Current Affairs

നനഞ്ഞ റോഡിലൂടെ വാഹനം ഓടിക്കുന്നവര്‍ എത്രത്തോളം സൂക്ഷിക്കണമെന്ന് ഈ വീഡിയോ കാട്ടിത്തരും

നനവുള്ള റോഡുകളിലൂടെ വാഹനം ഓടിക്കുന്നവര്‍ എത്രത്തോളം സൂക്ഷിക്കണമെന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന  വാഹനാപകടങ്ങള്‍  കാട്ടിത്തരും.  പലപ്പോഴും നനവുള്ള റോഡുകള്‍ പേടി സ്വപ്‍നമാണ്. മഴക്കാലത്ത് ഡ്രൈവര്‍മാര്‍ നേരിടേണ്ടി വരിക നനഞ്ഞതും വെള്ളം നിറഞ്ഞതുമായ റോഡുകളാണ്.

വാഹനങ്ങളുടെ ബ്രേക്ക് നഷ്‍ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത ഇത്തരം റോഡുകളില്‍ കൂടുതലാണ്. ചെറിയൊരു അശ്രദ്ധമതിയാകും അപകടം സംഭവിക്കാന്‍. ഒരുപരിധിവരെ മഴക്കാലത്ത് നടക്കുന്ന അപകടങ്ങള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍  കുറയ്ക്കാം.

വാഹനം മഴക്കാലത്ത് ഇരു കൈകളും ഉപയോഗിച്ച് തന്നെ ഓടിക്കുക, കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക. ഇത് പാലിക്കാതെ ഓടിച്ചയാള്‍ക്കാണ് അപകടം  കാഞ്ഞങ്ങാട് മാണോക്കോടതെ അപകടം ഉണ്ടായത്.

https://youtu.be/Nyx4Fa9njGs

എതിർവശത്തുകൂടെ വരികയായിരുന്ന നിരപരാധിയായ ബൈക്ക് യാത്രികനാണ്.  ഈ അപകടത്തില്‍ ജീവൻ നഷ്‍ടപ്പെട്ടത്. കാർ മഴയത്ത് നിയന്ത്രണം വിട്ട് തെന്നി നീങ്ങി ബൈക്കിലിടിക്കുകയായിരുന്നു.  തെന്നി നീങ്ങിയ കാർ നിയന്ത്രിക്കാൻ ഡ്രൈവർക്ക് സാധിക്കുന്നില്ലെന്ന് വീഡിയോയില്‍ കാണാം.

Trending

To Top
Don`t copy text!