നാലുവയസ്സുകാരിയുടെ രക്ഷക്കെത്തിയത് " വ്യാപാരി സ്‌പൈഡർമാൻ " ; സമൂഹമാധ്യമങ്ങളില്‍ തരംഗമായി ' സ്പൈഡര്‍മാന്‍ ടു ദി റെസ്ക്യു ' - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

നാലുവയസ്സുകാരിയുടെ രക്ഷക്കെത്തിയത് ” വ്യാപാരി സ്‌പൈഡർമാൻ ” ; സമൂഹമാധ്യമങ്ങളില്‍ തരംഗമായി ‘ സ്പൈഡര്‍മാന്‍ ടു ദി റെസ്ക്യു ‘

ഒട്ടനവധി കാർട്ടൂൺ കഥാപാത്രങ്ങൾ നമ്മുടെ ജീവിതത്തിൽ നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ അവരാരും തന്നെ അപകടത്തിൽപ്പെട്ട നമ്മളെ രക്ഷിക്കാൻ വരുന്നില്ല. ബെയ്ജിംഗിൽ നടന്ന ഈ സംഭവം കാർട്ടൂൺ കഥപത്രമായ സ്‌പൈഡർമാനിനെ വെല്ലുന്ന പ്രകടനമാണ്. എന്താണെന്നല്ലേ സംഭവം…കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് സണ്‍ഷെയ്ഡില്‍ തൂങ്ങി കിടന്ന പെണ്‍കുട്ടിയെ യുവാവ് സ്‌പൈഡർമാനെ പോലെ അതിസാഹസികമായി രക്ഷിച്ചു.

ചൈനയിലെ സെജിയാങ് മേഖലയിലാണ് സംഭവം. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ജനലിലൂടെ താഴേക്ക് വീണ കുട്ടിയെയാണ് വ്യാപാരിയായ സാഹസികൻ രക്ഷിച്ചത്.

നാലുവയസുകാരിയായ പെണ്‍കുട്ടി കളിച്ച്‌ കൊണ്ടിരിക്കെ താഴേക്ക് വീഴുകയായിരുന്നു, കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന വ്യാപാരി ഓടിയെത്തി. ഭിത്തിയിലൂടെ വലിഞ്ഞ് കയറിയ ഇയാള്‍ ജനലിനുള്ളിലൂടെ കുട്ടിയെ എടുത്ത് പൊക്കി രക്ഷിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വ്യാപാരിയും ഇയാളുടെ സഹായത്തിനായി എത്തി.

അതിസാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സ്പൈഡര്‍മാന്‍ ടു ദി റെസ്ക്യു എന്ന പേരിലാണ് ഒട്ടേറെയാളുകള്‍ ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

വീഡിയോ കാണാം….

കടപ്പാട് : മലയാളി വാർത്ത 

Trending

To Top
Don`t copy text!