Film News

ധനുഷിന്റെ നായികയായി അഭിനയിക്കാൻ അമലയെ അനുവദിക്കില്ലെന്ന് ഐശ്വര്യ;കാരണം കേട്ട് ഞെട്ടി സിനിമാലോകം

അമല പോളുമായുള്ള ധനുഷിന്റെ സൗഹൃദം പുതിയ പ്രശ്‌നങ്ങളിലേക്ക് എത്തുകയാണ്. അമല പോളും ധനുഷും തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് പല ഗോസിപ്പുകളും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണ് അമല ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി.

അമലാ പോളുമായുള്ള സൗഹൃദം ധനുഷിന്റെ കുടുംബ ജീവിതത്തിലും രസക്കേടുകളുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ചിത്രം മാരി 2ല്‍ അമല പോള്‍ നായികയാകുന്നതിനോട് ധനുഷിന്റെ ഭാര്യ ഐശ്വര്യ എതിര്‍പ്പ് പ്രകടിപ്പിച്ചതായും വാര്‍ത്തകള്‍ പ്രചരിക്കുന്നു.

മാരിയുടെ രണ്ടാം ഭാഗം

ധനുഷ്-കാജല്‍ അഗര്‍വാള്‍ ജോഡി ഒന്നിച്ച ചിത്രമായിരുന്നു മാരി. തിയറ്ററില്‍ വന്‍ കോളിളക്കം സൃഷ്ടിക്കാതെ പോയ ചിത്രത്തില്‍ അനിരുദ്ധ് ഒരുക്കിയ പശ്ചാത്ത സംഗീതം തരംഗമായി മാറിയിരുന്നു. ധനുഷിന്റെ നിര്‍മാണ കമ്പനിയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത്.

മാരിയുടെ ആദ്യ ഭാഗത്തിലെ നായികയായിരുന്ന കാജല്‍ അഗര്‍വാളിനെ തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത്. എന്നാല്‍ പ്രതിഫലമായി കാജല്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടത്, അതും ധനനുഷിന്റെ നായികയാകാന്‍.

പുതിയ നായിക

കാജല്‍ ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മറ്റേതെങ്കിലും നടിമാരെ നായികയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചത്. കാജലിന് പകരം അമല പോളിനെ നായികയാക്കന്‍ ധനുഷിന് താല്പര്യമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ഐശ്വര്യയുടെ എതിര്‍പ്പ്

അമല പോളിനെ നായികയാക്കുന്നതിന് ചില തടസങ്ങള്‍ നിലവിലുണ്ട്. അതിലൊരു കാരണം അമല പോള്‍ നായികയായി എത്തിയ വേലയില്ല പട്ടതാരിയുടെ രണ്ടാം ഭാഗം പരാജയമായിരുന്നു എന്നതാണ്. മറ്റൊന്ന് ധനുഷിന്റെ ഭാര്യ ഐശ്വര്യക്ക് അമല പോളിലുള്ള സംശയമാണെന്നും അണിയറ സംസാരമുണ്ട്.

മലർ ആയിരിക്കുമോ ഇനി

കാജലിനേയും അമല പോളിനേയും ഒഴിവാക്കി പുതിയ നായികയെ കണ്ടെത്താനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. പ്രേമത്തിലൂടെ മലയാളികളുടെ മലര്‍ മിസ് ആയി എത്തിയ സായി പല്ലവി നായികയാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

അമലയുടെ മറുപടി

തന്റെ സ്വാകര്യ ജീവിതത്തിലെ അധ്യായങ്ങളെല്ലാം അവസാനിച്ചിട്ട് നാളുകളായി എന്നാണ് അമല പറയുന്നത്. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇതൊക്കേ കേട്ട് പുഞ്ചിരിച്ച് മറ്റൊരു ചെവിയിലുടെ പുറത്ത് വിടുകയാണെന്നും നടി പറയുന്നു.

താനൊരു നടിയായി തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അതിന് ശേഷം ഒരാളെ പ്രണയിക്കുമെന്നോ ആ വിവാഹം നടക്കുമെന്നോ കരുതിയിരുന്നില്ല. ശേഷം നടന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. മാത്രമല്ല താന്‍ ലൈഫില്‍ ഒന്നും പ്ലാന്‍ ചെയ്ത് വെക്കാറില്ലെന്നും സംഭവിച്ചതെല്ലാം അപ്രതീക്ഷിതമാണ്. നാളെ എന്ത് സംഭവിക്കുമെന്ന് അറിയില്ല. ഇന്ന് നടക്കുന്നതാണ് യാഥാര്‍ത്ഥ്യം എന്നും അമല പറയുന്നു.

