Connect with us

Malayalam Article

നിങ്ങളുടെ ചാറ്റിങ് മൂന്നാമതൊരാൾ അറിയുന്നുണ്ടോ ? വീഡിയോ ചാറ്റിങ്ങിലെ ഈ ചതി തിരിച്ചറിയൂ

Published

on

 

ചാറ്റിങ്ങിലെയും വീഡിയോ കോളുകളുടെയും സ്വകാര്യത ഉറപ്പ് വരുത്തുക – ഇന്ന് ലോകം ഭരിക്കുന്നത് ഇന്റര്‍നെറ്റ് ആണെന്ന് നിസ്സംശയം പറയാം.ഓരോ മനുഷ്യരുടെയും ജീവിതം അത്രമേല്‍ ഇന്റര്‍നെറ്റ്‌ ആയി ബന്ധപ്പെട്ടിരിക്കുന്നു.ജോലി സംബന്ധമായും ,വിവരങ്ങള്‍ ശേഖരിക്കാനും ,പണമിടപാടുകള്‍ നടത്താനും,ഓണ്‍ലൈന്‍ വഴി സുഹൃത്തുക്കളായി ബന്ധം പുലര്‍ത്താനും ,സാധനങ്ങള്‍ വാങ്ങുവാനും അങ്ങനെ എന്തിനും ഏതിനും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ഒരു കാലഘട്ടം ആണ് ഇന്ന്.ഇന്റെര്‍നെറ്റിന്റെ ഒരു വരദാനം ആണ് ഫേസ്ബുക്ക് . പണ്ടുള്ള ആളുകളുടെ ജാതകം പോലെ ആണ് ഇന്ന് ഫേസ്ബുക്ക്.ഒരാളുടെ ജനനം മുതല്‍ മരണം വരെ എല്ലാം രേഖപ്പെടുത്തുന്ന ഒരു മാധ്യമം ആയി മാറിയിരിക്കുന്നു ഫേസ്ബുക്ക്.ഒരുപാട് ഗുണങ്ങളും സമൂഹത്തില്‍ ഒരുപാടു നന്മകള്‍ കൊണ്ട് വരാനും ഫേസ്ബുക്കിന് സാധിച്ചിട്ടുണ്ട് .വിദേശത്തും മറ്റു രാജ്യങ്ങളിലേക്കും ചേക്കേറിയ ബന്ധുമിത്രാദികളെ ഫേസ്ബുക്ക് വഴി കണ്ടെത്തി വിവരങ്ങള്‍ അന്വേഷിക്കാനും വിളിച്ചു സംസാരിക്കാനും സാധിക്കുന്നു.

പണ്ടുള്ള കാലങ്ങളില്‍ വിദേശങ്ങളില്‍ നിന്നും വിളിക്കണമെങ്കില്‍ ഒരുപാട് പൈസ ചിലവുണ്ടായിരുന്നു .അതിനാല്‍ വളരെ വിരളമായെ നാട്ടിലേക്കു വിളിക്കാന്‍ ആവുള്ളു.എന്നാല്‍ ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങള്‍ വന്നതിനാല്‍ വളരെ ചെറിയ പൈസ കൊണ്ട് എത്ര നേരം വേണമെങ്കിലും കണ്ടു കൊണ്ട് സംസാരിക്കാന്‍ ആകും.മറ്റൊരു നാട്ടില്‍ കുടുംബവും വീടും വിട്ടു കഷ്ടപ്പെടുന്ന പ്രവാസികളെ സംബന്ധിച്ച് അത് മനസ്സ് കുളിര്‍ക്കുന്ന ഒരു അനുഭവം തന്നെ ആണ്.വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കണ്ടിരുന്ന തങ്ങളുടെ ബന്ധുമിത്രാദികളെ നിത്യവും കാണുന്നത് തന്നെ അവര്‍ക്ക് വലിയ ആശ്വാസമാണ്.ബന്ധങ്ങള്‍ ശക്തമാക്കാന്‍ ഇത് പോലുളള നവ മാധ്യമങ്ങള്‍ വളരെ ഏറെ സഹായിച്ചിട്ടുണ്ട് .വീഡിയോ കോളുകള്‍ വഴി തന്റെ പ്രിയപ്പെട്ടവരേ കണ്ടു കൊണ്ടും സംസാരിക്കാന്‍ ആകുന്നത് ഫേസ്ബുക്കും മറ്റു നവ മാധ്യമങ്ങളും തരുന്ന ഏറ്റവും മികച്ച ഒരു സേവനം ആണ് .അത് പോലെ തന്നെ സാധാരണക്കാര്‍ക്ക് അവരുടെ പ്രതിഷേധം അറിയിക്കാനുള്ള നല്ല ഒരു വേദി കൂടി ആയി മാറിയിരിക്കുന്നു ഫേസ്ബുക്ക്.സമൂഹത്തില്‍ എന്തെങ്കിലും അനീതി കണ്ടാല്‍ ഉദാഹരണത്തിന് രു പോലീസകാരന്‍ കൈക്കൂലി വാങ്ങുന്നത് കണ്ടാല്‍ അത് അപ്പോള്‍ തന്നെ ഫോണില്‍ പകര്‍ത്തി ആ വീഡിയോ ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയ്താല്‍ അത് ആളുകള്‍ കാണാന്‍ ഇട ആവുകയും അങ്ങനെ വൈറല്‍ ആയിട്ട് ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും

