Current Affairs

ദിലീപ് വീണ്ടും ക്യാമറക്കുമുന്നിലേക്ക്.! കമ്മാരസംഭവം ചിത്രീകരണം പുനരാരംഭിച്ചു

കമ്മാരസംഭവം എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ദിലീപ് അറസ്റ്റിലാകുന്നത്. പിന്നീട് സിനിമാ പ്രേമികളിൽ പലരുടെയും ചർച്ച ഈ ചിത്രത്തിന്‍റെ അവസ്ഥ എന്താകുമെന്നായിരുന്നു. എന്നാൽ താരം പുറത്തിറങ്ങിയതോടെ പരമാവധി വേഗത്തിൽ ചിത്രീകരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.മലയാറ്റൂരിലെ വനത്തിൽ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ്  ദിലീപ് അറസ്റ്റിലാകുന്നത്. പിന്നീട് ചിത്രീകരണം നിർത്തി വച്ച സിനിമയുടെ ഷൂട്ടിംഗ് വേങരയിലാണ് പുനരാരംഭിച്ചിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിലായി എത്തുന്ന ദിലീപ് 94കാരനായി വരെ വേഷമിടുന്നുണ്ട്.തെലുങ്ക് തമിഴ്നടന്മാരായ സിദ്ധാർത്ഥ്, ബോബി സിംഹ ,മുരളി ഗോപി തുടങ്ങിയവരും പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. നമിതാ പ്രമോദാണ് നായിക. ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.

Trending

To Top
Don`t copy text!