Connect with us

Malayalam Article

താരസമ്പന്നമായി വിഷ്ണുപ്രിയ – വിനയ് വിജയൻ വിവാഹ റിസപ്ഷൻ – വീഡിയോ കാണാം (Video)

Published

on

Loading...

നടിയും നർത്തകിയുമായ വിഷ്ണുപ്രിയയുടെയും ഈസ്റ്റ് കോസ്റ് വിജയൻറെ മകൻ വിനയ് വിജയന്റെയും വിവാഹ റിസപ്ഷൻ തിരുവനന്തപുരം അൽ സാജ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. കുമ്മനം രാജശേഖരൻ, പീതാംബരകുറുപ്, ടി പി സെൻകുമാർ, നെടുമുടി വേണു, വിനയൻ, കവിത നായർ, ധന്യ മേരി വർഗീസ് തുടങ്ങി കല, രാഷ്ട്രീയരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിഷ്ണുപ്രിയയുടെ മാര്യേജ് റിസപ്ഷൻ വീഡിയോ കാണാം.

Advertisement

Malayalam Article

അടിവസ്ത്രമിട്ട് നവവധുവിന്റെ വെഡിങ് ഫോട്ടോഗ്രാഫി !

Published

on

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറൽ ആകുന്ന വിഷയങ്ങളിൽ ഒന്നാണ് വെഡിങ് ഫോട്ടോഗ്രാഫിയും സേവ് ദി ഡേറ്റും എല്ലാം. ഇപ്പോൾ വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ ആദ്യം ചിന്തിക്കുക മറ്റുള്ളവരിൽ നിന്നും എങ്ങനെ തന്റെ വെഡിങ് ചിത്രങ്ങൾ മനോഹരമാക്കാം എന്നതാണ്. സമൂഹ മാധ്യമങ്ങളിൽ പലതരത്തിലുള്ള സേവ് ദി ഡേറ്റ് ചിത്രങ്ങളും വെഡിങ് ചിത്രങ്ങളും വൈറൽ ആയികൊണ്ടിരിക്കുന്ന സമയമാണ്. ഇതിൽ നിന്നുമെല്ലാം വ്യത്യസ്ഥമായാ ഒരു വെഡിങ് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.

അടിവസ്ത്രമിട്ട നവവധുവിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പലതരത്തിലുള്ള വെഡിങ് ചിത്രങ്ങൾ കണ്ട മലയാളികൾക്ക് ഇതൊരു വേറിട്ട അനുഭവം തന്നെ ആയിരിക്കും  ചിത്രങ്ങൾ കാണാം.

Continue Reading

Malayalam Article

പതിനെട്ട് വയസ്സുള്ള എന്റെ മകൾക്ക് സെക്സ് എന്താണെന്നു പോലും അറിയില്ല, എന്ന് അവൾ അഭിമാനത്തോടെ പറഞ്ഞു! എന്നാൽ മകളുടെ വാട്ടസ്ആപ്ചാറ്റിൽ കണ്ടത്

Published

on

eighteen-year-old-girl

സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിൽ യുവതി യുവാക്കൾക്ക് ജീവിതം നഷ്‌ടമാകുന്നതിനെ തടയാൻ പോലീസ് ചില നിർദ്ദേശ്ശങ്ങൾ നൽകിയത് വായിച്ചു.. ഈ നിർദേശങ്ങൾ നൽകിയ സംവിധാനത്തോട് ഉള്ള എല്ലാ ബഹുമാനത്തോടെ, counseling psychologistഎന്ന നിലയ്ക്ക് എനിക്കും പറയാൻ ഉള്ള ചിലത്… ടെക്നോളജി മുന്നോട്ടു പോകുമ്പോൾ , കുട്ടികളെ അതിൽ നിന്നും വിലക്കുന്നതിൽ യോജിപ്പില്ല.. എങ്ങനെ അത് തങ്ങളുടെ ജീവിതം നരകം ആക്കാതെ ഉപയോഗിക്കാം എന്നതാണ് പറഞ്ഞു കൊടുക്കേണ്ടത്.. അതിനു ആദ്യമായി ,മാതാപിതാക്കൾ ഒരൽപം സമയം കണ്ടെത്തണം.. 24 മണിക്കൂറ് കുട്ടികളുടെ ഒപ്പം ചെലവഴിക്കേണ്ട.. quantity of time അല്ല quality of time ആണ് പ്രധാനം… ആ വിലപ്പെട്ട സമയങ്ങളിൽ കുട്ടികളോട് തുറന്നു സംസാരിക്കണം.. അവരുടെ കൂട്ടുകാരെ കുറിച്ച് ,

