പത്താംക്ലാസ്സിലെ മിടുക്കി ഇന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍

ബോളിവുഡിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും പ്രതിഫലം പറ്റുന്ന താരവുമാണ് ആലിയ ഭട്ട്. ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുകയാണ് ആലിയയും രണ്‍ബീറും. നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ചെറിയ പ്രായത്തിലേ സിനിമയിലേക്കെത്തിയ താരമാണ് ആലിയ. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്‍സ് ഓഫ് ദ് ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ ബോളിവുഡിലേക്കെത്തിയത്.

ഇപ്പോഴിതാ താരത്തിന്റെ വിദ്യാഭ്യാസ യോഗ്യതയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസയോഗ്യത മാത്രമാണ് താരസുന്ദരിയ്ക്കുള്ളത്. പത്താം ക്ലാസ് പഠനത്തിന് ശേഷം താരം സിനിമയില്‍ സജീവമാകുകയായിരുന്നു.

പഠിക്കാന്‍ മിടുക്കിയായ ആലിയ പത്താം ക്ലാസില്‍ 71 ശതമാനത്തിലധികം മാര്‍ക്ക് നേടിയിരുന്നു. അഭിനയത്തിനോടുള്ള താല്‍പര്യം കൊണ്ടാണ് പഠനത്തില്‍ ശ്രദ്ധിക്കാതിരുന്നത്.

അഭിനയമാണ് കരിയറെങ്കിലും നടിക്ക് വായനയോടും അതിയായ താല്‍പര്യമുണ്ട്. താരം ഇന്‍സ്റ്റഗ്രാമില്‍ പുസ്തകങ്ങളുടേയും മറ്റും ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്
aliaabhatt
ബ്രഹ്‌മാസ്ത്രയാണ് ആലിയയുടെ ഇനി പുറത്ത് ഇറങ്ങാനുള്ള ചിത്രം. അയാന്‍ മുഖര്‍ജിയാണ് സംവിധാനം. ചിത്രം സെപ്റ്റംബറില്‍ തിയറ്ററുകളില്‍ എത്തും.

Previous articleപടവെട്ട് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ പീഡന പരാതിയുമായി നടി !!
Next articleസദാചാര ചോദ്യലുകൾക്ക് ചുട്ടമറുപടിയുമായി സ്വാസിക വിജയ്!!