പേടിച്ചിട്ടു പ്രതികരിക്കാന്‍ മടിച്ച ആളുകള്‍ക്ക് അല്പം പോലും ഭയം ഇല്ലാതെ പ്രതികരിക്കാന്‍ ആകുന്ന ഒരു വേദി ആണ് ഫേസ്ബുക്ക്. എന്നാല്‍ ഒരു നാണയത്തിന് ഇരു വശങ്ങള്‍ ഉള്ള പോലെ ,ഫേസ്ബുക്കിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ചില സാമൂഹ്യ വിരുതന്മാര്‍ നമ്മളെ ചതികുഴിയില്‍ വീഴ്ത്തും.നമ്മുടെ സുരക്ഷിതത്വം നിശ്ചയിക്കുന്നത് നമ്മള്‍ തന്നെ ആണ്.ഇന്റര്‍നെറ്റ്‌ എന്നത് ലോകം മൊത്തം വ്യാപിച്ചു കിടക്കുന്ന ഒരു നെറ്റ്‌വര്‍ക്ക് ആണ് .അതിലെത്രത്തോളം സ്വകാര്യത ഉണ്ടെന്നത് നമ്മള്‍ ഉറപ്പു വരുത്തേണ്ട കാര്യം ആണ്.

അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുകയും അത് വഴി നമ്മളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുതന്മാര്‍ വസിക്കുന്ന ഇടം കൂടിയാണ് ഫേസ്ബുക്ക്.നമ്മള്‍ മറ്റാരും കാണില്ല എന്ന് വിശ്വസിച്ചു എഴുതി അയക്കുന്ന മെസേജുകളും വിശ്വാസത്തോട് കൂടി സംസാരിക്കുന്ന വീഡിയോ കോളുകളും നമുക്ക് നേരെ തന്നെ തിരിയുന്ന ആയുധങ്ങള്‍ ആയി മാറുന്ന കാലം ആണ് .

ചതി കുഴികളില്‍ വീഴാന്‍ എളുപ്പമാണ് .കാരണം അത്രയേറെ പേര്‍ ആണ് ചതി വലയം വിരിച്ചു കാത്തിരിക്കുന്നത്.എന്നാല്‍ ആ ചതികള്‍ മനസിലാക്കി അതില്‍ വീഴാതെ ജീവിക്കുന്നതിനു അല്പം അറിവും സാമര്‍ത്ഥ്യവും വേണം.വാട്സപ്പ്‌ ഇന്ന് ഒരു വിധം എല്ലാവരും ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ്.അതില്‍ ഒട്ടു മിക്ക പേര്‍ ശ്രദ്ധിക്കാത്ത ഒരു ഓപ്ഷന്‍ ആണ് വാട്സപ്പ് വെബ്‌ .കമ്പ്യൂട്ടറിലേക്ക് വാട്സപ്പ് എടുക്കാന്‍ ഉള്ള ഒരു ഉപായം ആണ് അത്.അതെടുക്കുമ്പോള്‍ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ വാട്സപ്പ് സുരക്ഷിതമാണ്.മറിച് ലാസ്റ്റ് ആക്ടിവ് ടുഡേ എന്ന മെസേജ് ആണ് വരുന്നതെങ്കില്‍ ആരോ നിങ്ങളുടെ വാട്സപ്പ് നിരീക്ഷിക്കുന്നു എന്നര്‍ത്ഥം.