അവരുടെ ഫാഷൻ ചിന്തകളെ കുറിച്ച് ഒക്കെ തിരക്കണം.. സ്നേഹം പ്രകടിപ്പിക്കണം..അല്ലാതെ ശിക്ഷ മാത്രം ആകരുത്.. ചോദ്യം ചെയ്യൽ മാത്രമാകരുത് അവരോടുള്ള ഇടപെടൽ രീതി.. ഇനി , മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.. എത്ര കൂട്ടുകാരെ പോലെ എന്ന് പറഞ്ഞാലും,.., സ്വന്തം മാതാപിതാക്കളോട് ഒരൽപം ഒളിവു ചില വിഷയങ്ങളിൽ കുട്ടികൾ കാണിച്ചേക്കാം.. എന്റെ മോൾ അല്ലേൽ മോൻ എല്ലാം എന്നോട് പറയും എന്ന് ചില മാതാപിതാക്കൾ കട്ടായം വാദിക്കും.. പറഞ്ഞാൽ നല്ലത് ,ഭൂരിപക്ഷം കുട്ടികളുടെ കാര്യമാണ് ഞാൻ പറയുന്നത്.. എന്റെ ഒരു സ്നേഹിത, അവളുടെ ഡിഗ്രി ക്കു പഠിക്കുന്ന മകളെ കുറിച്ച് അഭിമാനത്തോടെ പറഞ്ഞു.. എന്റെ മോൾ ഇപ്പോഴും കുഞ്ഞാണ്, sex എന്താന്നെന്നു പോലും അറിയില്ല., ഓരോ പൊട്ടത്തരങ്ങൾ എന്നോട് വന്നു ചോദിക്കും..” പൊട്ടൻ ”

അഭിനയിക്കുക അല്ലല്ലോ അല്ലെ എന്ന് ഞാൻ ചോദിച്ചത് അവർക്കു ഇഷ്‍ടമായില്ല..പിന്നീട് , ഇതേ കുട്ടിയുടെ whtsaap chat കണ്ടു ഭയപ്പെട്ടു എന്നെ വിളിച്ചതും ആ ‘അമ്മ തന്നെ ! കുട്ടിയുടെ കുറ്റം അല്ല.. അമ്മയുടെയും അല്ല.. അംഗലാവണ്യം വന്ന പെൺകുട്ടിയും പൊടി മീശ വന്ന പയ്യനും അച്ഛനും അമ്മയ്ക്കും പൊടി കുഞ്ഞുങ്ങൾ ആണ് .. എന്റെ കുട്ടിക്ക് ലൈംഗികത എന്താന്നെന്നു പോലും അറിയില്ല എന്ന് വിശ്വസിക്കാൻ ആണ് എല്ലാവര്ക്കും ഇഷ്‌ടം.. ഓരോ പ്രായത്തിൽ എത്തുന്ന കുട്ടിക്കും ശാരീരികമായും മാനസികമായും മാറ്റങ്ങൾ വരും.. അത് ഉൾക്കൊണ്ട് കൊണ്ട് വേണം അവരെ വളർത്താൻ.. ശാസ്ത്രം മുന്നോട്ടു പോകുമ്പോൾ അവരെ പിന്നോട്ട് വലിക്കുന്നതിൽ കാര്യമില്ല.. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കുക.. ഫോൺ lock ഇടാൻ ഉള്ള അനുവാദം തരില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ ഫോൺ വാങ്ങി കൊടുക്കാം..,

vote അവകാശം കിട്ടാനുള്ള പ്രായം പോലെ.. ഫോൺ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാനുള്ള സമയം ചൂണ്ടി കാട്ടുക.. അതവർ അംഗീകരിക്കും.. കോളേജുകളിലും സ്കൂളിലും പല notes ഇപ്പോൾ whtsap വഴി ആണ് കിട്ടുന്നത് എന്നാണ് കുട്ടികൾ പറയുന്നത്.. അതിന്റെ സത്യാവസ്ഥ അന്വേഷിക്കണം.. താങ്ങാവുന്നതിലും കൂടുതൽ സിലബസ്സ് കുട്ടികൾക്ക് ഉള്ളത് പോലെ അദ്ധ്യാപകരുടെ ജോലികൾ പണ്ടത്തെകാലത്തെ പോലെ എളുപ്പം അല്ല. 24 മണിക്കൂറ് തികയാത്ത അവസ്ഥ.. അതിനാൽ ചിലപ്പോൾ പ്രാധാന്യമായ ചില notes whtsap വഴി പകർത്തുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.എന്നും മാതാപിതാക്കൾ അറിയണം.. എന്റെ അടുത്ത് വന്ന ഒരു കേസ് ഈ അവസരത്തിൽ ചൂണ്ടി കാണിക്കുക ആണ്.. 15 വയസ്സുകാരി ആയ മകളുടെ പ്രണയം അറിഞ്ഞ പിതാവ് അവളെ അതിൽ നിന്നും പിന്തിരിയാൻ എന്റെ അടുത്തു എത്തിച്ചു.. ഒരു ബന്ധം എന്ന് പിതാവ് പറഞ്ഞെങ്കിൽ.. കുട്ടിയുടെ മൊഴിയിൽ മൂന്ന് പേരുടെ വിവരം കിട്ടി.. മൊബൈൽ ചാർജ് ചെയ്തു കൊടുക്കാൻ ഒരാൾ.. വാങ്ങി കൊടുത്ത ആൾ.. പിന്നെ അച്ഛൻ അറിയുന്ന കാമുകനും.. വീട്ടമ്മ ആയ അമ്മയുടെ , കൊച്ചു മോളോടൊപ്പം കിടന്നുറങ്ങുന്ന അച്ഛമ്മയുടെ , അച്ഛന്റെ , ആങ്ങളയുടെ ഒക്കെ കണ്ണ് വെട്ടിച്ചു അവൾ ഇത്രയും ഒപ്പിച്ചു..! ഒരു ഫോൺ വേണം എന്ന ആഗ്രഹം ഉണ്ടേൽ , അതവർക്ക് കിട്ടാൻ ഈ സമൂഹത്തിൽ ഒരുപാടു മാർഗ്ഗങ്ങൾ ഉണ്ട്..

