Saturday July 4, 2020 : 5:19 AM
Home Malayalam Article തെരുവ് കുട്ടികളുടെ ടീച്ചര്‍ അങ്കിള്‍; ജീവിതം സാര്‍ത്ഥകമാകുന്നത് ഇങ്ങനെയുമാണ്‌

തെരുവ് കുട്ടികളുടെ ടീച്ചര്‍ അങ്കിള്‍; ജീവിതം സാര്‍ത്ഥകമാകുന്നത് ഇങ്ങനെയുമാണ്‌

- Advertisement -

എരിഞ്ഞ് തീര്‍ന്ന് മണ്ണോടൊട്ടുമ്പോള്‍ ഭൂമിയില്‍ അവശേഷിപ്പിക്കാന്‍ പാകത്തിന് ചെറുതെങ്കിലും ഒരു നന്മ….

നമ്മളൊക്കെ ആദ്യമായി വിളിച്ച ദൈവം ‘അമ്മ’ എന്നാണെങ്കില്‍, ഈ കുട്ടികള്‍ വിളിച്ച ദൈവം ‘അങ്കിള്‍’ എന്നാവും. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് എന്ന അപ്മാര്‍ക്കറ്റ് പ്രദേശത്തുള്ള തെരുവിലെ കുട്ടികള്‍ക്ക് അറിവിന്റെ തിരി കൊളുത്തി കൊടുക്കുന്ന ആള്‍ദൈവമാണ് ഈ അങ്കിള്‍.

2013 -ലാണ് ശ്യാം ബിഹാരി പ്രസാദ് എന്ന പാറ്റ്ന ബിഎസ്എന്‍എല്ലില്‍ നിന്ന് വിരമിച്ച അസി. ജനറല്‍ മാനേജര്‍ വിശ്രമജീവിതത്തിന് വസന്ത് കുഞ്ചിലെ മകളുടെ വീട്ടില്‍ എത്തുന്നത്. എന്നും രാവിലെ അടുത്തുള്ള ഹനുമാന്‍ ക്ഷേത്ര്‌തില്‍ പോകുന്ന വഴിയാണ് തെരുവില്‍, കുട്ടികള്‍ അമ്പലത്തില്‍ പോയിട്ട് വരുന്നവരുടെ കയ്യില്‍ നിന്ന് പ്രസാദത്തിനായി യാചിക്കുന്നത് അദ്ദേഹം കണ്ടത്.

ദിവസവേതനത്തില്‍ ജോലിക്കായി പോകുന്ന സാധുക്കളായിരുന്നു അവരുടെ മാതാപിതാക്കള്‍. ഇവര്‍ പോകുന്ന ഗവ. സ്കൂള്‍ പത്തു മണിക്കേ തുറക്കുകയുള്ളൂ. അതിരാവിലെ പോകേണ്ടതുകൊണ്ട്, ഇവരുടെ മാതാപിതാക്കള്‍ കുട്ടികളെ വീടിന് വെളിയിലാക്കി വീട് പൂട്ടി ഇറങ്ങും. വിശന്ന കുട്ടികള്‍ പ്രസാദത്തിനായി അമ്പലത്തില്‍ നിന്നിറങ്ങി വരുന്നവരുടെ മുന്നില്‍ കൈനീട്ടും.

ഒരിക്കല്‍ നടയിറങ്ങി വന്ന ഈ അങ്കിളിന്റെ നേരെയും ഒരു ചെറിയ കുട്ടി പ്രസാദത്തിനായി കൈനീട്ടി. കൈയ്യിലിരുന്ന പ്രസാദം ആ കുഞ്ഞി കൈകളിലേക്ക് അദ്ദേഹം വച്ച് നീട്ടി. പിന്നീടുള്ള വരവില്‍ അദ്ദേഹം കുറച്ച് ബിസ്കറ്റുകള്‍ വാങ്ങിക്കൊണ്ടു വന്ന് അവര്‍ക്ക് നല്‍കി. വിശപ്പ് മാറി ചിരി പകരം കൊടുത്ത അവരോട് അങ്കിള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. സയന്‍സും കണക്കുമായിരുന്നു വിഷയം.