ഇത് മനസിലാക്കി അത് ഡിസേബിള്‍ ചെയ്തു വെക്കാനുള്ള യുക്തി ആളുകള്‍ക്ക് ഉണ്ടാവണം .അത് പോലെ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കില്‍ വളരെ അപകടകാരികളായി മാറുന്നവയാണ് വീഡിയോ കോളുകള്‍ .സ്നേഹം നടിച്ചു നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ചതികുഴികള്‍ നിറഞ്ഞ ഒരു ലോകം ആണ് അത്.നിങ്ങള്‍ അറിയാതെ അത് റെക്കോര്‍ഡ്‌ ചെയ്യപ്പെടുകയും പിന്നീട് അത് ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയ്യുമെന്ന ഭീഷണി ഉയര്‍ത്തുകയും ചെയ്യാതിരിക്കുവാന്‍ പൈസ ആവശ്യപ്പെടുകയും ചെയ്യുന്നു . ഇത് പോലുള്ള അനുഭവങ്ങള്‍ ഒരുപാട് പേര്‍ക്ക് സംഭവിച്ചിട്ടുണ്ട്.അത് അറിഞ്ഞിരുന്നിട്ടു പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നത് ലജ്ജാവഹമാണ് . ഇത്തരം ചതി നിലനില്‍ക്കുന്നത് തിരിച്ചറിഞ്ഞു യുക്തിപൂര്‍വ്വം നവമാധ്യമങ്ങളെ കൈകാര്യം ചെയ്‌താല്‍ ഒരു അപകടങ്ങളും ഉണ്ടാവില്ല. നമ്മളുടെ പ്രവര്‍ത്തി ആണ് നമ്മളുടെ കുഴി തോണ്ടുക എന്നോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ മതി.

Advertisement

Malayalam Article

ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

Published

on

cubes-international

കൊറോണയെ തടുക്കുവാൻ വേണ്ടിയുള്ള പ്രധാന മന്ത്രിയുടെ ലോക്ക് ഡൗൺ മൂലം എല്ലാ തൊഴിലാളികളും ജോലിക്ക് പോകുവാൻ കഴിയാതെ വീടുകളിൽ തന്നെയാണ്. ആവശ്യ സാധങ്ങളുടെ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ സ്ഥാപങ്ങളും അടച്ചു പൂട്ടിയിരിക്കുകയാണ്. ഈ സമയത്ത് ദുരിതത്തിൽ ആയത് തൊഴിലാളികൾ ആണ്, പല ഐടി സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം ആകിയിട്ടുണ്ടെങ്കിലും അതിനു കഴിയാത്തത് നിരവധി ആളുകൾക്കു നമ്മുടെ രാജ്യത്ത് ഉണ്ട്.

ക്യൂബ്സ് ഇന്റർനാഷണൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. നന്തുവിന്റെ കുറിപ്പ് ഇങ്ങനെ

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നമ്മുടെ രാജ്യം 21 ദിവസത്തെ ലോകം പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യ സാധനങ്ങളുടെ ഒഴികെയുള്ള ഒരു സ്ഥാപനത്തിനും തുറന്നു പ്രവർത്തിക്കുവാൻ അനുവാദമില്ല. ആർക്കും ഈ സാഹചര്യത്തിൽ ജോലി ഇല്ല എന്നതു കൊണ്ടു തന്നെ പരമാവധി ബില്ലുകൾ, വാടകകൾ, നികുതി ഫയൽ ചെയ്യുവാനുള്ള തീയതികൾ എന്നിവ വരുന്ന മാസങ്ങളിലേക്ക് നീട്ടിയിട്ടുണ്ട്. എന്നാൽ ഇ.എം.ഐ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരു സിവിൽ എൻജിനീയറുടെ ഫേസ്ബുക്ക് കുറിപ്പ് പ്രസക്തമാകുന്നത്.

‘ഇന്ത്യൻ പ്രധാനമന്ത്രി രാജ്യമൊട്ടാകെ ലോക ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാവരെയും പോലെ താനും സന്തോഷിച്ചു എന്നും എന്നാൽ മാസാമാസം അടച്ചു കൊണ്ടിരുന്ന ഇ.എം.ഐ. താൻ ഓർത്തില്ല എന്നും കുറിപ്പിൽ പറയുന്നു. ‘വർക്ക് ഫ്രം ഹോം’ എന്ന ആശയമാണ് കോർപ്പറേറ്റ് സെക്ടറിൽ പ്രവർത്തിക്കുന്ന എല്ലാവരോടും പൊതുവേ നിർദ്ദേശിയ്ക്കപ്പെടുന്നത്. എന്നാൽ സിവിൽ എൻജിനീയർമാർക്ക് എന്ത് വർക്ക് ഫ്രം ഹോം? ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ആണ് നന്ദു രാജീവ് പ്രവർത്തിക്കുന്നത്. ക്യൂബ്‌സ് ഇന്റർനാഷണൽ ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിൽ ആണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് നന്ദുവിനെ അമ്പരപ്പിച്ചുകൊണ്ട് ഫോണിലേക്ക് ആ സന്ദേശം എത്തുന്നത്. അടുത്ത മാസത്തേക്കുള്ള സാലറി ഈ മാസം തന്നെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിരിക്കുന്നു. കൂടെ ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയിൽ നിന്നും ഒരു സന്ദേശവും – “ഏതു പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും. ഈ നാളുകൾ നിങ്ങൾ ഉചിതമായി വിനിയോഗിക്കും എന്ന് പ്രത്യാശിക്കുന്നു.’

