തൃഷ അതുക്കും മേലെ !! ഇനി യൂനിസെഫിന്റെ സെലിബ്രിറ്റി അഡ്വക്കേറ്റ് ! - മലയാളം ന്യൂസ് പോർട്ടൽ
Film News

തൃഷ അതുക്കും മേലെ !! ഇനി യൂനിസെഫിന്റെ സെലിബ്രിറ്റി അഡ്വക്കേറ്റ് !

തെന്നിന്ത്യന്‍ നടിമാരിൽ മുന്നിരനായികയായി മാറിയ തൃഷ എപ്പോൾ അതുക്കും മേലെ!  യൂണിസെഫിന്‍റെ പ്രതിനിധിയായി  തൃഷയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസമാണ് യൂനിസെഫ് ത്രിഷയെ സെലിബ്രിറ്റി അഡ്വക്കേറ്റ് എന്ന നിലയില്‍ പ്രഖ്യാപിച്ചത്. ഈ പദവിയില്‍ തന്റെ ഏറ്റവും മികച്ച സേവനം നല്‍കുമെന്ന് ത്രിഷ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങളും ആവിശ്യങ്ങളും നേടിയെടുക്കാൻ വേണ്ടിയാണ് എങനെ ഒരു പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിലേയും തമിഴ്നാട്ടിലേയും കുട്ടികളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനാണ് തൃഷയെ യൂണിസെഫ് പ്രതിനിധിയായി തെരഞ്ഞെടുത്തത്.

യൂണിസെഫ് അംഗത്വം ലഭിക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരമാണ് തൃഷ. ശൈശവ വിവാഹം, ബാലവേല, വിളര്‍ച്ച തുടങ്ങി കുട്ടികളിലും കൌമാരക്കാരിലും കണ്ട് വരുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താരം പിന്‍തുണ നല്‍കും.

https://twitter.com/trishtrashers/status/932523178018013184

കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് തൃഷ പറഞ്ഞു. ശ്യാമപ്രസാദിന്‍റെ അടുത്ത ചിത്രം ഹേയ് ജൂഡില്‍ നിവിന്‍ പോളിയുടെ നായികമായി തൃഷ എത്തുന്നുണ്ട്.

Trending

To Top
Don`t copy text!