കുട്ടികള്‍ക്ക് ബേസിക് ആയ കാര്യങ്ങള്‍ അറിയാമെങ്കിലും ഇംഗ്ളീഷും ഹിന്ദിയും തെറ്റ് കൂടാതെ എഴുതാന്‍ അവര്‍ക്ക് കഴിയില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഒരു ദിവസം മുന്നില്‍ വന്നുപെട്ട കുട്ടികളോട് ‘പഠിക്കാന്‍ ഇഷ്ടമാണോ?’ എന്നൊരു ചോദ്യം പ്രസാദത്തോടൊപ്പം വച്ച് നീട്ടി. അതേയെന്ന് പൊടുന്നനെയുള്ള ഉത്തരം പ്രസാദത്തേക്കാള്‍ മധുരതരമായിരുന്നു. അടുത്ത ദിവസം രാവിലെ കൃത്യം 8 മണിക്ക് തെരുവിന്റെ ഒരു മൂലയില്‍ കണ്ടുമുട്ടാമെന്ന ധാരണയില്‍ അവര്‍ പിരിഞ്ഞു.

2013, നവംബര്‍ അതിശൈത്യം പൊഴിച്ച ഒരു പുലരിയില്‍ ആ തെരുവിന്റെ ഓരത്ത് ഒരു വൃദ്ധനും കുറച്ച് കുട്ടികളും അക്ഷരങ്ങളുടെ തീയൂതി ചൂട് കാഞ്ഞു. ദൈവമുറങ്ങുന്ന അമ്പലത്തിന് പുറത്ത് ശ്യാം ബിഹാരി പ്രസാദ് എന്ന ആള്‍ദൈവം തെരുവിന്റെ മക്കളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദിവസവും 8 മണിക്ക് പ്രാര്‍ത്ഥനയോടെ ക്ളാസ്സ് തുടങ്ങും.

അടച്ചുറപ്പുള്ള ക്ലാസ്സ് മുറിയോ ചൂരല്‍ കറങ്ങുന്ന വിരല്‍ തുമ്പുകളോ കണ്ണുരുട്ടുന്ന അധ്യാപകരോ ഇല്ലാതെ ആ തെരുവിന്റെ ഒരറ്റത്ത് ആകാശം കണ്ട് ആ കുട്ടികള്‍ സ്വപ്നത്തിലേക്കുള്ള ചിറകിന്റെ തൂവലുകള്‍ തുന്നി തുടങ്ങി. മഞ്ചു ടീച്ചര്‍ ഇംഗ്ളീഷും സിംഗ് ഭയ്യാ കണക്കും കീര്‍ത്തിക ടീച്ചര്‍ സയന്‍സും ക്ളാസുകളെടുത്തു. നല്ല മനസ്സുള്ള കുറേ ആളുകള്‍ കുട്ടികള്‍ക്ക് പഠിക്കുന്നതിനായി ബുക്കുകളും മറ്റ് പഠന സാമഗ്രികളും എത്തിച്ച് നല്‍കി.

മഴയും ശൈത്യവുമുള്ള ദിവസങ്ങളില്‍ അദ്ദേഹം കുട്ടികളെ വിരലില്‍ കൊരുത്ത് അമ്പല നടയിലേക്ക് ചെല്ലും. അവിടെയോരത്ത് കുട്ടികളെ ഇരുത്തി ക്ളാസ്സെടുക്കും. കുട്ടികള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കിയിരിക്കുമ്പോള്‍ ‘അങ്കിള്‍ ദൈവ’ത്തെ മിഴിയെറിഞ്ഞ്  അമ്പലത്തിനുള്ളിലെ ദൈവം ചിരിക്കുന്നുണ്ടാവാം. അതാവാം, അങ്കിളിന്റെ ക്ലാസ്സ് മുടക്കാന്‍ ലോകത്തിലെ ഒന്നിനെ കൊണ്ടും സാധ്യമല്ലായിരുന്നു.

