Film News

ദിലീപ് കാവ്യാ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ ,ഈ ഒരുവർഷം അവരുടെ ജീവിതത്തിൽ ഉണ്ടായ 10 സുപ്രധാന സംഭവങ്ങൾ….

dileep kavya

2016 നവംബർ 25 അതിരാവിലെ മലയാളികള്‍ പരക്കം പാഞ്ഞത് കേട്ടൊരു വാര്‍ത്ത ശരിയാണോ എന്നറിയാനായിരുന്നു.. ചാനലുകളും, ഓണ്‍ലൈന്‍ പത്ര മാധ്യമങ്ങളിലും അവര്‍ കണ്ണും നട്ടിരുന്നു! ഏകദേശം 9.30നോടടുപ്പിച്ച് നടന്‍ ദിലീപ്ട്ടി തന്‍റെ ഫേസ്ബൂക്ക് പേജിലൂടെ ആ വാര്‍ത്ത‍ സ്ഥിതീകരിക്കുന്നു..

കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് ദിലീപ്, നടി കാവ്യാമാധവനുമായി നിമിഷങ്ങള്‍ക്കകം വിവാഹം കഴിക്കാന്‍ പോകുന്നു!! പിന്നീടങ്ങോട്ട് ആഴ്ചകളോളം കേരളത്തിലെ സകലമാന ചാനലുകളുടെയും ഓണ്‍ലൈന്‍ പത്രമാധ്യമങ്ങളുടേയും ട്രാഫിക്‌ അളക്കുന്ന സൂചി ഉയര്‍ന്നു തന്നെ നിന്നു.. പിന്നീട് അങ്ങോട്ട് നടന്ന പ്രധാന സംഭവ വികാസങ്ങൾ ആയിരുന്നു .

1. ദിലീപ് കാവ്യാ മാധവൻ വിവാഹം. വിവാഹ വേദിയില്‍ ദിലീപിനെക്കാളും, കവ്യമാധവനെക്കാളും ഏവരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ദിലീപിന്‍റെ മകള്‍ മീനാക്ഷിയുടെ സാന്നിധ്യമാണ്! നിറചിരിയുമായി അച്ഛനോടൊപ്പം വിവാഹത്തില്‍ പങ്കെടുത്ത് മീനാക്ഷി ആ വേദിയില്‍ നിറഞ്ഞു നിന്നു!

2. ദിലീപ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത് FEUOK Kerala Film Exhibitors’ United Organisation of Kerala എന്ന സംഘടനയുടെ രൂപികരണവുമായി ബന്ധപെട്ടാണ്. തിയേറ്റര്‍ ഉടമസ്ഥരേയും, വിതരണക്കാരേയും, നിര്‍മാതാക്കളേയും ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ട് വരുന്നതു അന്ന് വളരെ വാലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു!

3. മറ്റു വാര്‍ത്തകളിലേക്ക് ഊളിയിട്ട മലയാളികള്‍ വീണ്ടും ദിലീപിലേക്ക് വരുന്നത്, യുവ മലയാള നടി അക്രമിക്കപെട്ടത്തില്‍ ദിലീപിനുള്ള പങ്ക് ആരോപിക്കപെട്ടപ്പോഴാണ്.

4. റിലീസ് ആയ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമക്ക് പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കാന്‍ സാധിച്ചില്ല.

5. 2017, ജൂലൈ മാസം മുതല്‍ പോലീസിനാല്‍ വെട്ടയാടപെട്ടപ്പോള്‍; കാവ്യാമാധവന്‍റെ ജീവിതത്തിലെ ഏറ്റവും വേദനാ ജനകമായ കാലഘട്ടമായിരിക്കണം കടന്നു പോയത്. ഇതിനിടയില്‍ ജൂലൈ 10ന് പോലീസ് ദിലീപിന്‍റെ അറസ്റ്റും രേഖപെടുത്തി!

6. കേസന്വേഷണങ്ങളുടെ ഭാഗമായി കാവ്യാമാധവനെ ചോദ്യം ചെയ്തതും, കാവ്യയുടെ വസ്ത്ര വ്യാപാരശാലയില്‍ പരിശോദന നടത്തിയതും വലിയ അഭ്യുഗങ്ങള്‍ക്ക് വഴിതെളിച്ചു.

7. കുറ്റാരോപിതനായി ജയിലില്‍ കഴിയുന്നതിനിടക്കാണ് ദിലീപിന്‍റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ രാമലീല റിലീസ് ആകുന്നത്! 50 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയ ചിത്രം, 2017ലെ വമ്പന്‍ സിനിമകളുടെ നിരയില്‍ മുന്നില്‍ തന്നെയാണ് സ്ഥാനം!

8. ഉദ്യോഗജനകമായ ദിനരാത്രങ്ങല്‍ക്കൊടുവില്‍ ഒക്ടോബര്‍ 3ന് ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങി വീടെത്തിയപ്പോള്‍ സകലമാന മാധ്യമങ്ങളും മിഴികൂര്‍പ്പിച്ചത്; കാവ്യാമാധവന്‍ എന്ന ഭാര്യയുടെ മുഖത്തേക്കാണ്!

9. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്‍റെ വിദേശത്തുള്ള ബ്രാഞ്ച് ഉത്ഘാടനവുമായി ബന്ധപെട്ട് ദിലീപിന്‍റെ ജാമ്യവ്യവസ്ഥയില്‍ ഇളവുകള്‍ നല്‍കി, പാസ്പോര്‍ട്ട് വിട്ടു നല്‍കാന്‍ കോടതി വിധി പ്രസ്താവിച്ചു.

10. ഒക്ടോബർ 22, 2017 ദിലീപിനെ എട്ടാം പ്രതിയാക്കികൊണ്ട് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ദിലീപിനും കാവ്യക്കും അവരുടെ ആദ്യ വിവാഹ വാര്‍ഷികം അത്ര സുഖകരമായ ഓര്‍മകളല്ല സമ്മാനിച്ചതെങ്കിലും, തുടര്‍ന്നുള്ള ജീവിതം എങ്കിലും ജയിലഴികളിൽ  എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം .

എന്നിരുന്നാൽ കൂടി 100  രക്ഷപ്പെട്ടാൽ പോലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല .  ചെയ്തത് ആരായാലും അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം .

Trending

To Top
Don`t copy text!