Current Affairs

തിരുവല്ല കെ എസ ആർ ടി സി സ്റ്റാൻഡിലെ വാട്ടർ ടാങ്കിൽ ഒരുമാസം പഴക്കമുള്ള മൃതദേഹം

തിരുവല്ല കെ എസ ആർ ടി സി സ്റ്റാൻഡിലെ വാട്ടർ ടാങ്കിൽ ഒരുമാസം പഴക്കമുള്ള മൃതദേഹം. ഈ വാട്ടർ ടാങ്ക്  അഞ്ചു നില കെട്ടിടത്തിന്റെ മുകളിലായാണ് സ്ഥിതി ചെയ്യുന്നത്.  കുറച്ചു ദിവസങ്ങളായി പ്രദേശത്താകെ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. അടുത്തുള്ള ആളുകൾ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ദുർഗന്ധത്തിന്റെ കാരണം കണ്ടെത്താൻ ആയില്ല.

എന്നാൽ ദുർഗന്ധം രൂക്ഷമായതോടെ തിരച്ചിൽ വേഗത്തിലായി. ഒടുക്കമാണ് വാട്ടർ ടാങ്കിനുള്ളിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. മൃദദേഹത്തിനു ഒരു മാസത്തെ പഴക്കമുണ്ടന്നാണ് വിലയിരുത്തൽ. മൃദദേഹം എങ്ങനെയാണു ടാങ്കിനുള്ളിൽ എത്തിയതെന്ന് ആർക്കും ഒരു അറിവില്ല. പോലീസ് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു.

Trending

To Top
Don`t copy text!