Film News

ദിലീപുമായുള്ള പുതിയ ചിത്രത്തിൻറ്റെ റിലീസിൽ വിമര്ശിച്ചവർക്ക് ചുട്ട മറുപടികൊടുത്തു അനു സിത്താര

പുതിയ യുവ നായികമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. അനുവിന്റെ ഏറ്റവും പുതിയ ചിത്രമായ ശുഭരാത്രി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ അനുവിന്റെ നായകനായി എത്തുന്നത് ദിലീപാണ്. ദിലീപിനൊപ്പം അഭിനയിക്കാന്‍ മടിയില്ലേയെന്ന് ചോദിച്ചവരോട് അനു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച്‌ അനു സിത്താര പരാമര്‍ശിച്ചത്.

” ഫിലിം ഇൻഡസ്റ്ററിയിൽ വന്നിട്ട് ഇത്ര നാളായിട്ടും  ദിലീപേട്ടന്റെ സിനിമ ചെയ്തില്ലേ എന്ന് നാട്ടിലും വീട്ടിലും എല്ലാവരും ചോദിക്കുമായിരുന്നു. അങ്ങനെ കാത്തുകാത്തിരുന്നാണ് ‘ശുഭരാത്രി’യിലേക്ക് ഓഫര്‍ വന്നത്. വിവാദത്തിലൊക്കെ പെട്ട് നില്‍ക്കുമ്ബോള്‍ ദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേ എന്നും ചിലര്‍ ചോദിച്ചു. ദിലീപേട്ടനെ പോലെ വലിയ നടന്റെ കൂടെ അഭിനയിക്കാന്‍ കിട്ടുന്ന ചാന്‍സ് കളയാന്‍ മാത്രം ഞാന്‍ ആളല്ല എന്നാരുന്നു അനുവിന്റെ മറുപടി . വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇവിടെ നിന്ന് പോയിക്കഴിഞ്ഞാലും മക്കളോടൊക്കെ എനിക്ക് പറയണം, ‘ഈ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട്’ എന്ന്.” – അനു സിത്താര പറയുന്നു.

‘രാമന്റെ ഏദന്‍തോട്ട’ത്തിലെ ക്യാരക്ടറിനെ കുറിച്ചും തന്റെ ഭാഗ്യനായകന്‍ കുഞ്ചാക്കോയാണെന്നും അനു തുറന്നു പറഞ്ഞു. ” ഫുക്രി’യില്‍ അഭിനയിക്കുന്ന സമയത്ത് ജയേട്ടനാണ് (ജയസൂര്യ) രഞ്ജിത് ശങ്കര്‍ സാറിന്റെ പുതിയ സിനിമയെ കുറിച്ച്‌ പറഞ്ഞത്. രഞ്ജിത് സാറിനെ നേരില്‍ കണ്ട് കഥ കേട്ടപ്പോള്‍ പേടിയായി. 21 വയസ്സു മാത്രമുള്ള ഞാനെങ്ങനെ അത്രയും പക്വതയുള്ള ഭാര്യയുടെ, അമ്മയുടെ റോള്‍ ചെയ്യും. ഭര്‍ത്താവിന്റെ സപ്പോര്‍ട്ടാണ് എന്റെ കരിയറിന്റെ കരുത്ത്. ‘രാമന്റെ ഏദന്‍തോട്ട’ത്തിന്റെ കഥ കേട്ടപ്പോള്‍ ഞാന്‍ ഏട്ടനോടു ചോദിച്ചു. ഇത്ര നീചന്മാരായ ഭര്‍ത്താക്കന്മാര്‍ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന്. സിനിമ റിലീസായി കഴിഞ്ഞ് വന്ന മെസേജുകളില്‍ അധികവും മാലിനി തൊട്ട ജീവിതങ്ങളെ കുറിച്ചായിരുന്നു. ഈയിടെയും ഒരു ചേച്ചി കണ്ടപ്പോള്‍ എന്റെ കയ്യില്‍ മുറുക്കെ പിടിച്ചിട്ട് പറഞ്ഞു, മാലിനിയെ കണ്ട ശേഷം വീണ്ടും ഡാന്‍സ് പ്രാക്ടീസ് തുടങ്ങിയെന്ന്. ആ സിനിമ എന്റെ ഭാഗ്യമാണ്. പുതിയ നടിമാരുടെ ഭാഗ്യനായകന്‍ എന്നു ചാക്കോച്ചനെക്കുറിച്ച്‌ പറയാറുണ്ട്. എന്റെയും ഭാഗ്യനായകന്‍ ചാക്കോച്ചനാണ്.” – അനു പറയുന്നു.

മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ചും മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും അനു പറഞ്ഞു. ”പേരന്‍പിന്റെ ഷൂട്ടിങ്ങിനു മമ്മൂക്ക ചെന്നൈയില്‍ വന്നപ്പോള്‍ ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. കാത്തിരുന്ന് കാണാന്‍ ചാന്‍സ് കിട്ടി. പക്ഷേ, ഭയങ്കര ട്രാഫിക് ബ്ലോക്ക്. പറഞ്ഞ സമയത്ത് എത്താന്‍ കഴിയുമോ എന്ന് ടെന്‍ഷന്‍. ഇനി ഒരു കിലോമീറ്റര്‍ കൂടിയേ ഉള്ളൂ എന്നറിഞ്ഞപ്പോള്‍ ഞാനും വിഷ്ണുവേട്ടനും കാറില്‍ നിന്നിറങ്ങി ഓടി. മമ്മൂക്കയെ നേരില്‍ കണ്ട് അന്ന് കരഞ്ഞുപോയി. പിന്നീട് ‘അങ്കിളി’ന്റെ ഷൂട്ടിങ്ങിന് വയനാട്ടില്‍ വന്നപ്പോള്‍ മീന്‍കറിയൊക്കെ വച്ചു കൊണ്ടു പോയി കൊടുത്തു. രണ്ടു വര്‍ഷം മുന്‍പുള്ള എന്റെ ജന്മനാളിന് മമ്മൂക്കയ്ക്ക് മെസേജ് അയച്ചു, അപ്പോള്‍ തന്നെ വിഷസ് വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ‘ഗിഫ്റ്റ് വേണ്ടേ’ എന്നു ചോദിച്ച്‌ വിളിക്കുന്നു. ആ ഗിഫ്റ്റ് ആണ് ‘കുട്ടനാടന്‍ ബ്ലോഗി’ലെ എന്റെ റോള്‍. ഇപ്പോള്‍ ‘മാമാങ്ക’ത്തിലും മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചു. ആരാധന തലയ്ക്കു പിടിച്ചപ്പോഴാണ് മോഹന്‍ലാലിനെ നേരില്‍ കാണാന്‍ പോയത്. ‘റെഡൈ്വന്‍’ സിനിമയുടെ ലൊക്കേഷന്‍ തപ്പിപിടിച്ചു പോയാണ് ലാലേട്ടനെ കാണുന്നത്. ഞാനഭിനയിച്ച ‘നീയും ഞാനു’മില്‍ നരേഷന്‍ െചയ്തത് ലാലേട്ടനാണ്. ലാലേട്ടനൊപ്പമൊരു സിനിമ എന്റെ സ്വപ്നമാണ്. ” – അനു സിത്താര തുറന്ന് പറയുന്നു.

Trending

To Top
Don`t copy text!