Film News

നിത്യാമേനോന്‍ ബോളിവുഡിലേക്ക്:ആദ്യ ചിത്രം അക്ഷയ് കുമാറിനൊപ്പം

നിത്യാമേനോന്‍ ബോളിവുഡിലേക്ക്. സൂപ്പര്‍താരം അക്ഷയ‌്കുമാര്‍ നായകനാകുന്ന മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യയുടെ അരങ്ങേറ്റം. വിദ്യാബലന്‍, തപസി പന്നു, സോനാക്ഷി സിന്‍ഹ എന്നിവരാണ് മറ്റുനായികാതാരങ്ങള്‍. ഷര്‍മ്മാന്‍ ജോഷിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ അക്ഷയകുമാറാണ് അഭിനേതാക്കളെക്കുറിച്ച്‌ വെളിപ്പെടുത്തിയത്.

ഫോക്സ് ഫിലിംസും കേപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗന്‍ സാക്ഷിയാണ്. നവംബര്‍ മദ്ധ്യത്തോടെ ചിത്രീകരണം ആരംഭിക്കും.

Trending

To Top
Don`t copy text!