ആദ്യമൊക്കെ കടം വാങ്ങിയ ഒരു പായയിലിരുന്നായിരുന്നു പഠനം. ഒരു കസേര പോലുമുണ്ടായിരുന്നില്ല. കടകളിലേക്കും മറ്റും ഇതുവഴി പോകുന്ന ആളുകള്‍ ഞാന്‍ നിന്ന് ക്ളാസ്സ് എടുക്കുന്നത് കണ്ടപ്പോള്‍ ഓരോ സഹായ വാഗ്ദാനവുമായി വന്നു. ഞാന്‍ ആഗ്രഹിച്ചതെല്ലാം ഓരോരുത്തരും ചോദിക്കാതെ തന്നെ എത്തിച്ചു തന്നു. അങ്ങനെ ഞാന്‍ മനസ്സിലാക്കി ഈ കുട്ടികളെ സഹായിക്കാന്‍ ദൈവം എത്രപേരെ തിരഞ്ഞെടുത്തുവെന്നും അവര്‍ എങ്ങനെ എന്റെ അടുത്ത് എത്തുന്നുവെന്നും.”അങ്കിളിന്റെ ചിരിയില്‍ കുതിര്‍ന്ന വാക്കുകള്‍.

റോഡരുകിലിരുന്നു പഠനം, ഹോണ്‍ മുഴക്കി കടന്നു പോകുന്ന വണ്ടികള്‍, ധൃതിപെട്ട് ബഹളം വച്ച് നീങ്ങുന്ന ആളുകള്‍, ഇവയൊന്നും അങ്കിളിനെയോ കുട്ടികളേയോ അലോസരപ്പെടുത്തിയതേയില്ല. ചുറ്റിനുമുള്ള ബഹളത്തിനിടയിലും അവര്‍ എഴുത്തിലും വായനയിലും പഠനത്തിലും ശ്രദ്ധയൂന്നി. ഏറ്റവും സന്തോഷകരമായ കാര്യം, അവരെങ്ങനെ ഒരു തെരുവിന്റെ ഓരത്തിരുന്ന് പഠിക്കേണ്ടി വന്നുവെന്ന് ആ കുട്ടികള്‍ക്ക് മനസ്സിലായി. ആ തിരിച്ചറിവ് അറിവ് നേടാനുള്ള അവരുടെ അഗ്നി കടഞ്ഞു.

ഭയങ്കര തമാശയാണ് ഈ സ്കൂള്‍. ഇവിടെ എല്ലാം ക്ളാസ്സിലേയും കുട്ടികളുമായി ആശയവിനിമയം നടത്താം. ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അങ്കിള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തെറ്റാണേലും ഞങ്ങള്‍ മറുപടി പറയും. കാരണം ഉത്തരം തെറ്റിയാലും അങ്കിള്‍ ഒരിക്കലും ഞങ്ങളെ വഴക്ക് പറയില്ല.” ഏഴാം ക്ളാസ്സ്കാരന്‍ ലക്ഷ്മണിന്റെ സാക്ഷ്യമാണിത്. പാഠപുസ്തകങ്ങള്‍ക്ക് പുറമേ ചെറുകഥകളും കോമിക് ബുക്കുകളും അദ്ദേഹം കൊണ്ടുവന്ന് കുട്ടികള്‍ക്ക് കൊടുക്കും.

ആദ്യമൊക്കെ ക്ളാസ്സില്‍ എത്തുമ്പോള്‍ എങ്ങനെ ക്ളാസ്സില്‍ ഇരിക്കണമെന്നോ സംസാരിക്കണമെന്നോ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. തെറിവാക്കുകള്‍ ആയിരുന്നു അവരില്‍ പലരുടേയും നാവുകളില്‍ ഉണ്ടായിരുന്നത് തന്നെ.