പല സ്ഥാപനങ്ങളും അവരുടെ തൊഴിലാളികൾക്ക് ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം മുൻകൂറായി നൽകിയിട്ടുണ്ട്. എന്നാൽ പല സ്ഥാപനങ്ങളും ഇപ്പോഴും മടിച്ചു നിൽക്കുകയാണ്. അത്തരത്തിലുള്ള ഒരുപാട് സ്ഥാപനങ്ങൾക്ക് മാതൃകയായികൊണ്ടാണ് ക്യൂബ്സ് ഇന്റർനാഷണൽ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. വർക്ക് ഫ്രം ഹോം എന്ന ആശയം എല്ലാ തൊഴിലാളികൾക്കും പ്രാബല്യം ആകില്ല എന്നിരിക്കെ ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെ സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതും അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ കടമയാണ്. ഇവരുടെ മാതൃക പിൻപറ്റി മറ്റുള്ള കമ്പനികളും തങ്ങളുടെ തൊഴിലാളികൾക്ക് സഹായഹസ്തം നീട്ടും എന്ന് പ്രത്യാശിക്കാം.

മോദിജി 21days ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാവരെയും പോലെ ഞാനും ഇനി കുറച്ചു നാൾ വെറുതെ വീട്ടിൽ ഇരിക്കല്ലോ എന്ന് കരുതി…

Opublikowany przez Nandu Rajeev Piątek, 27 marca 2020

Continue Reading

Malayalam Article

ഇന്ത്യയുടെ അഭിമാനമായി സ്വാതി !! 263 ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിച്ച ധീര വനിത

Published

on

swathy-raval

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് അന്യ രാജ്യത്തു കുടുങ്ങി കിടക്കുന്നത്,അ​തി​വേ​ഗം മ​ര​ണം വി​ത​ക്കു​ന്ന ഒ​രു നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള 263 ഇ​ന്ത്യ​ക്കാ​രെ, ഒ​രു പെ​ണ്‍കു​ട്ടി​യു​ടെ നി​ശ്ച​യ​ദാ​ര്‍ഢ്യം, സു​ര​ക്ഷി​ത​രാ​യി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​ച്ചു. എ​യ​ര്‍ഇ​ന്ത്യ ബോ​യി​ങ് 777 വി​മാ​ന​ത്തി​ല്‍ പൈ​ല​റ്റാ​യ സ്വാ​തി റാ​വ​ല്‍ ആ​ണ് റോ​മി​ല്‍ കു​ടു​ങ്ങി പ്ര​തീ​ക്ഷ​യ​റ്റ നി​ല​യി​ല്‍ ക​ഴി​ഞ്ഞ ഇ​ന്ത്യ​ക്കാ​രെ ഡ​ല്‍ഹി​യി​ലെ​ത്തി​ച്ച​ത്.

നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റി​യ സ്‌​ഥൈ​ര്യം പ്ര​ക​ടി​പ്പി​ച്ച ഈ ​പൈ​ല​റ്റി​ന് പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​ഭി​ന​ന്ദ​നം പ്ര​വ​ഹി​ക്കു​ക​യാ​ണ്. ഇ​ത്ത​രം അ​ടി​യ​ന്ത​ര​ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ വ​നി​ത പൈ​ല​റ്റാ​ണ് സ്വാ​തി.

0Swati_Rawal

വി​ദേ​ശ​സ​ഞ്ചാ​രം ന​ട​ത്തി​യ പ​ല എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​രും ‘ഭ്ര​ഷ്​​ടി’​നു സ​മാ​ന​മാ​യ ബ​ഹി​ഷ്‌​ക​ര​ണം നേ​രി​ടു​മ്ബോ​ഴാ​ണ് സ്വാ​തി ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്.22നാ​യി​രു​ന്നു യാ​ത്ര. റോ​മി​ലെത്തു​േമ്ബാള്‍ യാ​ത്ര​ക്കാ​ര്‍ ത​യാ​റാ​യി നി​ല്‍ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ഡ​ല്‍ഹി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. 2006 മു​ത​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു ഒ​രു​കു​ട്ടി​യു​ടെ അ​മ്മ​കൂ​ടി​യാ​യ സ്വാ​തി.