സഹായികൾ ഉണ്ട്.. തങ്ങളുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ , തനിക്കു മാത്രം ആയി വിലക്ക് വരുമ്പോൾ .. അതെങ്ങനെയും കൈക്കൽ ആക്കണം എന്നാണ് അവരുടെ പിന്നത്തെ വാശി.. അതിൽ എന്തൊക്കെ അനിഷ്‌ടങ്ങൾ സംഭവിക്കും എന്നവർ ചിന്തിക്കില്ല.. അവരുടെ പ്രായം അതാണ്.. ആ പ്രായം നമ്മുക്ക് അറിയാത്തതല്ല.. നമ്മൾ കടന്നു പോയ ഒന്നാണ്.. ചിന്തിച്ചാൽ മനസിലാക്കാം..! ഭൂമിയിൽ ചവിട്ടി നിൽക്കാനുള്ള ആർജ്ജവം അവരിൽ ഉണ്ടാക്കാൻ അദ്ധ്യാപകർക്കും കഴിയും.. സിലബസ്സ് തീർക്കുന്നതിനോട് ഒപ്പം ഒരൽപം സമയം മറ്റു ലോക കാര്യങ്ങൾ കൂടി പങ്കുവെയ്ക്കാം,

കുട്ടികളോട് കാര്യങ്ങൾ എന്ത് പറഞ്ഞു കൊടുക്കുന്നു എന്നതിനെ കാൾ, എങ്ങനെ പറഞ്ഞു കൊടുക്കുന്നു എന്നതാണ് കാര്യം.. sex എഡ്യൂക്കേഷൻ കൊടുക്കേണ്ടത് അനിവാര്യം ആണ്.. അതാതു പ്രായത്തിൽ , മനസ്സിലാക്കുന്ന തരത്തിൽ ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കണം.. good touch , bad touch എന്താന്നെന്നു പറഞ്ഞു കൊണ്ട് തുടങ്ങണം.. നമ്മുടെ കുട്ടികളുടെ പ്രധാന പ്രശ്നം , പ്രതികരണ ശേഷി കുറഞ്ഞു വരുന്നു എന്നതാണ്.. പ്രകടനം അല്ല വേണ്ടത്.., പ്രതികരണം ആണ്.. അതിനുള്ള ചങ്കുറ്റവും മാർഗ്ഗനിര്ദേശവും ആണ് മാതാപിതാക്കൾ കൊടുക്കേണ്ടത്.. വയലിൽ നിൽക്കുന്ന കരിക്കോലങ്ങളെ പോലെ അവരെ ഭയപെടുത്താതെ , സ്നേഹത്തോടെ ,ബഹുമാനത്തോടെ മുതിർന്നവരുടെ നിർദേശങ്ങൾ കുട്ടികൾ അനുസരിക്കട്ടെ.. അടുത്തതായി , പെൺകുട്ടികൾ മാത്രമല്ല ചൂഷണത്തിന് ഇര ആകുന്നത് എന്ന് ആലോചിക്കണം.. ചൂഷണത്തിന് ഇരയായി ,

മാനസികമായി തകർന്ന എത്രയോ ആണ്കുട്ടികളെ counseling നു കൊണ്ട് വരാറുണ്ട്.. പെൺകുട്ടികളെ കുറിച്ച് മാത്രമാണ് വാർത്ത വരുന്നത്.. അവർക്കു വേണ്ടി മാത്രമാണ് മുറ വിളികളും.. ആൺകുട്ടികളുടെ ഇത്തരം പ്രശ്നങ്ങൾ ആരും കാണുന്നില്ലേ.? അവർക്കും വേണം ബോധവൽക്കരണ ക്ലാസുകൾ.. എന്ത് കൊണ്ടാണ് എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് മാത്രം ആയി ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നത്.. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചു ഇരുത്തി വേണം സെക്സ് എഡ്യൂക്കേഷൻ നൽകാൻ.. പരസ്പര ബഹുമാനം ആണ് വേണ്ടത്… അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഭയപ്പാടല്ല വളർത്തേണ്ടത്.. ബോധവൽക്കരണം നടത്തി ഒടുവിൽ ഉള്ള അറിവും കൂടി പോയി കുട്ടികളിൽ ഭയം ബാക്കി ആകുന്ന തരത്തിൽ ഉള്ള ക്ലാസുകൾ ആകരുത്.. എല്ലാ സ്കൂളിലും കോളേജിലും PTA meeting വെക്കാറുണ്ട്.. പ്രിയപ്പെട്ട മാതാപിതാക്കളുടെ ഈ കാര്യത്തോടുള്ള അവഗണ കഷ്‌ടമാണ്.. ആർക്കും വരാൻ സമയം ഇല്ല.. ഇത്തരം മീറ്റിങ് നടത്തുമ്പോൾ , general issues നെ കുറിച്ചാണ് പറയാറ്..