നന്നേ നാവ് വടിച്ച് അസഭ്യാക്ഷരങ്ങള്‍ കളഞ്ഞ് നന്മയുടേയും ആത്മവിശ്വാസത്തിന്റേയും ചൊല്ലക്ഷരങ്ങള്‍ അങ്കിള്‍ അവരുടെ നാവില്‍ നിറച്ചു. ഇന്ന് ഇംഗ്ളീഷും ഹിന്ദിയും ഉള്‍പ്പെടെ അനായാസം എഴുതാനും പറയാനും അവര്‍ പഠിച്ചു. ബഹുമാനത്തോടെ മറ്റുള്ളവരോട് സംസാരിക്കാനും പെരുമാറാനും പഠിച്ചു.

പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നു. തെറിവാക്കുകളെ ബോധമണ്ഡലത്തില്‍ നിന്നും ചവിട്ടി പുറത്തേക്കെറിഞ്ഞു. പ്രസാദത്തിനായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ പുസ്തകമെടുത്തിറങ്ങി. അവര്‍ക്കറിയാം, അവരേയും കാത്ത് ഒരു വൃദ്ധന്‍ തെരുവിന്റെ ഒരുമൂലയില്‍ ഇരിപ്പുണ്ടെന്ന്. നാളെ അവരെ കാത്ത് ഒരു ലോകമുണ്ടെന്ന്. സ്വപ്നങ്ങളെ ആകാശത്തേക്ക് പറത്തി വിടാനാകുമെന്ന്. അവ ആകാശ തലപ്പ് തൊടുമെന്ന്.

ഞാന്‍ അങ്കിളിനെ വായിച്ച് നിര്‍ത്തിയപ്പോള്‍ കണ്ണും മനസ്സും നിറഞ്ഞിരുന്നു. നെറ്റില്‍ നിന്നും കിട്ടിയ ഐഡിയില്‍ ഞാനൊരു സന്ദേശം അയച്ചിട്ടുണ്ട്. ഇന്ന് ഞാനും കാത്തിരിപ്പാണ്. ആ വലിയ ആള്‍ദൈവത്തിന്റെ പ്രസാദവും കാത്ത്…

ഒരു വയോധികന് ഇങ്ങനെ ഒക്കെ ആകാന്‍ കഴിയുമെങ്കില്‍ നമുക്ക് എന്ത് കൊണ്ട് കഴിഞ്ഞുകൂടാ? ‘Why should not I’ എന്ന് ചിന്തിക്കുന്നിടത്ത് നിന്ന് ‘Why should I’ എന്ന ഉത്തരം കിട്ടും. ഇവരെപോലുള്ളവര്‍ ജീവിക്കുന്ന ഈ ഭൂമിയില്‍ നമ്മുടെ തലമുറകള്‍ക്ക് വേണ്ടി ചെറുതെങ്കിലും നമ്മളും ചെയ്യണം. എരിഞ്ഞ് തീര്‍ന്ന് മണ്ണോടൊട്ടുമ്പോള്‍ ഭൂമിയില്‍ അവശേഷിപ്പിക്കാന്‍ പാകത്തിന് ചെറുതെങ്കിലും ഒരു നന്മ….

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

വിവാഹം ഉടനെ തന്നെ ഉണ്ടാകും, തന്റെ വിവാഹത്തെ പറ്റി തുറന്നു പറഞ്ഞു...

