മലയാളം ന്യൂസ് പോർട്ടൽ
Film News

പതിനാറാം വയസില്‍ തന്നെ പീഡിപ്പിച്ച ബോളിവുഡ് നടനാരെന്ന് കങ്കണ റണാവത്ത് തുറന്നുപറഞ്ഞു

പതിനാറാം വയസില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതാരെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത് തുറന്നുപറഞ്ഞു. ബോളിവുഡ് താരവും ബോളിവുഡ് നടി സെറീനാ വഹാബിന്റെ ഭര്‍ത്താവുമായ ആദിത്യ പഞ്ചോളിയാണ് തന്നെ പീഡിപ്പിച്ചെന്ന് കങ്കണ ആരോപിക്കുന്നത്. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് താന്‍ ഇത്രനാള്‍ മനസില്‍ കൊണ്ടുനടന്ന ഇക്കാര്യം കങ്കണ തുറന്നുപറയുന്നത്.

ഇക്കാര്യം സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു. സെറീനയുടെ പെരുമാറ്റമാണ് തനിക്ക് ജീവതത്തിലെ ഏറ്റവും വലിയ ഞെട്ടലുണ്ടാക്കിയത്. എന്നെ രക്ഷിക്കൂവെന്ന് താന്‍ കേണു. നിങ്ങളുടെ മകളേക്കാള്‍ ചെറുതല്ലേ താന്‍. എന്റെ മാതാപിതാക്കളോട് എനിക്കിത് പറയാനാവില്ല. ഇങ്ങനെയൊക്കെപറഞ്ഞ് താന്‍ കരഞ്ഞതായാണ് കങ്കണ പറഞ്ഞത്.

കങ്കണ പൊലീസില്‍ പരാതി പറഞ്ഞെങ്കിലും പൊലീസ് പഞ്ചോളിയെ വിളിച്ചുവരുത്തിയിട്ട് വിട്ടയയ്ക്കുകയായിരുന്നു. താന്‍ പതിനാറാം വയസില്‍ പീഡനത്തിനിരയായ കാര്യം അഭിമുഖങ്ങളില്‍ കങ്കണ പറയുമായിരുന്നു. എന്നാല്‍ അതാരെന്ന് ഇതാദ്യമായാണ് അവര്‍ വെളിപ്പെടുത്തിയത്. വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് ബോളവുഡ് ഇപ്പോള്‍.