കുട്ടികളിൽ കാണപ്പെടുന്ന മാറ്റങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യാറ്.. തങ്ങളുടെ കുഞ്ഞുങ്ങളെ കുറിച്ച് മാത്രമേ മാതാപിതാക്കൾ അറിയുന്നുള്ളു.. പിന്നെ പീഡനം വരുന്ന വാർത്തകളും.. ഒന്ന് മക്കൾ പഠിക്കുന്ന കോളേജുകളിലും സ്കൂളിലും ചെല്ലൂ.. മാസത്തിൽ ഒരിക്കൽ എങ്കിലും.. PTA meeting കർശനമായും പാലിക്കണം എന്ന് ഓരോ മാതാപിതാക്കളും സ്വയം ഉറപ്പിക്ക്‌,, പല പ്രശ്നങ്ങളും പരിഹരിക്കാം.. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാലിക്കപ്പെടേണ്ട സാമാന്യ നിയമങ്ങൾ എന്താണെന്നു പോലും പല കുട്ടികൾക്കും അറിയില്ല..

നിയമനടപടികൾ പാലിക്കാൻ അദ്ധ്യാപകർ നിര്ബന്ധിതർ ആകുമ്പോൾ മാത്രമാണ് പൊട്ടിത്തെറിച്ചു കൊണ്ട് മാതാപിതാക്കൾ രംഗത്തേയ്ക്ക് വരുന്നത്.. ലിഖിതങ്ങൾ ആയ നിയമങ്ങൾ പോലെ അലിഖിതങ്ങളായ കാര്യങ്ങളും ഉണ്ട്.. അതൊക്കെ വല്ലപ്പോഴും മാതാപിതാക്കൾ ഒന്ന് കുട്ടികൾ പഠിക്കുന്ന കലാലയത്തിൽ വന്നാൽ , അവരുടെ അദ്ധ്യാപകരും ആയി ഒന്ന് സംസാരിച്ചാൽ എത്ര മാത്രം ഗുണം ചെയ്യും എന്നോ..? .ഇവിടെ ഓരോ ദുരന്തങ്ങൾ സംഭവിക്കുമ്പോഴും , രാഷ്ട്രീയം പറഞ്ഞു ശ്രദ്ധ പലവഴിക്ക് തിരിക്കുന്നത് അല്ലാതെ , വേണ്ടുന്ന കാര്യങ്ങളിൽ ആരാണ് ശ്രദ്ധിക്കുന്നത് !?

Continue Reading

Malayalam Article

ചേട്ടായി പഠിച്ചോ.ഞാൻ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം

Published

on

husband-and--wifi-love-stor

കൂടെഉള്ള ജീവിതപങ്കാളി എന്തിനും കൂടെയുണ്ടെങ്കിൽ എന്തും സാധിച്ചെടുക്കാം.അതിന് ഒരു ഉദാഹരമാണ് അജിത്തിന്റെ ജീവിതം.ജിനേഷ് നന്ദനം തന്റെ പ്രിയസുഹൃത്തായ അജിത്തിന്റെ ജീവിതമാണ് കുറിപ്പിലൂടെ ജിനേഷ് ജിൻപിസി ഗ്രൂപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞിരിക്കുന്നു.കുറിപ്പ് ഇങ്ങനെ,ഡിവോർസ് കേസും ആയി ബന്ധപ്പെട്ട് കോടതിയിൽ ചെന്നപ്പോൾ ആണ് Ajith Vedhasree യെ കാണുന്നത്. ഒരുമിച്ചു ഒരു സ്കൂളിൽ പഠിച്ചവർ ആണ് ഞങ്ങൾ. കോടതിയിൽ ജഡ്ജിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആണ് ഇപ്പോൾ. വളരെ അഭിനമാനം തോന്നി എനിക്ക്. പക്ഷേ അവിടെ വരെ ഉയരാൻ അജിത്തിനുണ്ടായ ഒരു സാഹചര്യം എല്ലാവരും വായിക്കണം.അജിത്തിന്റെ വാക്കുകൾഇനി കേൾക്കാം.98 രൂപ മുതൽ സർക്കാർ ജോലി വരെ.സുഹൃത്തുക്കളെ.

ഇടുക്കി 2018-21 LGS റാങ്ക് ലിസ്റ്റിൽ നിന്നും ഇടുക്കി ജില്ല കോടതിയിൽ 4th Additional ൽ ഓഫീസ് അറ്റൻഡന്റ് ആയി ഞാൻ സർക്കാർ ജോലിയിൽ പ്രവേശിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.മുകളിൽ സൂചിപ്പിച്ച തലക്കെട്ടിന് ആധാരമായ കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ഈ അവസരം പ്രയോജനപ്പെടുത്തുന്നു.എന്തിന് വേണ്ടി എന്നു ചോദിച്ചാൽ.ഇന്നീ നിലയിൽ എത്തി നിൽക്കുന്നുണ്ടെങ്കിൽ ഞാൻ ആദ്യം കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം.