ഇത്തരം വാര്‍ത്തകള്‍ പത്രക്കാര്‍ എഴുതി വിടുന്നതാണ്. എനിങ്ങനെ തോന്നിയിട്ടില്ല. അദ്ദേഹത്തിനൊപ്പം വേലയില്ല പട്ടധരി എന്ന ചിത്രത്തിലും അതിന്റെ രണ്ടാം ഭാഗത്തിലും അഭിനയിച്ചു. ഒപ്പം അദ്ദേഹം നിര്‍മ്മിച്ച അമ്മ കണക്കില്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. സത്യം പറഞ്ഞാല്‍ ധനുഷിനോടൊപ്പം അഭിനയിച്ചത് കൊണ്ടാണ് തനിക്ക് ഇത്രയും എക്‌സപീരിയന്‍സ് കിട്ടിയതെന്നും അമല പറയുന്നു.

ധനുഷ് കഠിനാദ്ധ്വാനിയാണ്. എന്ത് കാര്യം അദ്ദേഹം ചെയ്താലും അതിനോട് നീതി പുലര്‍ത്താറുണ്ടെന്നും അഭിനയിക്കുമ്പോള്‍ ശരിക്കും മോട്ടിവേഷനായിരിക്കുമെന്നും അമല പറയുന്നു. ചിത്രീകരണത്തിനിടെ ഞങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരം ഉണ്ടാകാറുണ്ട്. ധനുഷ് എനിക്ക് പ്രിയപ്പെട്ട സുഹൃത്താണെന്നും നടി പറയുന്നു.

ട്വിറ്ററിനെ പേടിയാണ്

ട്വിറ്ററിന്റെ ആവശ്യം തനിക്ക് ഇപ്പോള്‍ ഇല്ല. അത് ഉപയോഗിക്കാന്‍ തന്നെ തനിക്ക് ഇപ്പോള്‍ പേടിയും വെറുപ്പുമാണെന്നും സിനിമകളുടെ പ്രചരണത്തിനും മറ്റും മാത്രമാണ് താന്‍ അത് ഉപയോഗിക്കാറുള്ളതെന്നും അമല പറയുന്നു.

താന്‍ ചെന്നൈയില്‍ സെറ്റിലായിട്ടില്ല. ഷൂട്ടിംഗിനും മറ്റും പോവുമ്പോള്‍ സ്ഥിരമായി തമാസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുമെന്നും നടി പറയുന്നു. അല്ലാതെ തനിക്ക് ഇവിടെ വീടൊന്നും സ്വന്തമായി ഇല്ലെന്നും നടി പറയുന്നു.

വിവാഹ മോചനത്തിന് കാരണം

എ എല്‍ വിജയ് യുമായുള്ള വിവാഹ മോചനത്തിന് കാരണം അമല പോളിന്റെ വേഷവിധാനമാണെന്ന് നടിയും, വിജയ് യുടെ ബന്ധുവുമായ ശരണ്യ പൊന്‍വണ്ണന്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിവാഹ മോചനത്തിന് ശേഷം അമല പോള്‍ തന്റെ സ്വാതന്ത്രം പൂര്‍ണമായും ഉപയോഗിച്ചു. പൊതു ചടങ്ങുകളിലും സിനിമകളിലും ഗ്ലാമര്‍ വേഷം തന്നെ ധരിച്ചു.

സിനിമയിലും അമല പോളിനെ ഇപ്പോള്‍ തേടി എത്തുന്നത് ഗ്ലാമര്‍ വേഷങ്ങളാണ്. തമിഴിന് പുറമെ കന്നടയിലും മലയാളത്തിലും അമല ഗ്ലാമര്‍ വേഷവുമായി എത്തുന്നു. അച്ചായന്‍സ് എന്ന മലയാള ചിത്രത്തില്‍ അമല വ്യത്യസ്ത ലുക്കിലാണ് എത്തിയത്.

Trending

To Top
Don`t copy text!