താരരാജാവിനെതിരെ ദിലീപ് ;മോഹൻലാൽ ചിത്രം തടയാൻ ദിലീപിന്റെ ശ്രെമം

ദിലീപ് പുതിയ വാദങ്ങളുമായി ഹൈക്കോടതിയില്‍. പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്, ദിലീപിനോട് ശത്രുതയുണ്ടാകാന്‍ കാരണങ്ങളുണ്ടെന്ന വാദമാണ് പ്രതിഭാഗം അഭിഭാഷകന്‍ ഉയര്‍ത്തിയിരിക്കുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന വിശ്വാസമാണിതിന് പിന്നില്‍. ഈ തെറ്റിദ്ധാരണയാണ് ദിലീപിനെ കേസില്‍ കുടുക്കാന്‍ ശ്രീകുമാര്‍ മേനോന് പ്രേരണയായതെന്നും പ്രതിഭാഗം ഇന്നലെ കോടതിയില്‍ വാദിച്ചു.

മഞ്ജുവാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ദിലീപിനെ പ്രതിയാക്കിയതെന്നും പ്രതിഭാഗം വാദിച്ചു. ദിലീപിനോട് നീരസം വച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് ശ്രീകുമാര്‍ മേനോനെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

മൂന്നര മണിക്കൂറോളം നീണ്ട വിശദമായ വാദമാണ് ദിലീപിനായി രാമന്‍പിളള ഇന്നലെ ഹൈക്കോടതിയില്‍ നടത്തിയത്. സിനിമാ മേഖലയില്‍ നിന്ന് ദിലീപിനെതിരേ ഗൂഢാലോചന നടന്നുവെന്നും ഇതിനായി രാഷ്ട്രീയക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ചുവെന്നും പ്രതിഭാഗം ഇന്നലെ വാദിച്ചു.

അതേസമയം, ജാമ്യാപേക്ഷയില്‍ ഇന്നും കോടതിയില്‍ വാദം തുടരുകയാണ്. പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്ത് സംശയാസ്പദമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചു. ദിലീപിന്റെ മുറിയിലെത്തി സുനി ഗൂഡാലോചന നടത്തി എന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യമാണെന്നും അദ്ദേഹം വാദിച്ചു.

പൊലീസ് മര്‍ദ്ദനം സംബന്ധിച്ച് ദിലീപ് നേരത്തെ എഴുതിയ കത്തിന്റെ ഭാഷയും ശൈലിയും ഘടനയുമല്ല ഇതില്‍. കത്തിന്റെ കരട് തയ്യാറാക്കിയത് ജയിലിന് പുറത്താണെന്നും അതിന് പിന്നില്‍ കുശാഗ്രബുദ്ധികളാണെന്നും പ്രതിഭാഗം വാദിച്ചു. അസല്‍ കത്ത് തയ്യാറാക്കിയത് ജയിലിലാണെന്നും രാമന്‍പിള്ള വാദിച്ചു. പ്രോസികുഷന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും ദിലീപിനെ കുടുക്കലാണ് ലക്ഷ്യമെന്നും രാമന്‍പിള്ള വാദിച്ചു.

Devika Rahul