Featured

നമ്മുടെ സമ്മതമില്ലാതെ പിടിച്ചുകൊണ്ടു പോയി ആരും ഒന്നും ചെയ്യില്ല, സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സ്വാസിക

മലയാള സിനിമ എന്നല്ല, ലോക സിനിമയില്‍ തന്നെ വലിയ പ്രശ്നങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്ന ഒന്നാണ് കാസ്റിംഗ്  കൗച്ച്. മോഡലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളും ഇതിന്റെ പിടിയില്‍ തന്നെയാണ്. ഇപ്പോള്‍ മലയാള സിനിമ സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാസിക സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന കാസ്റിംഗ് കൗച്ച്നെ കുറിച്ച് തുറന്ന് പറയുകയാണ്‌.

താനും തമിഴിലും മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് നേരിട്ടിട്ടുണ്ട്. പക്ഷെ താരം പറയുന്നത് അത് നമ്മള്‍ തിരഞ്ഞെടുക്കുന്നുണ്ടോ  ഇല്ലയോ എന്നതിലാണ് കാര്യമേന്നാണ്. ഇപ്പോളും കാസ്റ്റിംഗ് കൗച്ച് നേരിടുന്നുണ്ട്, പലരും ചോദിച്ചിട്ടുണ്ട് , ചോദിക്കുന്നുമുണ്ട്.  ഇങ്ങനെ ചെയ്താൽ നമുക്ക് കുറെ പ്രശസ്തി ലഭിക്കും, നല്ല സിനിമ ലഭിക്കും, കുറെ പണം കിട്ടും എന്നൊക്കെ വിചാരിച്ചാൽ മാത്രമേ അത് നടക്കു.

സിനിമ ഫീൽഡിൽ അച്ഛനും അമ്മയ്ക്കും കൂടെ വരാം. വേറൊരു ജോലിക്കും അത് പറ്റില്ല ഒരിക്കലും നമ്മളെ പിടിച്ചുകൊണ്ടു പോയി നമ്മുടെ സമ്മതമില്ലാതെ ആരും ഒന്നും ചെയ്യില്ല. മോണിറ്ററിനെ പിന്നിൽ തന്നെയാണ് എന്റെ അമ്മയൊക്കെ  ഇരിക്കുന്നത്. മുറിയിലും അവരുണ്ട്. അവരുടെ കണ്ണ് വെട്ടിച്ച് ആരെയേലും മുറിയിലേക്ക് വരുത്തണമെന്ന് വിചാരിച്ചാൽ മാത്രമേ അങ്ങനെയൊക്കെ സംഭവിക്കു…

Trending

To Top
Don`t copy text!