അഞ്ജുഎന്റെ ഭാര്യ ജാതി ചിന്തകൾക്കധീതമായി എന്റെ ജീവിതത്തിലേക്കവൾ കടന്നു വരുമ്പോൾ എന്റെ കൈയിലുണ്ടായിരുന്നത് “98 രൂപയും”പിച്ചക്കാരൻ എന്ന പേരും(ചില ഭാര്യാ ബന്ധുക്കൾ ചാർത്തിയത്)അവിടെ തുടങ്ങിയ ജീവിതം എനിക്ക് ഒരു വാശിയുടെയും ഓരോ ഓർമപ്പെടുത്തലുകളുടെയും കൂടിയായിരുന്നു.അവിടം മുതൽ കൈപ്പിടിച്ച് കൂടെ നിന്നു എന്റെ ജീവന്റെ പാതി അഞ്ജു.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ തിരഞ്ഞെടുത്തു ജോലികൾ നിരവധിയായിരുന്നു. കൂലിപ്പണിയും, പെയിന്റിങും, സംഗീതസംവിധാനവും വരെ അതിൽ ചിലതു മാത്രമായിരുന്നു.അന്ന് ആത്മാവിശ്വാസമായി കട്ടക്ക് കൂടെ നിന്നു അഞ്ജു.

പിന്നീട് ഈ ജോലികൊണ്ടൊന്നും മുന്നോട്ട് പോകില്ലെന്നു കണ്ടനിമിഷം ഉള്ളിൽ കാലങ്ങളായി കൂട്ടിവച്ച സർക്കാർ ജോലിയെന്ന സ്വപ്‍നം വീണ്ടും കാണാൻ പ്രേരിപ്പിച്ചു അഞ്ജു.ജോലികളൊക്കെ നിർത്തി മുഴുവൻ സമയവും PSC പഠനത്തിനായി കയ്യിൽ പണമില്ലാതെ വിഷമിച്ച എന്റെ മുന്നിൽ വന്നിട്ട്.”ചേട്ടായി പഠിച്ചോ.ഞാൻ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം”എന്നു പറഞ്ഞ് ഒരു രക്ഷകർത്താവിനെ പോലെ എന്നെ പഠിപ്പിച്ചു അഞ്ജു.31ആം വയസ്സിൽ psc പഠനത്തിനായി കട്ടപ്പന Competitor ന്റെ പടി കയറുമ്പോൾ എന്റെ മുന്നിൽ അവളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു.

ആ ഊർജമാണ് 110 ദിവസം കൊണ്ട്‌ 16600 ഓളം പേർ എഴുതിയ പരീക്ഷയിൽ 989 പേരുടെ റാങ്ക് ലിസ്റ്റിൽ എനിക്ക് 247 ആം റാങ്ക് നേടാൻ സാധിച്ചത്.ഈ അവസരം ഒരുപാട് ആളുകളോട് നന്ദി പറയുന്നു.എന്റെ ഗുരുക്കന്മാർ.സുഹൃത്തുക്കൾ.അങ്ങനെ.എന്നും വിമർശനങ്ങളും അവഹേളനവും എന്റെ കൂടെപിറപ്പായിരുന്നു.ഇന്ന് ഞാൻ ഇവിടെ നിൽക്കുമ്പോൾ എന്നെ വിമർശിച്ചവരോടും അവഹേളിച്ചു മാറ്റിനിർത്തിയവരോടും.ഒന്നേ പറയാനുള്ളു.നന്ദി.നന്ദി.നന്ദി
നബി: ഇത് ഒരു സ്നേഹത്തിന്റെ കഥയാണ് നിശ്ചയദാർഢ്യതിന്റെ കഥയാണ്. നമുക്കും സ്നേഹിക്കാം പരസ്പരം, ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അത് കാരണമാകും എന്നു കാണിച്ചുതരുന്നു ഈ കൂട്ടുകാരൻ സ്നേഹപൂർവ്വം നന്ദൻ

Continue Reading

Film updates

filimfare-2019 filimfare-2019
Film News13 hours ago

ഫിലിം ഫെയർ 2019, മികച്ച നടനുള്ള നോമിനേഷനിൽ പൃഥ്വിയും ടൊവിനോയും , ദുൽഖർ തെലുങ്കിലേക്ക്

വീണ്ടുമൊരു ഫിലിം ഫെയര്‍ പുരസ്‌കാരനിശ കൂടി നടക്കാന്‍ പോവുകയാണ്. ഡിസംബര്‍ ഇരുപത്തിനൊന്നിന് ആയിരിക്കും പരിപാടി. ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായ താരങ്ങള്‍ ആരൊക്കെയായിരിക്കും എന്നറിയാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഇപ്പോഴിത...