Continue Reading

Malayalam Article

ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക് കാണുന്ന ഡോക്ടർ !! പക്ഷെ ആ കുട്ടികൾ അറിഞ്ഞില്ല അച്ഛൻ മരണത്തിലേക്ക് ആണ് പോയതെന്ന്

Published

on

doctor-hadiyo-ali

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ ഇന്ത്യ കൊറോണയുടെ മൂന്നാം സ്റ്റേജിലാണ്. രോഗം പടരാതിരിക്കുവാൻ നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും ഉറക്കം പോലും ഉപേക്ഷിച്ച് പരിശ്രമിക്കുകയാണ്. ഇവരുടെ കൂടെ ഒറ്റ കെട്ടായി ജനങ്ങളും കൂടെ ഉണ്ട്. പല രാജ്യങ്ങളിലും നിരവധി ജീവനുകൾ ആണ് കൊറോണ മൂലം നഷ്ട്ടമായത്, ഇ മഹാമാരിയെ തുരത്താനുള്ള തന്ത്രപ്പാടിലാണ് എല്ലാവരും.

ജക്കാർത്തയിലെ ഒരു ഡോക്റ്ററുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഡോ. ഹാഡിയോ അലിയുടെ അവസാന ഫോട്ടോയാണിത് (ജക്കാർത്തയിൽ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച് ഡോക്ടർ അടുത്തിടെ മരിച്ചു) .

അദ്ദേഹത്തിന്റെ അവസാന സന്ദർശനമാണിത്. ഗേറ്റിനടുത്ത് നിൽക്കുകയും തന്റെ കുട്ടികളെയും ഗർഭിണിയായ ഭാര്യയെയും അവസാനമായി ഒരു നോക്ക് അദ്ദേഹം കണ്ടത് ഇങ്ങനെ ആയിരുന്നു. ഒരിക്കൽ എല്ലാം സുഖപ്പെട്ട് വീണ്ടും ഒരുമിക്കാമെന്നോ, ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനം ഒഴിവാക്കാൻ കുടുംബവുമായി ഒരു തരത്തിലുള്ള സമ്പർക്കവും ഡോക്ടർ ആഗ്രഹിച്ചിരുന്നില്ല. അന്യനെപ്പോലെ ഗേറ്റിനപ്പുറത്ത് വെറുമൊരു കാഴ്ചക്കാരനായി നിസ്സഹായനായി നിന്നു.

അതൊരു അവസാന ഈ യുദ്ധത്തിൽ നാം തോൽക്കാൻ പാടില്ല.വേദനയോടും സങ്കടത്തോടും കൂടി നമുക്ക് ആ ഡോക്ടറെ അഭിവാദ്യം ചെയ്യാം.. ഇന്തോനേഷ്യയിലെ ഹീറോയാണ് ഈ ഡോക്ടർ.മരണം വരെ കൊറോണ രോഗികളെ ചികിത്സിച്ച ഹീറോ. പടച്ചോൻ ഇദ്ധേഹത്തെ രക്തസാക്ഷിയാക്കി.

Continue Reading

Film updates

shikha shikha
Film News7 hours ago

കൊറോണ, ബോളിവുഡ് താരം നഴ്‌സായി ജോലിയിൽ പ്രവേശിച്ചു ….!!

മഹാമാരിയായി കൊറോണ ലോകം എമ്പാടും പടരുന്ന സാഹചര്യത്തിൽ നഴ്‌സായി ഹിന്ദി നടി ജോലിയിൽ പ്രവേശിച്ചു. ഹാരാഷ്ട്രയിലെ ഹിന്ദുരുദായസാമ്രട്ട് ബാലസാഹേബ് താക്കറെ ട്രോമ ആശുപത്രിയിലാണ് താരം ജോലി ചെയ്യുന്നത്,...

