Film News

നവ്യ നായര്‍ ജഗതി ശ്രീകുമാറിനെ കാണാനെത്തി! ഇരുവരും ഒരുമിച്ച്‌ പാട്ടുംപാടി!

സിനിമാപ്രേമികളും ഇന്നും കാത്തിരിക്കുന്നുണ്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി. തിരക്കുകളുമായി മുന്നേറുന്നതിനിടയില്അപ്രതീക്ഷിതമായെത്തിയ അപകടമാണ് അദ്ദേഹത്തിന് വിനയായത്. തേഞ്ഞിപ്പാലത്ത് വെച്ച്‌ നടന്ന അപകടത്തിന് ശേഷമാണ് അദ്ദേഹം സിനിമയില് നിന്നും അപ്രത്യക്ഷനായത്. ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തുവെങ്കിലും സിനിമയിലേക്കുള്ള വരവ് ഇതുവരെയുമായിട്ടില്ല.

ഇതിനായി കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. താരങ്ങളും സഹപ്രവര്ത്തകരുമൊക്കെ അദ്ദേഹത്തെ സന്ദര്ശിക്കാനായി എത്താറുണ്ട്. ഇടയ്ക്ക് ചില പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം നവ്യ നായര്അദ്ദേഹത്തെ സന്ദര്ശിച്ചിരുന്നു. അമ്മയ്‌ക്കൊപ്പമെത്തിയാണ് താരം ജഗതിയെ സന്ദര്ശിച്ചത്. സന്ദര്സനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.

അമ്ബിളി ചേട്ടനെ സന്ദര്ശിച്ചതിനെക്കുറിച്ചും അദ്ദേഹത്തിനൊപ്പം മാണിക്യ വീണയെന്ന ഗാനം ആലപിച്ചതുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഇന്സ്റ്റഗ്രാമിലൂടെയായിരുന്നു താരം ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്. ഒരുകാലത്ത് ഓടി നടന്ന് അഭിനയിച്ച താരമായിരുന്നു ജഗതി ശ്രീകുമാര്

അദ്ദേഹത്തിനായി സംവിധായകരും താരങ്ങളും കാത്തിരുന്നിരുന്ന അവസ്ഥയായിരുന്നു. ഇന്നും മലയാളി ഓര്ത്തിരിക്കുന്ന തരത്തിലുള്ള ഒട്ടേറെ കഥാപാത്രങ്ങള്ക്കാണ് അദ്ദേഹം ജീവന്പകര്ന്നത്. അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിച്ച ശൂന്യതയില് നിന്നും ഇന്നും മലയാള സിനിമ കരകയറിയിട്ടില്ല. ഇടയ്ക്ക് സുരാജും മോഹന്ലാലും ദിലീപുമുള്പ്പടെയുള്ളവര്അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു.

വിവാഹ ശേഷം സിനിമയില്നിന്നും വിട പറയുന്ന അഭിനേത്രികളുടെ കൂട്ടത്തിലേക്കാണ് നവ്യ നായരും ഇടംപിടിച്ചത്. ഭര്ത്താവിനൊപ്പം മുംബൈയിലേക്ക് പോയ താരം ഇടയ്ക്ക് തിരിച്ചെത്തിയിരുന്നുവെങ്കിലും അത് വിജയിച്ചിരുന്നില്ല. റിയാലിറ്റി ഷോയുടെ വിധികര്ത്താവായും താരമെത്തിയിരുന്നു.

സിനിമയില്സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമൊക്കെയായി ആകെ സജീവമാണ് താരം. സോഷ്യല്മീഡിയയിലൂടെ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ജഗതി ശ്രീകുമാറിനെ കാണാനെത്തിയതിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. മാണിക്യവീണ ഗാനം കാണാം.

https://youtu.be/pIvMqxgRDCo

Trending

To Top
Don`t copy text!