Film News16 hours ago

മാമാംഗം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട്

മമ്മൂട്ടിയെ നായകനാക്കി ഉയർത്തിക്കാട്ടുന്ന റെക്കോർഡ് ചെയ്ത ചിത്രമായ മമംഗം ഒടുവിൽ തിയേറ്ററുകളിൽ എത്തി. എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇതുവരെ ഒരു മലയാള ചിത്രത്തിന്...

achuthan-b-nair achuthan-b-nair
Film News17 hours ago

ചന്ദ്രോത്ത് ചന്തുണ്ണിയായി തിളങ്ങുന്ന നമ്മുടെ അച്യുതൻ

മാമാങ്കം സിനിമയിൽ തിളങ്ങുന്ന പുതുപ്പള്ളിയിൽ നിന്നൊരു ബാല താരം, അച്യുതൻ ബി നായർ. സിനിമയി ചന്ദ്രോത് ചന്തുണ്ണിയായി തിളങ്ങുന്നത് പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ ഈ ആറാം...

keerthi-suresh-new-movie keerthi-suresh-new-movie
Film News19 hours ago

രജനീകാന്തിന് വേണ്ടി പൊന്നിയിൽ സെൽവൻ ഉപേക്ഷിച്ച് കീർത്തി സുരേഷ്

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശിവ ഒരുക്കുന്ന സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ തലൈവര്‍ 168 എന്ന ചിത്രത്തില്‍ നായികയായി കീര്‍ത്തി സുരേഷ് എത്തുന്നു.മുന്‍പ്...

mamnkam-theater-response2 mamnkam-theater-response2
Film News2 days ago

ചാവേർ പോരാട്ടം, മാമാങ്കം സിനിമയുടെ പ്രേക്ഷക പ്രതികരണം കാണാം

  മമ്മൂട്ടി നായകനാകുന്ന മാമാങ്കം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ തന്നെ എക്കാലത്തേയും വലിയ ബ്രഹ്മാണ്ഡ ചിത്രമായൊരുങ്ങുന്ന മാമാങ്കത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രം രണ്ടര...

Writeups

Malayalam Article2 days ago

അടിവസ്ത്രമിട്ട് നവവധുവിന്റെ വെഡിങ് ഫോട്ടോഗ്രാഫി !

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറൽ ആകുന്ന വിഷയങ്ങളിൽ ഒന്നാണ് വെഡിങ് ഫോട്ടോഗ്രാഫിയും സേവ് ദി ഡേറ്റും എല്ലാം. ഇപ്പോൾ വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ ആദ്യം ചിന്തിക്കുക...

eighteen-year-old-girl eighteen-year-old-girl
Malayalam Article2 days ago

പതിനെട്ട് വയസ്സുള്ള എന്റെ മകൾക്ക് സെക്സ് എന്താണെന്നു പോലും അറിയില്ല, എന്ന് അവൾ അഭിമാനത്തോടെ പറഞ്ഞു! എന്നാൽ മകളുടെ വാട്ടസ്ആപ്ചാറ്റിൽ കണ്ടത്

സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിൽ യുവതി യുവാക്കൾക്ക് ജീവിതം നഷ്‌ടമാകുന്നതിനെ തടയാൻ പോലീസ് ചില നിർദ്ദേശ്ശങ്ങൾ നൽകിയത് വായിച്ചു.. ഈ നിർദേശങ്ങൾ നൽകിയ സംവിധാനത്തോട് ഉള്ള എല്ലാ ബഹുമാനത്തോടെ, counseling...

husband-and--wifi-love-stor husband-and--wifi-love-stor
Malayalam Article3 days ago

ചേട്ടായി പഠിച്ചോ.ഞാൻ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം

കൂടെഉള്ള ജീവിതപങ്കാളി എന്തിനും കൂടെയുണ്ടെങ്കിൽ എന്തും സാധിച്ചെടുക്കാം.അതിന് ഒരു ഉദാഹരമാണ് അജിത്തിന്റെ ജീവിതം.ജിനേഷ് നന്ദനം തന്റെ പ്രിയസുഹൃത്തായ അജിത്തിന്റെ ജീവിതമാണ് കുറിപ്പിലൂടെ ജിനേഷ് ജിൻപിസി ഗ്രൂപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.കുറിപ്പ്...

repect-nurse repect-nurse
Malayalam Article3 days ago

ബഹുമാനിക്കണം ദൈവത്തിന്റെ ഈ മാലാഖമാരെ

വൈറൽ ആയ ഒരു നേഴ്സിന്റ കുറിപ്പ്, സിസ്റ്റർ ഇഞ്ചക്ഷൻ ചെയ്താൽ എനിക്കൊരു സുഖം, സിസ്റ്ററിനും കിട്ടും സുഖം: ചെമ്പരത്തി പൂവിതളിട്ടു കാച്ചിയെടുത്ത എണ്ണ പുരട്ടി പരിപാലിച്ചിരുന്ന അരക്കൊപ്പമുള്ള...

salaman-sisters-daughter salaman-sisters-daughter
Malayalam Article4 days ago

പോക്കറ്റിൽ നിന്ന് പണമെടുത്ത് കൊടുത്തു പറഞ്ഞു, ഇനി നിങ്ങൾ ഈ കുട്ടിയെ തിരഞ്ഞു വന്നാൽ വെടി വെച്ച് കൊല്ലും

