നാദാപുരത്തു വീട്ടമ്മയേയും മകളേയും കാണാതായിട്ട് അഞ്ചു ദിവസം പിന്നിടുന്നു - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

നാദാപുരത്തു വീട്ടമ്മയേയും മകളേയും കാണാതായിട്ട് അഞ്ചു ദിവസം പിന്നിടുന്നു

കോഴിക്കോട് ജില്ലയിൽ വീട്ടമ്മയുടേയും മകളുടേയും ഒരു തിരോധാനംകൂടി. നാദാപുരം ആവോലത്ത് നിന്ന് വീട്ടമ്മയേയും മകളേയും കാണാതായി അഞ്ചു ദിവസം കഴിഞ്ഞിട്ടും സൂചനയൊന്നും ലഭിച്ചില്ല. കോഴിക്കോട് കുണ്ടൂപറമ്പ് സ്വദേശിനിയായ വീട്ടമ്മയുടെ തിരോധാനത്തിന് പിന്നാലെ ഉണ്ടായ കേസ് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

കോഴിക്കോട് നാദാപുരം ആവോലം സ്വദേശിനിയായ ചാന്ദ്്നി, ഒൻപതു വയസുകാരി മകൾ ദേവിക എന്നിവരെ കാണാതായത് കഴിഞ്ഞ വെള്ളിയാഴ്ച. പതിനാലു വയസുള്ള മൂത്ത മകളെ കൊണ്ടുപോയിട്ടില്ല. മൂത്ത മകളോട് കൂടെ ചെല്ലാൻ പറഞ്ഞെങ്കിലും പോയില്ല. ആരുടേയോ പ്രേരണമൂലം നാടുവിട്ടെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടേയും സംശയം.

മൊബൈൽ ഫോൺ ഓഫാണ്. അവസാനത്തെ, ടവർ ലൊക്കേഷൻ വയനാട്ടിലെ വെള്ളമുണ്ടയാണ്. കോഴിക്കോട് കുണ്ടൂപറമ്പ് സ്വദേശിനിയായ വീട്ടമ്മ ദീപ്തിയേയും ആറു വയസുകാരി മകൾ ശിഖയേയും കഴിഞ്ഞ ആഴ്ചയാണ് കാണാതായത്. രണ്ടു കേസുകളിലും സമാനതകളുള്ളതിനാൽ പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.

കടപ്പാട് : Manorama News

 

Join Our WhatsApp Group

Trending

To Top
Don`t copy text!