നവജാതശിശുവിന്റെ വയറ്റില്‍ ഇരട്ടക്കുട്ടികള്‍! - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

നവജാതശിശുവിന്റെ വയറ്റില്‍ ഇരട്ടക്കുട്ടികള്‍!

പത്തൊന്‍‌പതുകാരി പ്രസവിച്ച നവജാതശിശുവിന്റെ വയര്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. കുഞ്ഞിന്റെ വയറിനുള്ളില്‍ ഇരട്ടക്കുട്ടികള്‍. കഴിഞ്ഞ ദിവ്സം മുംബൈയിലെ താനെയിലായിരുന്നു അവിശ്വസനീയമായ സംഭവം നടന്നത്. ഇന്ത്യയില്‍ ഇതാദ്യത്തെ സംഭവമാണ്.

പ്രസവശേഷം കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാരാണ് വയറിനുള്ളില്‍ ഇരട്ടക്കുട്ടികളെ കണ്ടെത്തിയത്. കുഞ്ഞുങ്ങള്‍ മരിച്ച നിലയിലായിരുന്നു. ഇരുവരുടെയും വളര്‍ച്ച പകുതിയെത്തിയതേ ഉണ്ടായിരുന്നുവെങ്കിലും ഒരാളുടെ തലച്ചോര്‍ പൂര്‍ണവളര്‍ച്ച എത്തിയിരുന്നു. സംഭവം അറിഞ്ഞയുടന്‍ തന്നെ കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്‌ത്രക്രിയയ്‌ക്കൊടുവില്‍ കുട്ടികളെ പുറത്തെടുത്തു. ഇന്ത്യയില്‍ റെക്കോര്‍ഡ് പ്രകാരം ആദ്യത്തെ സംഭവമാണിത്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വിദഗ്ദ്ധ ചികില്‍സകള്‍ക്കായി കുട്ടിയെയും അമ്മയെയും താനെയിലെ ടൈറ്റാന്‍ ആശുപത്രിയിലേക്ക് മാറ്റി.

Join Our WhatsApp Group

Trending

To Top
Don`t copy text!