സീ കേരളത്തിലെ ചെമ്പരത്തി എന്ന സീരിയലിൽ കൂടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അമല, ചെമ്പരുത്തിയിലെ കല്യാണി എല്ലാവര്ക്കും പ്രിയപ്പെട്ട താരമാണ്, നാടൻ സൗന്ദ്യര്യമാണ് അമലയുടേത്. തമിഴിലും ഇതേ പരമ്പര വിജയകരമായി സംപ്രേക്ഷണം...
- Advertisement -

മണ്ടൻമാരായ യുവതലമുറേ ഒരു നിമിഷം ഈ കുറിപ്പും ഒന്ന് വായിക്കൂ..

മണ്ടൻമാരായ യുവതലമുറേ ഒരു നിമിഷം കുറെ ദിവസങ്ങളായി പാർട്ടി ഓഫീസ് ആക്രമിക്കുന്നു തല്ലുന്നു ഏറിയിയുന്നു കണ്ഠം വഴി ഓടിക്കുന്നു... എല്ലാം ഇരുപത്തിയഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള ഇളം തലമുറ രാജ്യത്തിനുവേണ്ടി യൂദ്ധം ചെയ്ത പോലെയാണ്...

യാത്രക്കിടയിൽ കണ്ട യുവതിയോട് പ്രണയം പറയാനായി നാലായിരം പോസ്റ്റർ ഒട്ടിച്ച യുവാവ്...

യാഥാര്ക്കിടയിൽ കണ്ട യുവതിയോട് പ്രണയം പറയാനായി നാലായിരം പോസ്റ്റർ ഒട്ടിച്ച യുവാവ് ! ട്രെയിനില്‍ വെച്ച്‌ കണ്ട് ഇഷ്ടം തോന്നിയ പെണ്‍കുട്ടിയെ തേടി ഗിത്താറുമായി അമേരിക്കയിലെത്തിയ യുവാവിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു വാരണം ആയിരം....

നിങ്ങളുടെ ചാറ്റിങ് മൂന്നാമതൊരാൾ അറിയുന്നുണ്ടോ ? വീഡിയോ ചാറ്റിങ്ങിലെ ഈ ചതി...

  ചാറ്റിങ്ങിലെയും വീഡിയോ കോളുകളുടെയും സ്വകാര്യത ഉറപ്പ് വരുത്തുക – ഇന്ന് ലോകം ഭരിക്കുന്നത് ഇന്റര്‍നെറ്റ് ആണെന്ന് നിസ്സംശയം പറയാം.ഓരോ മനുഷ്യരുടെയും ജീവിതം അത്രമേല്‍ ഇന്റര്‍നെറ്റ്‌ ആയി ബന്ധപ്പെട്ടിരിക്കുന്നു.ജോലി സംബന്ധമായും ,വിവരങ്ങള്‍ ശേഖരിക്കാനും ,പണമിടപാടുകള്‍...

സിനിമാ തിയേറ്ററിൽ വച്ച് പ്രൊപ്പോസ് ചെയ്ത് ഞെട്ടിച്ചു; 20 വർഷത്തെ സൗഹൃദം...

എന്നും സിനിമാ കാണാൻ പോകും പോലെ റോസ് എന്ന തന്റെ ബെസ്റ്റ് ഫ്രണ്ടിനെയും കൂട്ടി തിയേറ്ററിലെത്തിയതാണ് മനു. പക്ഷെ 20 വർഷത്തെ സൗഹൃദം മനസിൽ പ്രണയമായി മാറിയപ്പോൾ തന്റെ പ്രിയ കൂട്ടുകാരിയെ ജീവിതത്തിലേക്ക്...

അന്ന് ആത്മാഭിമാനത്തോടെതന്നെയാണ് മല കയറിയത്, വേണ്ടി വന്നാൽ ഇനിയും മല കയറും;...

അന്ന് അഭിമാനത്തോടെ തന്നെയാണ് മല കയറിയത്. ഇനിയും കേറണമെന്ന് തോന്നിയാൽ താൻ ഇനിയും അതിനായി ശ്രെമിക്കും കനകദുർഗ പറഞ്ഞു. 'നവോത്ഥാനത്തിന്റെ പെണ്‍പക്ഷം' എന്ന വിഷയത്തിലുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ തിരൂരില്‍ എത്തിയതാരുന്നു കനകദുർഗ. സെമിനാർ വിഷയത്തെപ്പറ്റി...

