Film News

നടി തമന്നയ്ക്ക് നേരെ ചെരിപ്പേറും കല്ലേറും!!!!

സിനിമാതാരം തമന്നയ്ക്ക് നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിംയാത്‌നഗറിലാണ് സംഭവം. ചെരിപ്പെറിഞ്ഞ കരിമുള്ളയെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു സ്വകാര്യ ചടങ്ങിന്  എത്തിയതായിരുന്നു തമന്ന. ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ബിടെക് ബിരുദധാരിയായ കരിമുള്ള തമന്നയുടെ നേരെ ചെരിപ്പെറിഞ്ഞത്.

തമന്ന അടുത്ത കാലത്ത് അഭിനയിച്ച വേഷങ്ങള്‍ തന്നെ നിരാശപ്പെടുത്തിയതിനാലാണ് ചെരിപ്പെറിഞ്ഞതെന്ന് കരിമുള്ള പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് തമന്നയ്ക്ക് വീണ്ടും ദുരനുഭവം. ഹൈദരാബാദില്‍ ഒരു ജുവല്ലറിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് താരത്തിനു നേരേ ഒരാള്‍ കല്ലെറിഞ്ഞത്. എന്നാല്‍ കല്ല് തമന്നയ്ക്കല്ല മറ്റൊരാള്‍ക്കാണ് കൊണ്ടത്. കല്ലെറിഞ്ഞയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. തമന്നയുടെ അടുത്ത കാലത്തെ കഥാപാത്രങ്ങള്‍ നിരാശപ്പെടുത്തിയതിനാലാണ് കല്ലെറിഞ്ഞതെന്നാണ് ഇയാള്‍ പറഞ്ഞത്.
നേരത്തേ സ്കെച്ച്‌ എന്ന ചിത്രത്തിന്റെ പ്രൊമോഷനായി കൊച്ചിയിലെത്തിയ തമന്നയെ ചിലര്‍ കൂക്കിവിളിക്കുകയും മോശം രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

Trending

To Top
Don`t copy text!