ദിലീപിനെതിരേ സാക്ഷി പറയാൻ ഒരുങ്ങി കാവ്യയും നാദിർഷയും !! - മലയാളം ന്യൂസ് പോർട്ടൽ
Film News

ദിലീപിനെതിരേ സാക്ഷി പറയാൻ ഒരുങ്ങി കാവ്യയും നാദിർഷയും !!

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവനും സുഹൃത്ത് നാദിര്‍ഷയും സാക്ഷികളാകുമെന്നു റിപ്പോര്‍ട്ട്. മംഗളം ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.പോലീസ് പഴുതുകൾ അടച്ചു കുറ്റപത്രം തയ്യാറാക്കി കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.  കേസില്‍ ദിലീപിനെതിരേ ഏറ്റവും വലിയ തെളിവു ശേഖരണമാണ് പോലീസ് നടത്തിയിരിക്കുന്നതെന്നും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നല്‍കിയിരിക്കുന്ന മൊഴി ദിലീപിനെതിരാകുമെന്നുമാണു സൂചന.

സാഹചര്യതെളിവുകളും സാക്ഷി മൊഴികളുമൊക്കെ ആവശ്യത്തിന് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ തൊണ്ടിമുതലായ മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ മുന്‍ നിര്‍ത്തിയാണ് കുറ്റപത്രം തയ്യാറാകുന്നത്. 11 പ്രതികളുള്ള കേസില്‍ 26 ലധികം രഹസ്യമൊഴികളും 20 ലധികം നിര്‍ണ്ണായക തെളിവുകളും അന്വേഷണസംഘം രേഖപ്പെടുത്തിയതായിട്ടാണ് വിവരം.

 

ഒരു തെളിവ് സാധൂകരിക്കാന്‍ മാത്രം അഞ്ചും ആറും ഉപതെളിവുകളും നല്കിയിട്ടുണ്ട്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരേ നിലപാട് കടുപ്പിച്ചതായും അവര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടന്ന് എട്ടു മാസത്തിന് ശേഷമാണ് കുറ്റപത്രം തയ്യാറാക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നത്.ഇത്തരം സാഹചര്യത്തിൽ ദിലീപ് ഒന്നാം പ്രീതിയായി തുടരുകയാണ്. ഇനി അങ്ങോട്ടുള്ള കേസിന്റ വിചാരണ അനുസരിച്ചാണ് ദിലീപിനെതിരെ ഉള്ള  ശിക്ഷ നടപടികൾ.

Join Our WhatsApp Group

Trending

To Top
Don`t copy text!