Film News

താര പുത്രന്മാർ തമ്മിൽ കണ്ടു മുട്ടിയപ്പോൾ ……..

സഹപ്രവർത്തകർക്കിടയിൽ സൗഹൃദ ബന്ധം സാധാരണയാണ് .എന്നാൽ ആ ബന്ധം അവരുടെമക്കളിലേക്കും പകർന്ന് കൊടുത്തിരിക്കുകയാണ് നമ്മുടെ സൂപ്പർസ്റ്റാറുകൾ .സിനിമാ ലൊക്കേഷനില്‍ ഒന്നിച്ച് കളിച്ചു വളര്‍ന്ന താരപുത്രന്മാരും പുത്രിമാരുമൊക്കെ ഇപ്പോള്‍ അപൂര്‍വ്വമായി മാത്രമേ ഒന്നിക്കാറുള്ളൂ. ആ നിമിഷങ്ങള്‍ ആരാധകര്‍ ആഘോഷിക്കാറുമുണ്ട്.

ഇപ്പോഴിതാ മലയാളത്തിന്റെ രണ്ടു സൂപ്പർ സ്റ്റാറുകളുടെ മക്കൾ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് .അവർ കണ്ടുമുട്ടിയപ്പോ എടുത്ത ചിത്രമാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നതു .

മോഹന്‍ലാലിന്റെ മകന്‍ പ്രണവും, സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സിനിമാ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രമാണിത്.

ലാലേട്ടനും സുരേഷ്‌ഗോപിയും 

സുരേഷ് ഗോപിയും മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് തുടക്കകാലങ്ങളില്‍ ഒത്തിരി സിനിമകള്‍ ചെയ്തിട്ടുണ്ട്. ലൊക്കേഷനിലും മറ്റും ഒന്നിച്ച് കളിച്ചു വളര്‍ന്നവരാണ് പ്രണവും ഗോകുലും.

താരപുത്രന്മാര്‍ രണ്ട് പേരും സിനിമാഭിനയത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ഇനി ഒന്നേ ആരാധകര്‍ക്ക് അറിയേണ്ടതുള്ളൂ, ഒരുമിച്ചൊരു ചിത്രം ഉടന്‍ പ്രതീക്ഷിക്കാമോ എന്ന്. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ അത് ചരിത്രമാവും.

ഗോകുല്‍

പപ്പു എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ഗോകുല്‍. സൂപ്പർതാരം ഭരത് സുരേഷ് ഗോപിയുടെ മകനും മുദ്ദുഗൗ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി കഴിഞ്ഞ ഗോകുൽ സുരേഷ് ചെറിയൊരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ സജീവമാകുന്നു.

കേരളാ ഫിലിം ക്രിറ്റിക്സ് അവാർഡ് സ്വന്തമാക്കിയ മികച്ച നിരൂപക പ്രശംസ നേടിയ “അക്കൽദാമയിലെ പെണ്ണ്”എന്ന സിനിമക്കു ശേഷം പി. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന “പപ്പു” എന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പിൽ നായകനായാണ് ഗോകുൽ സുരേഷിന്റെ രണ്ടാം വരവ്.

ലൈഫ് ഓഫ് ജോസൂട്ടി, കരിങ്കുന്നം സിക്സേഴ്സ്, ഒരേമുഖം എന്നീ സൂപ്പർഹിറ് ചിത്രങ്ങൾക്ക് ശേഷം ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

“പപ്പു” എന്ന കഥാപാത്രത്തിന്റെ ജീവിത സന്ദർഭങ്ങൾ, നമ്മുടെ എല്ലാവരുടെയും ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന രസകരമായ കഥാതന്തുവാണ് ഈ സിനിമയുടേത്. ഫുൾ ടൈം കോമഡി എന്റെർറ്റൈനെർ ആയ “പപ്പു”വിൽ രണ്ടു നായികമാരാണ്. കൂടെ മലയാളസിനിമയിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

 പ്രണവ് മോഹൻലാൽ

മലയാളത്തിലെ അഭിനേതാവും സഹസംവിധായകനുമാണ് പ്രണവ് മോഹൻലാൽ. നടൻ മോഹൻലാലിന്റെമകനാണ് പ്രണവ്. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌.

മുമ്പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ ചിത്രത്തില്‍ പ്രണവിന് നായിക ഇല്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തില്‍ മൂന്ന് പ്രധാന സ്ത്രീ കഥാപാത്രങ്ങളുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.ശേഷം പ്രണവും സിനിമയിലേക്ക് മടങ്ങിയെത്തി. ആദി എന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് പ്രണവ് ഇപ്പോള്‍. ജീത്തു ജോസഫ് സംവിഞധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ലെന, അനുശ്രീ, അദിതി രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരൊന്നും പ്രണവിന്റെ നായികമാരല്ലെന്നാണ് ജിത്തു ജോസഫ് പറയുന്നത്. പ്രണവിന്റെ നായിക ആരാണെന്ന് പറയാനാകില്ലെന്നും സംവിധായകന്‍ പറയുന്നു.

സിനിമയുടെ പേര് പോലെ തന്നെ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ആദി എന്ന് തന്നെയാണ്. സിനിമ ത്രില്ലര്‍ സിനിമയായിരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും, എന്നാല്‍ പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്.

സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും ജിത്തു ജോസഫ് പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ചിത്രത്തില്‍ സിദ്ധിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ഷറഫുദ്ദീന്‍, നോബി, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Trending

To Top
Don`t copy text!