Film News

നസ്രിയ ഭാര്യ ആയിപ്പോയില്ലേ, ഇനി സഹിക്ക തെന്നെ!!!! വെളിപ്പെടുത്തലുമായി ഫഹദ്‌ ഫാസിൽ !!

മലയാളത്തിന്റ പ്രിയ താര ജോഡികളാണ് നസ്രിയയും ഫഹദും.  ഒരു അഭിമുഖത്തിലും ഫഹദ് ഫാസിലിനോട് നസ്‌റിയ നസീമിനെ കുറിച്ച് ചോദിക്കാതെ വിടാറില്ല. നസ്‌റിയെ കുറിച്ച് ചോദിച്ചാല്‍ പറയാന്‍ ഫഹദിന് നൂറ് നാവാണ്. അടുത്തിടെ ഒരു റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തിലും ഫഹദ് നസ്‌റിയയെ കുറിച്ച് വാചാലനായി.

നസ്‌റിയെ കുറിച്ച് മാത്രമല്ല, ആദ്യ പ്രണയത്തെ കുറിച്ചും പ്രണയിച്ചവരെ കുറിച്ചും ഫഹദ് പറയുന്നു. നസ്‌റിയയില്‍ ഇഷ്ടമില്ലാത്തതും ഉള്ളതുമായ കാര്യങ്ങളും ആര്‍ജെ ശാലിനിയോട് സംസാരിക്കവെ ഫഹദ് പങ്കുവച്ചു.

നാലാം ക്ലാസ് മുതല്‍ ഊട്ടിയില്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിയ്ക്കുന്നത്. ഒമ്പതാമത്തെ വയസ്സില്‍ വീടുവിട്ടിറങ്ങി. പ്ലസ്ടു കഴിഞ്ഞതിന് ശേഷം യുഎസിലേക്ക് പോയി. പിന്നെ 26 ആം വയസ്സിലാണ് വീട്ടില്‍ തിരിച്ചെത്തിയത്. ആദ്യം എന്‍ജിനിയറിങ് എടുത്ത് പഠിക്കാന്‍ തീരുമാനിച്ചു. അത് പറ്റില്ല എന്ന് പിന്നീട് മനസ്സിലായപ്പോള്‍ സൈക്കോളജി പഠിച്ചു.

ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ ആള്‍ ഭാര്യ നസ്‌റിയ നസീമാണെന്ന് ഫഹദ് പറയുന്നു. അതുകൊണ്ടാണല്ലോ എന്നെ വിവാഹം ചെയ്തത്. ഞാന്‍ ഒന്നും പ്രകടിപ്പിക്കാറില്ല. പക്ഷെ നസ്‌റിയ അത് മനസ്സിലാക്കും.

വിദ്യ ബാലനോടും പരിണീതി ചോപ്രയോടും ക്രഷ് തോന്നിയിട്ടുണ്ട്. ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൊക്കെ അഭിനയിച്ച ആദ്യ കാല നടി ശോഭയോടും വല്ലാത്ത ക്രഷ് തോന്നിയിട്ടുണ്ട്. ഭയങ്കര ഗ്രേസ്ഫുളായിട്ടുള്ള അഭിനേത്രിയാണ് ശോഭ.

എനിക്ക് ഞാനായി നില്‍ക്കാന്‍ സാധിയ്ക്കും നസ്‌റിയയ്ക്ക് മുന്നില്‍. ഒന്നും ഇംപ്രസ് ചെയ്യിക്കേണ്ട കാര്യമില്ല. പ്രണയത്തിന്റെ ആദ്യ ഘട്ടങ്ങളൊക്കെ വളരെ ഈസിയായി കടന്ന് പോയി.

സ്‌കൂള്‍ സമയത്തായിരുന്നു ആദ്യത്തെ പ്രണയം. എന്റെ സീനിയറായിരുന്നു. ഒളിച്ചു നോക്കി നിന്ന് പ്രണയം പ്രപ്പോസ് ചെയ്തിട്ടുണ്ട്. പേടിയായിരുന്നു പറയാന്‍. ഒരുപാട് പേരോട് പ്രണയം പറഞ്ഞിട്ടുണ്ടെന്നും ചിലര്‍ റിജക്ട് ചെയ്തിട്ടുണ്ടെന്നും ഫഹദ് പറയുന്നു. അപൂര്‍വ്വമായി ഫഹദും ചിലരുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചിട്ടുണ്ടത്രെ.

ഞാന്‍ ചിരിച്ചാല്‍ നസ്‌റിയ സന്തോഷിക്കും. അല്ലെങ്കിലും നസ്‌റിയയെ ചിരിപ്പിക്കാന്‍ എളുപ്പമാണ്. എപ്പോഴും ചിരിച്ചുകൊണ്ടിരിയ്ക്കുന്ന മുഖമാണ് നസ്‌റിയയടേത്. ദേഷ്യ പിടിപ്പിക്കാനും വളരെ പെട്ടന്ന് സാധിക്കും. ടിവി റിമോട്ട് വയ്‌ക്കേണ്ടിടത്ത് വച്ചില്ലെങ്കില്‍ പോലും നസ്‌റിയയ്ക്ക് ദേഷ്യം വരും. അത് പക്ഷെ ആ സെക്കന്റ് മാത്രം

നമുക്ക് പെട്ടന്ന് തീരുമാനം എടുക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ വെറുതേ മറ്റുള്ളവര്‍ ഇടപെട്ട് ആശയക്കുഴപ്പം ഉണ്ടാക്കുമ്പോള്‍ ദേഷ്യം വരും. നസ്‌റിയ എന്ത് ചെയ്താലും എനിക്കിഷ്ടമാണ്. ഇഷ്ടമില്ലാത്തതും ദേഷ്യം പിടിപ്പിയ്ക്കുന്നതുമായ ഒറ്റക്കാര്യം, പുറത്തേക്ക് പോകുമ്പോള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ ദേഷ്യം വരും. നസ്‌റിയ മാത്രമല്ല, ഉമ്മ അങ്ങനെ ചെയ്താലും ദേഷ്യം വരും. ഫോണ്‍ വിളിച്ചാല്‍ കിട്ടണം. ഭര്‍ത്താവായി പോയില്ലേ.

നസ്‌റിയയെ സിനിമയില്‍ അഭിനയിക്കുന്ന ചോദ്യം കേട്ട് മടുത്തു. ഞാന്‍ എവിടെയോ കൊണ്ടുപോയി പൂട്ടി ഇട്ടത് പോലെയാണ്. നസ്‌റിയയ്ക്ക് കൂടെ തോന്നണ്ടേ അഭിനയിക്കാന്‍. നസ്‌റിയ അഭിനയിക്കുകയാണെങ്കില്‍ ഞാന്‍ വീട്ടിലിരുന്നുകൊള്ളും. പക്ഷെ നല്ലൊരു പ്രൊജക്ട് കിട്ടണ്ടേ.. അതാണ് കാര്യം- ഫഹദ് ഫാസില്‍ പറഞ്ഞു

Trending

To Top
Don`t copy text!