Malayalam Article

തേപ്പുകാരി വായിക്കാൻ മറക്കണ്ട !

തേപ്പുകാരി
ടിക്ക് ടോക്കിൽ വീഡിയോ തകർക്കുകയാണ്. തേച്ചു പോയ കാമുകിക്ക് കേക്ക് മുറിച്ച് ആശംസകൾ നേരുന്ന കാമുകനും സംഘവും. ഇരുവരുടെയും ഫോട്ടോയും വിഡിയോയും എല്ലാവരിലും എത്തിയത് കൊണ്ട് അവളെ അറിയുന്നവർ പോലും അറിയില്ല എന്നു നടിച്ചു. “കൂടെ കൂടിയവർ തനിച്ചാക്കി തിരികെ നടന്നു. ”

നന്ദേട്ടാ വരുന്നില്ലേ? പിറന്നാൾ ആയിട്ട് അമ്പലത്തിൽ പോകേണ്ടേ. “ഇല്ലെടോ ഞാൻ ഇല്ല “.ഓഹ് ഒപ്പം നടക്കാൻ ഇപ്പോൾ നന്ദേട്ടനും കുറച്ചിൽ ആയോ”.അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി. ഉടനെ അതു തുടച്ചു കൊണ്ട് നന്ദൻ ചിരിച്ചു, എന്നിട്ട് പറഞ്ഞു . “താൻ വേഗം റെഡി ആവുട്ടോ “.നടന്നു നീങ്ങിയ ഇടവഴികളിൽ ഓരോ അടക്കം പറച്ചിലുകൾ. കുശലം ചോദിച്ചിരുന്നവർ മുഖം തിരിഞ്ഞു നിൽക്കുന്നു. ഉറ്റ കൂട്ടുകാരുടെ ചോദ്യം ആണ് നന്ദനെ തകർത്തു കളഞ്ഞത്. സെക്കന്റ്‌ ഹാൻഡ് വണ്ടി സ്വന്തമായി വാങ്ങിച്ച മണ്ടൻ. ഒന്നും കേട്ടില്ല എന്ന മട്ടിൽ അവളുടെ കയ്യും മുറുകെ പിടിച്ച് അവൻ നടന്നു

ശാരികയുടെ മിസ്സ്ഡ് കാൾ കണ്ടെങ്കിലും തിരിച്ചു വിളിക്കാൻ അവൾ ഭയപ്പെട്ടു. ” ഇങ്ങിനെ ഒരു ചേച്ചി എനിക്ക് ഇല്ല ” എന്നും പറഞ്ഞു കതകു വലിച്ചടച്ചവൾ ആണ്. എപ്പോളും ചേച്ചിയുടെ തണൽ പറ്റി നടന്നവൾ . ട്യുഷൻ പഠിപ്പിച്ചു കിട്ടുന്ന കാശ് ഭൂരിഭാഗവും ചിലവാക്കുന്നത് അവൾക്കായിരുന്നു. പറക്ക മുറ്റാത്ത പ്രായത്തിൽ അച്ഛൻ നഷ്ടപെട്ട തന്നെയും ശാരികയും വീട്ടുപണി ചെയ്താണ് പഠിപ്പിച്ചത്. കഷ്ടപാടുകൾ താൻ അറിഞ്ഞു വളർന്നപ്പോൾ , തന്റെ കുഞ്ഞു അനുജത്തിയെ അറിയിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചതാണ്.അവളുടെ നഴ്സിംഗ് പഠനത്തിന് വേണ്ടി ആണ് കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യാൻ നിര്ബന്ധിതയായത്. അവൾ ആണ് എന്താണ് സംഭവിച്ചതെന്നു പോലും തിരക്കാൻ നിൽക്കാതെ ആട്ടി അകറ്റിയത്

നന്ദേട്ടൻ പറഞ്ഞു അവൾ തിരിച്ചു വിളിച്ചു. അപ്പുറത്ത് ഒരു കരച്ചിൽ ആയിരുന്നു. മുറിഞ്ഞ വാക്കുകൾക്കുളിൽ നിന്നും അവൾക്ക് കാര്യം മനസ്സിലായി. തന്നെ അവൾ മനസ്സിലാക്കിയിരിക്കുന്നു. “ചേച്ചി ആ നായയുടെ സ്വഭാവം അറിയില്ലായിരുന്നു “,എന്നോട് ക്ഷമിക്കു ചേച്ചി. അമ്മയോട് താൻ ശട്ടം കെട്ടിയിരുന്നതാണ് ഒന്നും ആരെയും അറിയിക്കരുതെന്നു. ഉടനെ വിതുമ്പലുകൾ ആയി അമ്മ വന്നു. ചെയ്യാത്ത കുറ്റത്തിന്റെ പഴി കേൾക്കേണ്ട. അവൾ അറിയട്ടെ എല്ലാം.