Related News

അന്ന് ഞങ്ങൾ പതിവില്ലാതെ പരസ്പരം കെട്ടിപിടിച്ചു;...

തെന്നിന്ത്യലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു കമലഹാസനും ശ്രീദേവിയും, ഇരുവരും ഒന്നിച്ച് നിരവധി സിനിമകൾ ചെയ്തിരുന്നു. ഇരുപതിൽ പരം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു, ഒരുകാലത്ത് ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞു...

അച്ഛന്‍ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍...

വനിതയും പീറ്ററും തമ്മിലുള്ള വിവാഹം ഏറെ വിവാദത്തിലേക്ക് പോകുകയാണ്, അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹം, തന്റെ അടുത്ത സുഹൃത്തായ പീറ്ററിനെ ആണ് വനിത വിവാഹം ചെയ്തതത്. ചെന്നൈയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്;...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീത, അതിലെ സീതയെയും ഇന്ദ്രനെയും ഇപ്പോഴും നമുക്ക് വളരെ ഇഷ്ടമാണ്. സീത ആയി എത്തിയത് സ്വാസികയും ഇന്ദ്രനായി എത്തിയത് ഷാനവാസും ആയിരുന്നു, കുംകുമ പൂവിലെ വില്ലൻ...

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ...

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ചിപ്പി ഒഴിഞ്ഞ് നിൽക്കുവായിരുന്നു, എന്നാൽ പിന്നീട് സീരിയലുകളിൽ കൂടി വീണ്ടും ചിപ്പി അഭിനയ...

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത്...

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടിയെ...

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ്...

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ...

രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു എന്നിട്ടാണ്...

നർത്തകി നടി എന്നി മേഖലകളിൽ വളരെ പ്രശസ്തയാണ് ഷംന കാസിം, ഇതുവരെ ഒരുതരത്തിലുള്ള വിവാദങ്ങളിലും ഷംന പെട്ടിട്ടില്ല, മലയാളത്തിൽ ചെറിയ വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും എല്ലാം തന്നെ വളരെ  മികച്ച സിനിമകൾ...

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ്...

നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ  കൂടി...

സിനിമയുടെ തിരക്കഥ കേൾക്കുവാൻ വേണ്ടി കാത്തിരുന്ന...

സംവിധായകൻ സച്ചിയുടെ മരണം സിനിമ ലോകത്തിനു നികത്താൻ പറ്റാത്ത ഒരു നഷ്ടമാണ്, ഇനിയും ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിക്കാനിരിക്കെയാണ് അദ്ദേഹം യാത്ര ആയത്. സിനിമകളെ ഒരുപാട് സ്നേഹിച്ച ഒരു വ്യക്തി...

കുഞ്ഞിന്റെ വരവിനായി കാത്ത് നോട്ട്ബുക്ക് നായകനും...

സ്കൂൾ പ്രണയത്തിന്റെ കഥ പറഞ്ഞ നോറ്റ്ബുക് സിനിമ മലയാളികൾക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കുവാൻ സാധിക്കില്ല, നോട്ടുബുക്കിൽ നായകനായി എത്തിയത് തെലുങ്ക് നടൻ സ്കന്ദ അശോകായിരുന്നു. ഇപ്പോൾ സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി...

വീടിനോട് ചേർന്ന് എങ്ങനെ ഒരു ഫാം...

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം...

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

ആ ചിത്രം കണ്ട ശേഷം ലാല്‍...

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്....

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജഗതി ശ്രീകുമാർ, ഒരപകടത്തിൽ പെട്ട് ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. ജഗതിക്ക് നൽകുന്ന അതെ പരിഗണന അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ...
Don`t copy text!