോടെ യുവതി സത്താറുമായി ബന്ധം പിരിയാൻ തീരുമാനിച്ചു.

തുടർന്ന് രാജേഷിന് ഗൾഫിൽ വച്ച് ഭീഷണിയുണ്ടായി. അതോടെയാണ് രണ്ട് വർഷം മുമ്പ് രാജേഷ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. രണ്ട് പെൺകുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ രാജേഷുമായി സൗഹൃദം തുടരുന്നതിലുള്ള പകയാണ് രാജേഷിനെ വകവരുത്താൻ സത്താറിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. നാട്ടിൽ ജിംനേഷ്യത്തിൽ ട്രെയിനറായ സാലിഹ് നാലുവർഷം മുമ്പാണ് ഖത്തറിൽ സത്താറിന്റെ ജിംനേഷ്യത്തിൽ ജോലിക്കെത്തിയത്. നാട്ടുകാരനെന്നതിലുപരി ജ്യേഷ്ഠ തുല്യനായാണ് സാലിഹ് സത്താറിനെ കണ്ടിരുന്നത്. സത്താറിന്റെ കുടുംബ ജീവിതം തകർന്നതിൽ സാലിഹിനും മറ്റ് സുഹൃത്തുക്കൾക്കും രാജേഷിനോട് ദേഷ്യമുണ്ടായിരുന്നു.

മുഖ്യപ്രതി വിദേശത്തേക്ക് കടന്നന്നെന്ന് പോലീസ്.അലിഭായ് എന്നറിയപ്പെടുന്ന ആളാണ് വിദേശത്തേക്ക് രക്ഷപ്പെട്ടത്.അലിഭായ് വിദേശത്തേക്ക് കടന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.

തിരിച്ചറിഞ്ഞ മറ്റു രണ്ട് പ്രതികളായ അപ്പുണ്ണി, സ്ഫടികം എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.

Trending

To Top
Don`t copy text!