Film News

ദുല്‍ഖര്‍ വീണ്ടും ബുള്ളെറ്റിൽ ; സോളോയിലെ ഗാനം എത്തി ;വീഡിയോ വൈറൽ !!

ബോളിവുഡില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലെത്തുന്ന ‘സോളോ’യില്‍ ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിന്റെ നായിക.മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയിലെ ഗാനം പുറത്ത് വിട്ടു. സീതാ കല്യാണം എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം രേണുക, അരുണ്‍, സൂരജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

വിവിധ ഭാഷാസിനിമകളില്‍ നിന്നുള്ള ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം അഞ്ച് ഭാഗങ്ങളുള്ള ചലച്ചിത്ര സമുച്ചയമാണെന്നാണ് സൂചന.

രാമചന്ദ്രന്‍ എന്ന സൈനികോദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുല്‍ഖര്‍ സിനിമയിലെത്തുക. ബോളിവുഡ് താരവും മോഡലുമായ ഡിനൊ മോറിയയും ചിത്രത്തില്‍ സൈനികന്റെ വേഷത്തില്‍ എത്തുന്നുണ്ട്.

ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായാണ് നാസറും സുഹാസിനിയും എത്തുക. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

Trending

To Top
Don`t copy text!