ദിലീപ് ശിക്ഷിക്കപ്പെട്ടാൽ ആത്മഹത്യ ചെയ്യും: ആക്രമിക്കപ്പെട്ട നടിക്ക് സമ്മതമാണെങ്കിൽ വിവാഹം കഴിക്കാൻ തയ്യാറാണ്! സലിം ഇന്ത്യയുടെ വിവാദ വെളിപ്പെടുത്തൽ ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ദിലീപ് ശിക്ഷിക്കപ്പെട്ടാൽ ആത്മഹത്യ ചെയ്യും: ആക്രമിക്കപ്പെട്ട നടിക്ക് സമ്മതമാണെങ്കിൽ വിവാഹം കഴിക്കാൻ തയ്യാറാണ്! സലിം ഇന്ത്യയുടെ വിവാദ വെളിപ്പെടുത്തൽ !

ജനപ്രിയ്യ നായകനായി മലയാളികളുടെ മനസ്സിൽ വളരെ പെട്ടന്ന് ചേക്കേറിയ നായകനാണ് ദിലീപ്. പക്ഷെ ഇപ്പോൾ മലയാളക്കരയെ ഞെട്ടിച്ചുകൊണ്ടുള്ള വാർത്തയാണ് ദിനംപ്രതി ദിലീപിനെ കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കുന്നത്. ദിലീപിന് നീതി നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യം വന്നപ്പോൾ വിഷയത്തിന്റെ മറുപുറം കൂടി അറിയണമെന്ന ചിന്തയില്‍ നിന്നാണ് സലിം ഇന്ത്യ പല കാര്യങ്ങളും പ്രസ്താവിച്ചത്. ദിലീപിനു പോലും അറിയാത്ത വേളയിലാണ് ആലുവ ജയിലില്‍ സലിം ഓഗസ്റ്റ് 12 നു സന്ദര്‍ശനത്തിനു ചെന്നത്. ഇതിന് ശേഷം ദിലീപിനായി വാദങ്ങളുയര്‍ത്തി. പ്രധാനമന്ത്രിക്ക് കത്തെഴുതി. ദിലീപ് കുറ്റവാളിയല്ലെന്നാണ് സലിം ഇന്ത്യയുടെ പൂര്‍ണ്ണ വിശ്വാസം.

മംഗളം സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തിലും സലിം ഇന്ത്യ ഉയര്‍ത്തിപിടിക്കുന്നത് ദിലീപിന്റെ നിരപരാധിത്വമാണ്. ഒരു സിനിമ വാരികയിൽ നൽകിയ അഭിമുഖത്തിലാണ് സലിം ഇന്ത്യ മനസ്സ് തുറന്നത്..താൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ നടിക്ക് സമ്മതമാണെങ്കില്‍ താൻ വിവാഹം കഴിക്കാം. പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ടാണെന്ന് സലിം ഇന്ത്യ പറയുന്നു. ഗൂഢാലോചനക്കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടില്ല. ശിക്ഷിക്കപ്പെട്ടാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും സലിം ഇന്ത്യ പറയുന്നു.

മഞ്ജു വാര്യരില്‍ സ്നേഹ നിധിയായ അമ്മയുണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത്. എന്നിട്ടും ആ നല്ല അമ്മയുടെ കൂടെ പോകാതെ മഞ്ജുവും ദിലീപും പിരിഞ്ഞപ്പോള്‍ മീനാക്ഷി ദിലീപിനൊപ്പം താമസിക്കാനാണ് ഇഷ്ടപ്പെട്ടത്. അതിന്റെ അര്‍ത്ഥം സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരു മാതൃകാ പുരുഷന്‍ ദിലീപില്‍ ഉണ്ടെന്നാണ്. സ്നേഹമുള്ള ഒരച്ഛന്‍. സ്നേഹമുള്ള ഒരു മകന്‍, സ്നേഹമുള്ള ഒരു ഭര്‍ത്താവ്, ഈ വ്യക്തിത്വങ്ങളെല്ലാം ദിലീപിന് ഉണ്ടെന്നും സലിം ഇന്ത്യ പറയുന്നു.

ദിലീപ് നിരപരാധിയാണെന്ന തെളിവുകള്‍ അത് താന്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും സലിം ഇന്ത്യ പറയുന്നു.ദിലീപിനെ പിന്തുണച്ചതില്‍ കുറ്റബോധമൊന്നുമില്ല.നടിയെ കണ്ട് സംസാരിസിച്ചാൽ തെറ്റിദ്ധരിക്കപ്പെടുമെന്നും സലിം ഇന്ത്യ പറയുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!