തിരക്കുള്ള വഴികളിൽ അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ നോട്ടമിട്ട് പോണ്‍ ക്വട്ടേഷന്‍ വേരുറപ്പിക്കുന്നു... മൂന്നു മാസത്തിനിടെ അപ്ലോഡ് ചെയ്തത് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

തിരക്കുള്ള വഴികളിൽ അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ നോട്ടമിട്ട് പോണ്‍ ക്വട്ടേഷന്‍ വേരുറപ്പിക്കുന്നു… മൂന്നു മാസത്തിനിടെ അപ്ലോഡ് ചെയ്തത് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ

അശ്ലീല വെബ്‌സൈറ്റ്കള്‍ക്കായി വീഡിയോകളും ചിത്രങ്ങളും കണ്ടെത്താന്‍ കേരളത്തിലും ബ്ലൂ ക്വട്ടേഷന്‍. മൂന്നു മാസത്തിനിടെ ഇത്തരത്തില്‍ അപ്ലോഡ് ചെയ്തത് നൂറു കണക്കിന് പെണ്‍കുട്ടികളുടെ ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വീഡിയോകളും ചിത്രങ്ങളും ലഭിക്കുന്നതിനായാണ് കേരളത്തില്‍ ബ്ലൂ ക്വട്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. പ്രശ്‌സ്തമായ ട്രിപ്പിൾ എക്‌സ് വീഡിയോ ഗ്രൂപ്പാണ് കേരളത്തിൽ നിന്നും അശ്ലീല വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമായി കാശ് മുടക്കുന്നത്.

നിത്യവും അശ്ലീല വെബ്സൈറ്റുകല്‍ സന്ദര്‍ശിക്കുന്നവരുടെ മല്ലു ആന്റിയെന്ന സെർച്ച് നെയിമിലേയ്ക്കു സ്ത്രീകളെ കണ്ടെത്താന്‍ വേണ്ടിയാണ് ബ്ലൂ ക്വട്ടേഷൻ.ഇതിന്റെ ഭാഗമായി അശ്ലീല വീഡിയോ സൈറ്റുകളിൽ സ്ഥിരമായി സന്ദർശനം നടത്തുന്ന യുവാക്കളെ പണം നൽകി ആകർഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് സംഘം നോട്ടമിടുന്നത്.ഇവരുടെ പുറകെ കൂടി നടക്കുന്നതും ഇരിക്കുന്നതും നില്‍ക്കുന്നതുമെല്ലാം വീഡിയോയായി പകര്‍ത്തിയ ശേഷം ഇവ എഡിറ്റ്‌ ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത് കാശുണ്ടാക്കുകയാണ് ക്വട്ടേഷൻ എടുക്കുന്നവരുടെ രീതി.

അടുത്തിടെ കേരളത്തിലെ തെരുവുകളിൽ നിന്നും ലൈംഗിക തൊഴിലാളികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും അശ്ലീല സൈറ്റുകളിൽ പ്രചരിച്ചിരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ചത് .

ലൈംഗിക തൊഴിലാളികളെ വിളിച്ചു വരുത്തി പണം നൽകിയ ശേഷം ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ ഇവർ അറിയാതെ പകർത്തുന്ന ദൃശ്യങ്ങളാണ് സൈറ്റുകളില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ നൂറിലേറെ വീഡിയോ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കഴിഞ്ഞ മൂന്നു മാസത്തിനിടെ പകർത്തി, ഇത്തരം വെബ് സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മുൻപ് വിദേശ രാജ്യങ്ങളിൽ നിന്നും ഇത്തരത്തിൽ ലൈംഗികത്തൊഴിലാളികളെ പണം നൽകി വിളിച്ചു വരുത്തിയ ശേഷം ചിത്രങ്ങൾ പകർത്തിയ വീഡിയോ അശ്ലീല സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നു. ഇതിനു സമാനമാണ് ഇപ്പോൾ കേരളത്തിലുമുണ്ടായിരിക്കുന്ന സംഭവമെന്നാണ് സൂചന. വിദേശ രാജ്യങ്ങളില്‍ ഇതൊരു തൊഴിലായി സ്വീകരിച്ചിരിക്കുന്നവര്‍ പോലുമുണ്ടെന്നാണ് വിവരം.

Join Our WhatsApp Group

Trending

To Top
Don`t copy text!