ഡബ്ബിംഗ് തീയേറ്ററിലെ വർക്ക് കഴിഞ്ഞ് ടാക്സിയിൽ യാത്ര ചെയ്യുന്ന സമയത്ത് ‘ബൈക്കുള തെരുവോരത്തെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പട്ട ഒരു കുട്ടിയുടെ കരച്ചിൽ കേട്ട സൽമ കാർ നിർത്താൽ ഡ്രൈവറോട്...

indian constitution indian constitution
Malayalam Article5 days ago

അറിഞ്ഞിരിക്കേണ്ട നമ്മുടെ മൗലിക കടമകൾ

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണല്ലോ നമ്മുടേത്. അതിനെക്കുറിച്ച് സാമാന്യമായിട്ടാണെങ്കിലും അറിഞ്ഞിരിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ്. രാഷ്ട്രീയ പ്രബുദ്ധരായ കേരളീയർക്ക് തീർച്ചയായും നമ്മുടെ ഭരണഘടനയിൽ താല്പര്യമുണ്ടാകാതിരിക്കുകയില്ല. സ്വാതന്ത്ര്യലബ്ധിക്കു...

seven years old girl case against her father seven years old girl case against her father
Malayalam Article5 days ago

വീട്ടിൽ ശോചനാലയം പണിഞ്ഞില്ല, അച്ഛനെതിരെ പരാതിയുമായി ഏഴു വയസ്സുകാരി

സ്വന്തം അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന്, പോലീസ് സ്റ്റേഷനിൽ ചെന്ന് ഒരു ഏഴു വയസുകാരി പരാതിപ്പെടുകയാണ്. തമിഴ്നാട്ടിലെ ആമ്പൂരിൽ. ഹനീഫ സാറാ എന്ന കൊച്ചു പെൺകുട്ടിയുടെ വിചിത്രമായ പരാതി...

succesfull-story-of-manoj succesfull-story-of-manoj
Malayalam Article1 week ago

ശരീരത്തിലെ വൈകല്യത്തെ കണക്കിലെടുക്കാതെ വേൾഡ് ഫിറ്റ്നസ് ഏഷ്യ പെസഫിക്കിൽ രണ്ടാം സ്ഥാനം നേടിയെടുത്ത മനോജിന്റെ വിജയകഥ

ഇത് മനോജിന്റെ വിജയം, ശരീരത്തിന്റെ വൈകല്യണങ്ങൾ എല്ലാം മാറ്റി വെച്ച് മനസ്സ് കൊണ്ട് തളരാതെ പൂർത്തി എടുത്ത നേട്ടം , ഏവർക്കും പ്രചോദനമാണ് മനോജ്, ചെറുപ്പം മുതലേ...

athul sasidharan family athul sasidharan family
Malayalam Article1 week ago

വായിക്കാതെ പോകരുത് ഇതാരും, ആരെയും കരൾ അലിയിപ്പിക്കുന്ന ഒരു കുടുംബത്തിന്റെ കഥ

ഞങ്ങൾക്ക് മുന്നോട്ട് പോയെ പറ്റൂ…. നിങ്ങളിൽ ഒരാളാണ് ഞാനും.ജീവിക്കാനുള്ള പോരാട്ടത്തിലാണ് ഞാനും എന്റെ കുടുംബവും.കുറച്ച് ദിവസമായി എന്നെ അലട്ടുന്ന ഒരു ചോദ്യമാണ് ഇനി എന്ത് ചെയ്യും? എന്നത്...

trap-in-love trap-in-love
Malayalam Article1 week ago

പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം

പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂൾ ഗേൾ, കോളേജ്, മല്ലൂ എന്നൊക്കെ സെർച്ച് ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന...

Malayalam Article2 weeks ago

മനുഷ്യനായി പിറന്ന ആരെയും കരയിക്കുന്ന ഈ ചിത്രം കാണാതെ പോകരുത്.

സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന കാഴ്ചയാണ് ഇപ്പോൾ നിങൾ കാണുന്നത് അപകടത്തിൽ മരിച്ച ഇരട്ട സഹോദരനെ കാണാൻ ആശുപത്രിയിൽ നിന്നും സ്‌ട്രെച്ചറിൽ എത്തിയ ഇരട്ട സഹോദരൻ കണ്ടുനിന്നവരിൽ പോലും...

Malayalam Article3 weeks ago

വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

സ്ത്രീധനവും, താലിയും, സിന്ദൂരവും, കാല് പിടുത്തവും എല്ലാം ഒഴിവാക്കിയുള്ള ഒരു വിവാഹത്തെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ എങ്കിൽ കാർത്തിക്കിന്റെ കുറിപ്പോന്നു വായിക്കാം. വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.പന്ത്രണ്ട്...

Malayalam Article4 weeks ago

ഉപ്പുണ്ടോ ? എങ്കിൽ ഡയപ്പെർ ഉപയോഗശേഷം ഈസിയായി നശിപ്പിച്ചു കളയാം

കുട്ടികൾ ഉള്ള വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡയപ്പെർ എന്നാൽ ഇതെങ്ങനെ പ്രകൃതിക്ക് നാശം വരാത്ത രീതിയിൽ ഉന്മൂലനം ചെയ്യണം എന്ന് നമുക്ക് ഇതുവരെ അറിയില്ല....