Film News10 hours ago

എന്റെ ജാൻ പുതിയ പാഠങ്ങൾ പഠിക്കുന്ന തിരക്കിലാണ് !! ഇതെന്നെ വല്ലാതെ സന്തോപ്പെടുത്തുന്നു, മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ, നവ്യയുടെ കുടുംബ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്, ഇപ്പോൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും മകനും ജോലി...

kohli-and-anushka kohli-and-anushka
Film News13 hours ago

ലോക്ക് ഡൗൺ ആയതിനാൽ മുടി വെട്ടാൻ കഴിയാതെ വന്ന ഭർത്താവിന്റെ മുടി വെട്ടി കൊടുത്ത് അനുഷ്‍ക !! പുതിയ ഹെയർ സ്റ്റൈലുമായി കൊഹ്‌ലി

രാജ്യം മുഴുവൻ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ താരങ്ങൾ എല്ലാം തന്നെ വീടുകളിൽ ആണ്, വീട്ട് ജോലി ചെയ്തും, മറ്റു ഉല്ലാസങ്ങളിൽ  ഏർപ്പെട്ടും തങ്ങളുടെ ലോക്ക് ഡൌൺ...

manju-warrier manju-warrier
Film News15 hours ago

ഇതിൽക്കൂടുതലൊന്നും ആരിൽനിന്നും പ്രതിക്ഷിക്കാനില്ലന്ന് അന്ന് കരുതി !! പക്ഷെ ഇപ്പോഴത്തെ അവസ്ഥ പ്രതീക്ഷകൾക്കും അപ്പുറമാണ്

കൊറോണ കാലത്ത് ജനങ്ങൾക്ക് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് പൊരുതുകയാണ് നമ്മുടെ സർക്കാർ. ഇതുപോലെ തന്നെ ആയിരുന്നു പ്രളയ കാലത്തും അന്ന് എല്ലാം മറന്നു സഹായത്തിനായി നിരവധി...

suresh-gopy suresh-gopy
Film News17 hours ago

എന്റെ മകൻ സഞ്ചരിച്ച ഫ്ലൈറ്റിൽ കൊറോണ ബാധിതൻ ഉണ്ടായിരുന്നു !! ഇപ്പോൾ വീടിന്റെ ഗേറ്റില്‍ പോലും തൊടാൻ പറ്റാത്ത സാഹചര്യമാണ്, സുരേഷ് ഗോപി

ലോകം മുഴുവൻ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആവിഷ്യ കാര്യങ്ങൾക്ക് പോലും പുറത്ത് പോകുവാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ജനങ്ങൾക്ക്. വീടിനു പുറത്ത് ആരും തന്നെ...

Writeups

cubes-international cubes-international
Malayalam Article13 hours ago

ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

കൊറോണയെ തടുക്കുവാൻ വേണ്ടിയുള്ള പ്രധാന മന്ത്രിയുടെ ലോക്ക് ഡൗൺ മൂലം എല്ലാ തൊഴിലാളികളും ജോലിക്ക് പോകുവാൻ കഴിയാതെ വീടുകളിൽ തന്നെയാണ്. ആവശ്യ സാധങ്ങളുടെ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ...

swathy-raval swathy-raval
Malayalam Article4 days ago

ഇന്ത്യയുടെ അഭിമാനമായി സ്വാതി !! 263 ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിച്ച ധീര വനിത

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് അന്യ രാജ്യത്തു കുടുങ്ങി കിടക്കുന്നത്,അ​തി​വേ​ഗം മ​ര​ണം വി​ത​ക്കു​ന്ന ഒ​രു നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള 263 ഇ​ന്ത്യ​ക്കാ​രെ, ഒ​രു...

doctor-hadiyo-ali doctor-hadiyo-ali
Malayalam Article5 days ago

ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക് കാണുന്ന ഡോക്ടർ !! പക്ഷെ ആ കുട്ടികൾ അറിഞ്ഞില്ല അച്ഛൻ മരണത്തിലേക്ക് ആണ് പോയതെന്ന്

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

minha-treatment minha-treatment
Malayalam Article1 week ago

കരളു പകുത്തു നല്കാൻ ഈ ‘അമ്മ തയ്യാറാണ് !! പക്ഷെ ചികിത്സക്ക് 25 ലക്ഷം രൂപ വേണം, കനിവ് തേടി ഒരു കുടുംബം

മകളെ രക്ഷിക്കുവാൻ അഭ്യര്ഥനയോടെ ഒരു കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ കണ്ണീരോടെ കൈ നീട്ടുകയാണ് ഈ ‘അമ്മ. ജീവിതം ആസ്വദിക്കേണ്ട ഈ പ്രായത്തിൽ അവൾ...

sowya ratheesh sowya ratheesh
Malayalam Article2 weeks ago

ആദ്യത്തെ കുഞ്ഞ് നഷ്ടപ്പെട്ടത് ഒൻപതാം മാസത്തിൽ !! പിന്നീട് ദൈവം കൊടുത്തത് നാലു കണ്മണികളെ

മാവേലിക്കര സ്വദേശികളായ രതീഷിനും സൗമ്യക്കും ആണ് ഒറ്റ പ്രസവത്തിൽ നാലു പൊന്നോമനകളെ കിട്ടിയത് . 2018 മെയ് മാസത്തിലാണ് നാല് പെണ്‍കുട്ടികളെന്ന സൗഭാഗ്യം ഇവരെത്തേടിയെത്തുന്നത്.  ഒരു കുഞ്ഞിനെ...

