Film News

തമന്ന സിനിമയിലെത്താന്‍ കാരണമായത് ആ സൂപ്പര്‍താരം! അദ്ദേഹമാണ് എന്റ എല്ലാ പ്രെജോതനവും !

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍താരമാണ് തമന്ന. ബാഹുബലി എന്നാ സിനിമയിലൂടെ എപ്പോൾ മുൻനിര നായികമാരിൽ ഒരാളാണ് തമന്ന. താന്‍ സിനിമയിലേക്ക് വരാനുള്ള കാരണം ഹൃത്വിക് റോഷനാണെന്ന് തമന്ന പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹൃത്വിക്കും താനുമായുള്ള ബന്ധം തമന്ന വെളിപ്പെടുത്തുന്നത്.

അദ്ദേഹം സിനിമയെ നോക്കിക്കാണുന്ന  രീതി എപ്പോഴും തന്നെ അംബര പെടുത്തിയുട്ടുണ്ട്. ഹാർഡ് വർക്കും സിനിമയോടുള്ള അർപ്പണ മനോഭാവവും എടുത്തു പറയണ്ട കാര്യം തന്നെയാണ് എന്നാണ് തമന്ന പറയുന്നത്.

തുടക്കം മുതലേ അദ്ദേഹത്തെ അറിയാം. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയും സിനിമയോടുള്ള അര്‍പ്പണ ബോധവും തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും തമന്ന പറയുന്നു. തനിക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് ഹൃത്വിക് റോഷന്‍. അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് താനെന്നും തമന്ന പറയുന്നു.

നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് തമന്ന. ഇക്കാര്യത്തില്‍ തമന്ന ഹൃത്വികിനെ തന്നെയാണ് മാതൃകയാക്കുന്നതും. അവസരരം കിട്ടിയാല്‍ ഹൃത്വികിനോടൊപ്പം അഭിനയിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് താരം പറയുന്നു. പ്രിയപ്പെട്ട താരമായ ഹൃത്വിക് റോഷനെ കാണാനുള്ള ഭാഗ്യം അടുത്തിടെയാണ് തമന്നയ്ക്ക് ലഭിച്ചത്.

Trending

To Top
Don`t copy text!