Film News

തൃഷയോ നയന്‍‌താരയോ ? വിജയ്‌ സേതുപതിയുടെ മാസ് മറുപടി

സൌത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നയന്‍‌താര. ഏറ്റവും ഇഷ്ടമുള്ള തമിഴ് നടി ആരെന്ന് ചോദിച്ചാല്‍ നയന്‍‌താരയും തൃഷയും ആണെന്നാകും ഉത്തരം. ഈ രണ്ട് നടിമാര്‍ക്കൊപ്പവും അടുത്തിടെ അഭിനയച്ച നടനാണ് വിജയ്‌സേതുപതി. വിജയ് സേതുപതി- നയന്‍‌താര കൂട്ടുകെട്ടില്‍ ഒന്നിച്ച നാനും റൌഡി താന്‍ എന്ന ചിത്രം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.ഇപ്പോഴിതാ, അതേ ഓളമാണ് വിജയ് സേതുപതിയും തൃഷയും ഒരുമിച്ച ’96’ എന്ന മൂവിയും ഉണ്ടാക്കിയിരിക്കുന്നത്. 96നു മുന്‍പ് വിജയ് സേതുപതി നയന്‍‌താരയ്ക്കൊപ്പം അഭിനയിച്ച ചിത്രമാണ് ഇമൈക്കള്‍ നൊടികള്‍. നയന്‍സിന്റെ ഭര്‍ത്താവായിട്ടായിരുന്നു താരം എത്തിയത്. അതിഥി റോള്‍ ആയിരുന്നുവെങ്കിലും കൈയ്യടി നേടിയ കഥാപാത്രം തന്നെ ആയിരുന്നുഅതുംഅടുത്തിടെ ഒരു അഭിമുഖത്തില്‍ തൃഷയാണോ നയന്‍‌താരയാണോ ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് സേതുപതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്ത്രീകളെ രണ്ടായി കാണാന്‍ കഴിയില്ലെന്നും സ്ത്രീകളെന്ന് പറഞ്ഞാല്‍ തന്നെ ‘സുന്ദരം’ എന്നുമായിരുന്നു താരം പറഞ്ഞത്.

 

Trending

To Top
Don`t copy text!