മനുനെ ആദ്യമായി കാണുന്നത് ആ ആൽത്തറയിൽ ആണ്. ഉയർന്ന സാമ്പത്തിക സ്ഥിതി ഉള്ള വീട്ടിലെ പയ്യൻ. ഒരുപാട് ഒഴിഞ്ഞു മാറിയിട്ടും അവൻ വിടാതെ പിന്തുടർന്നു. ഒടുവിൽ ഇഷ്ടം തോന്നിയപ്പോൾ അമ്മ വിലക്കിയതാണ്. മാത്രവുമല്ല , പലഹാരം ഉണ്ടാക്കി വില്പന ആണ് അമ്മക്കിപ്പോൾ. ഓട്ടോ ആയി സഹായത്തിനു വരുന്ന നന്ദനെ അമ്മക്ക് നന്ദൻ മകൻ തന്നെ ആയിരുന്നു. തന്നെ ഏൽപ്പിക്കാൻ ഇഷ്ടവും ആയിരുന്നു. എല്ലാം അറിഞ്ഞപ്പോൾ നന്ദേട്ടൻ തന്നെ അമ്മയെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നു.

അന്ന് ട്യുഷൻ പഠിപ്പിക്കാൻ പോകുന്ന വഴി മനു തന്നെ കണ്ടതാണ്. ആ കുട്ടി സ്ഥലത്തു ഇല്ലാത്തതു കൊണ്ട് ഉടനെ തന്നെ തിരിച്ചു പോന്നു . താൻ വരുമ്പോൾ കേൾക്കുന്നത് അമ്മയുടെ തേങ്ങലോടു കൂടിയ സംസാരം ആണ്.
“നീ എന്റെ മോൻ ആണ്. അവളോട്‌ ചതി ചെയ്യാൻ നിനക്ക് എങ്ങിനെ തോന്നുന്നു. കൊക്കിനു ജീവനുണ്ടെങ്കിൽ ഈ കല്യാണത്തിന് ഞാൻ സമ്മതിക്കില്ല “. ഉടനെ അവന്റെ മറുപടി “നിങ്ങളെയും അവളുടെ അനിയത്തിയേയും കണ്ടത് കൊണ്ട് തന്നെ ആണ് ഞാൻ അവളെ സ്നേഹിക്കുന്നതായി അഭിനയിച്ചത്”.കാൽക്കാശിനു ഗതി ഇല്ലാത്ത അവളോട്‌ ദിവ്യപ്രേമം തോന്നാൻ ഞാൻ അത്രക്ക് മണ്ടൻ ഒന്നും അല്ല. നിങ്ങൾ സഹകരിച്ചാൽ മോൾക്ക്‌ ഒരു ജീവിതം കിട്ടും അല്ലെങ്കിൽ കാമം മൂത്ത് നിങ്ങൾ എന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചു എന്ന് അവളോട് പറയും. ഒടുവിൽ അവന്റെ കാലു പിടിച്ച് കരയുന്ന അമ്മയെ ആണ്

ഉറച്ച കാലടികൾ വച്ചു അവരെ അറിയിച്ചു. വിളർത്ത മുഖവും ആയി അമ്മ നിൽക്കുന്നു. ഒന്നും സംഭവിക്കാത്ത പോലെ അവൾ മനുവിനോട് ചോദിച്ചു എപ്പോൾ എത്തി. അമ്മയുടെ മുഖത്തു നോക്കി അവൻ പറയാൻ തുടങ്ങി. ഞൊടിയിടയിൽ അവളുടെ കൈ അവന്റ മുഖത്തു പതിച്ചു. എന്റെ അമ്മ നിന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചു എന്ന് അല്ലെ. അവന്റെ മുഖം വിളറി.

പറക്കമുറ്റാത്ത പ്രായത്തിൽ അച്ഛൻ പോയിട്ടും ഞങ്ങൾക്കായി ജീവിച്ച അമ്മ ആണ്. ഈശ്വരൻ ഉള്ളത് കൊണ്ട് നിന്റെ ഉള്ളിലുള്ള മൃഗത്തെ ഞാൻ അറിഞ്ഞു. “ഇറങ്ങേടാ പട്ടി ” അവൾ അലറി. ഒടുവിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഉടനെ നന്ദേട്ടനെ വിവാഹം കഴിച്ചു.പ്രതികാര ബുദ്ധിയോടെ മനു ഫോട്ടോയും വിഡിയോയും ഒക്കെ പബ്ലിക് ആക്കി. പബ്ലിക് സപ്പോർട്ടിന് വേണ്ടി കേക്ക് മുറിക്കൽ നാടകവും. അന്ന് വൈകീട്ട് അവൾ നന്ദനോട് ചോദിച്ചു. “വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ നന്ദേട്ടാ. അവളെ വലിച്ചു ദേഹത്തിട്ടു അവൻ പറഞ്ഞു ” ജീവിതത്തിലേ ഏറ്റവും നല്ല തീരുമാനം ഇതല്ലേ

Trending

To Top
Don`t copy text!