doctor-shmana doctor-shmana
Malayalam Article2 weeks ago

ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ അടുപ്പ് പുകയില്ല, ഇന്ന് കഞ്ഞി വെള്ളമാണ് കുടിച്ചത്!! ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

lady-viiral-post lady-viiral-post
Malayalam Article2 weeks ago

എല്ലാ രാത്രിയിലും ഭർത്താവ് എന്നെ ബലാത്സംഗം ചെയ്യും !! വൈറൽ ആയി യുവതിയുടെ കുറിപ്പ്

പല സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ് ഗാർഹിക ശാരീരിക പീഡനം . പലരും അത് തുറന്നു പറയുന്നു, മിക്ക സ്ത്രീകളും അത് തുറന്നു പറയാതെ ഉള്ളിൽ കൊണ്ട് നടക്കുന്നു....

12-year-old-girl-yasha 12-year-old-girl-yasha
Health2 weeks ago

മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !! അവയവദാനത്തിന് മാതൃകയായി 12 വയസ്സുകാരി

കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരണത്തിനു മുൻപ് ജീവൻ നൽകിയത് അഞ്ചു പേർക്ക്. കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തിരിക്കുന്നത്. ...

jafar-facebook-post jafar-facebook-post
Corona latest2 weeks ago

നാളിതുവരെ നിധി പോലെ സൂക്ഷിച്ച ഈ ഫോട്ടോ ഞാൻ നശിപ്പിക്കുകയാണ്!! ചെന്നിത്തലക്ക് എതിരെ രോക്ഷം കൊണ്ട് ജാഫർ (കുറിപ്പ് )

ലോകം മുഴുവൻ കൊറോണ താണ്ഡവമാടുമ്പോൾ അതിനെ തുരത്താൻ ശ്രമിക്കുന്ന ശൈലജ ടീച്ചർക്കെതിരെ കഴഞ്ഞ ദിവസം രേമേഷ് ചെന്നിത്തല വിമർശങ്ങൾ നടത്തിയിരുന്നു, അതിനെതിരെ നിരവധി പേരാണ് പ്രതികരിച്ചത്. ഇപ്പോൾ ...

shinu-shyamalan-belly-dance shinu-shyamalan-belly-dance
Corona latest2 weeks ago

കൊറോണ ബാധിച്ച രോഗിയെ പറ്റി ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് ജോലി നഷ്ട്ടപെട്ട ഡോക്ടർ ഷിനു ശ്യാമളന്റെ ബെല്ലി ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

കൊറോണ ഹബ്‌ദിച്ചതിനെ തുർന്ന് ക്ലിനിക്കിൽ എത്തിയ രോഗിയെ പറ്റി ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് ആരോഗ്യ സംഘടന ഡോക്ടർ  ഷിനു ശ്യാമളന് എതിരെ കേസ് രെജിസ്റ്റർ  ചെയ്തിരുന്നു....

corona-patient-facebook-pos corona-patient-facebook-pos
Corona latest2 weeks ago

ചേതനയറ്റ അച്ഛന്റെ ശരീരം അവസാനമായി കണ്ടത് വീഡിയോ കോളിലൂടെ !! ഐസൊലേഷൻ വാർഡിൽ കഴിയുന്ന യുവാവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

മഹാമാരിയായി കൊറോണ ലോകം മുഴുവൻ പടർന്നു വ്യാപിക്കുകയാണ്. തന്റെ അച്ഛന്റെ മുഖം അവസാനമായി വീഡിയോ കോളിലൂടെ കാണേണ്ടി വന്ന ഒരു യുവാവിന്റെ ഹൃദയത്തെ തൊടുന്ന കുറിപ്പ് ഇപ്പോൾ...

corona-mariiege-postponed corona-mariiege-postponed
Corona latest3 weeks ago

കൊറോണ പകരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റി വെച്ച് മാതൃകയായി രണ്ടു കുടുംബങ്ങൾ

ഇപ്പോൾ കേരളത്തിൽ 14 പേർക്കാണ് കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്, ഈ സാഹചര്യത്തിൽ നടത്തിനരുന്ന വിവാഹം മാറ്റി വെച്ച് മാതൃകയായിരിക്കുകയാണ് രണ്ടു കുടുംബങ്ങൾ. ഈ മാർച്ച് 15 നു നടക്കേണ്ട...