Malayalam Article4 weeks ago

ചന്ദ്രപ്രകാശത്തിന് കീഴിലുള്ള താജ്മഹൽ കാണണോ? പുതിയ വ്യൂ പോയിൻറ് ഓഫറുകൾ

താജ് മഹൽ അണ്ടർ മൂൺ ലൈറ്റ്: പുതിയ “മെഹ്താബ് ബാഗ് താജ് വ്യൂ പോയിന്റിലേക്കുള്ള” പ്രവേശനം ആയിരിക്കും.രാവിലെ 7-10 നും വൈകുന്നേരം 7-10 നും സഞ്ചാരികൾക്ക് താജ്മഹൽ...

Malayalam Article4 weeks ago

കാലികുപ്പിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന മലയാളി പെൺകുട്ടി !

മലയാളി നിങ്ങള്ക്ക് അപർണയെ അറിയുമോ കാലികുപ്പികളിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു പെൺകുട്ടി. അവൾ ജനിച്ചത് കേരളത്തിന്റെ തെക്കൻ ദേശമായ കൊല്ലം ജില്ലയിലാണ്.സാധാരണക്കാരിൽ സാധാരണക്കാരിയായി ജീവിച്ച ഒരമ്മയുടെ...

Trending

Current Affairs2 weeks ago

പാമ്പ് കടിയേറ്റാൽ കൊണ്ടുപോകേണ്ട അതാത് ജില്ലയിലെ ഹോസ്പിറ്റലുകളുടെ വിവരം

പാമ്പുകടിയേറ്റയാളുടെ ജീവൻ രക്ഷിക്കണം എന്ന് ആഗ്രം ഉണ്ടോ ? എങ്കിൽ ഇത് ഒന്ന് വയിക്കുക. ഇപ്പോൾ പല ഡോക്ടർമാരും പറയുന്നത് കൂടുതൽ പേരും പാമ്പ് കടിച്ചു എന്ന...

Current Affairs2 weeks ago

മഷി കഴിഞ്ഞ പേന ഇനി വലിച്ചെറിയല്ലേ സ്വാപ്നത്തിൽ പോലും ചിന്തിക്കാത്ത രണ്ട് ഉപയോഗങ്ങൾ !

നമ്മൾ ഒരു എല്ലാവരും തന്നെ പേന ഉപയോഗിക്കുന്നവരാണല്ലോ എന്നാൽ ഇതിന്റെ മഷി കഴിഞ്ഞുപോയാൽ നമ്മൾ അത് കളയാറാണ് പതിവ് പണ്ട് കാലങ്ങളിൽ റീഫില്ലർ മാറ്റി ഉപയോഗിക്കുമരുന്നു ഇപ്പോൾ...

Current Affairs2 weeks ago

കേരളം കലോത്സവ വേദിയിൽ താരമായി ബഡ്ഡി – കേരള പോലീസിന്റെ ഒരു മാസ്സ് സെക്യൂരിറ്റി ഗാർഡ്

ശബരിമല പ്രശ്നങ്ങൾ നില നിൽക്കുമ്പോൾ തന്നെ കേരള കലോത്സവം അരങ്ങേറിയതോടെ കേരള പോലീസിന് ഒരുനിമിഷം പോലും വിശ്രമമില്ലത്ത ഓട്ടമാണ്. കലോത്സവ നഗരിയിലെത്തുന്ന വി.ഐ.പികളെ കൂടാതെ കേരള പൊലീസിലെ...

Current Affairs4 weeks ago

മകന്റെ തലയിലെ മുറിപ്പാട് സ്വന്തം തലയില്‍ ടാറ്റുവായി പതിപ്പിച്ച് കാന്‍സര്‍ ബാധിച്ച മകന് പിന്തുണയുമായി ഒരു പിതാവ്.

കാന്‍സസ്: സ്വന്തം തലയില്‍ മകന്റെ ശാസ്ത്രക്രിയ പാടിനു സമാനമായ ടാറ്റു പതിപ്പിച്ച് ക്യാന്‍സര്‍ ബാധിതനായ മകന് പിന്തുണയും ആത്മധൈര്യവും പകരുകയാണ് ഒരു പിതാവ്. അമേരിക്കയിലെ കാന്‍സസിലെ ജോഷ്...

Current Affairs1 month ago

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യു.എ.ഇ. സർക്കാർ

യു.എ.ഇ.ഇനിമുതൽ വാട്സാപ്പ് മുഖേനെയുള്ള ടെലിഫോൺ കോളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് പിൻവലിക്കാൻ പോകുന്നു.ഇപ്പോൾ വിദേശികൾക്ക് മാതൃരാജ്യത്തേക്ക് വിളിക്കാൻ ബോട്ടിം ഉൾപ്പെടെയുള്ള വാട്സാപ്പ് സംവിധാനങ്ങൾ ഉണ്ട്.എന്നാൽ അംഗീകാരമുള്ള പല വോയിസ്...

Trending

Don`t copy text!