rosalia-lombardo rosalia-lombardo
Malayalam Article3 weeks ago

മരിച്ചു നൂറു വര്ഷം കഴിഞ്ഞിട്ടും ഈ കുഞ്ഞിന്റെ ശരീരം ഇതുവരെ അടക്കം ചെയ്തിട്ടില്ല !! കാരണം ഇതാണ്

മരിച്ചു നൂറു വര്ഷം കഴിഞ്ഞിട്ടും ഇതുവരെ അടക്കം ചെയ്തിട്ടില്ലാത്ത ഒരു കുഞ്ഞു മമ്മിയുടെ കഥയാണ് ഇത്, ശെരിക്കും നടന്ന ഒരു കഥ.  മാധ്യമങ്ങളിൽ ഈ കുഞ്ഞു മുഖം...

shinu-shyamalan shinu-shyamalan
Health3 weeks ago

രോഗിക്ക് കൊറോണ സംശയമുണ്ടെന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ച ഡോക്ടറെ പിരിച്ചുവിട്ടു

ഹോസ്പിറ്റലിൽ എത്തിയ രോഗിക്ക് കൊറോണയെന്ന സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചതിന് ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ഡോക്ടറെ ക്ലിനിക് ഉടമ പിരിച്ചു വിട്ടു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും...

en-caul-birth en-caul-birth
Health3 weeks ago

അസാധാരണമായ ഒരു എൻ-കോൾ ബർത്ത് !! തന്റെ അനുഭവം വിവരിച്ച് ഡോക്ടർ

വന്ധ്യതാ സ്പെഷ്യലിസ്റ്റും ലാപ്പറോസ്കോപിക് സർജനുമായ ഡോക്ടർ ഷൈജസ് പി പങ്കു വെച്ച വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഗർഭസ്ഥശിശുവിന്റെ ചുറ്റുമുള്ള ആമ്നിയോട്ടിക്...

Trending

Current Affairs1 month ago

ലജ്ജിക്കുക കേരളമേ…! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

അന്യ നാടുകളിൽ പല സംഭവങ്ങളും കാണുമ്പോഴും കേൾക്കുമ്പോഴും നമ്മളിൽ ചിലർ അഭിമാനത്തോടെ പറയാറുണ്ട് ഇതൊന്നും കേരളത്തിൽ നടക്കില്ല എന്ന്. എന്നാൽ അതല്ല ഇന്ന് നമ്മുടെ അവസ്ഥ ഇവിടെ...

home-remedies-for-cancer home-remedies-for-cancer
Current Affairs2 months ago

ക്യാന്സറിനെ ഓർത്ത് ഇനി പേടിക്കേണ്ട കാര്യമില്ല!! ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രോഗമാണ് കാൻസർ, പണ്ട് ഇതിനു വേണ്ടി യാതൊരു പ്രതിവിധിയും ഇല്ലായിരുന്നു എന്നാൽ ഇന്ന് ആരോഗ്യ മേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ...

seclob mobile application seclob mobile application
Current Affairs3 months ago

ദൈനംദിന ആവിശ്യങ്ങൾ നിറവേറ്റാനായി സെക് ലോബ് മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് മുന്നിലേക്ക്

ഒരുപാട് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയവുമായി സെക് ലോബ് – എന്ന മൊബൈൽ ആപ്ലിക്കേഷൻ കോഴിക്കോട് വെച്ചു മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രനും , പ്രശസ്ത സിനിമ...

Current Affairs3 months ago

മറ്റു സംസ്ഥാനങ്ങളിൽ പോയാൽ ഇനി പട്ടിണി കിടക്കേണ്ടി വരില്ല! കേരളത്തിനു മോദിജിയുടെ പുതുവർഷ സമ്മാനമിതാ!!

കേരളം ജനത ഒന്നാകെ പൗരത്യ ഭേദഗതി നിയമിത്തിനെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രെധാനമത്രി നരേന്ദ്ര മോദി. പ്രേത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു...

watsap will stop in december 31 in some phones watsap will stop in december 31 in some phones
Current Affairs3 months ago

നാളെ മുതൽ വാട്സ്ആപ് ഈ ഫോണുകളിൽ പ്രവർത്തിക്കുന്നത് നിയന്ത്രിക്കും

വാട്സ്ആപ്  ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൽക്ഷണ സന്ദേശമയയ്‌ക്കൽ സേവനമായി മാറുക മാത്രമല്ല, നമ്മുടെ ദൈനംദിന ലൈവിന്റെ ഭൂരിഭാഗത്തിന്റെയും അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. എൻട്രി ലെവൽ ഉപകരണങ്ങൾ...

Trending

Don`t copy text!