Featured

പന്നികള്‍ക്കൊപ്പം ഫോട്ടോഷൂട്ട്‌, പ്രമുഖ ബിക്കിനി മോഡലിനെ പന്നി കടിച്ചു, വീഡിയോ

32കാരിയായ മിഷേല്‍ ലെവിന്‍ വ്യത്യസ്ഥമായി ഫോട്ടോയെടുത്ത്  പോസ്റ്റ് ചെയ്യാം എന്ന കണക്കൂകൂട്ടലിലാണ് പന്നികളുടെ ഒപ്പം ദ്വീപില്‍ എത്തി   ഫോട്ടോഷൂട്ട്‌  നടത്തിയത്.    എന്നാല്‍ മിഷേലിന്റെ കയ്യില്‍ നിന്നും സംഗതി കൈവിട്ടുപോയി  വളരെ  നല്ല പോസുകള്‍  നല്‍കികൊണ്ടിരുന്ന  മിഷേലിനെ  പന്നികള്‍ പെട്ടെന്ന് കടിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചത് വെനസ്വലേയില്‍ നിന്നുള്ള ഫിറ്റ്നെസ് മോഡലായ മിഷേല്‍ തന്നെയാണ്.  ബിക്കിനിയുമിട്ട് പന്നിക്കുട്ടികളോടൊപ്പം ചുമ്മാ ഒടിക്കളിക്കാന്‍ ശ്രമിക്കുകയായിരുന്നു മിഷേല്‍. മിഷേല്‍ മുന്നില്‍ നടന്നുപോകുമ്പോള്‍ അവരുടെ പുറക് വശത്ത് ഒരു പന്നി ഓടി വന്ന് കടിക്കുന്നതാണ് വീഡിയോയില്‍.

ചൊവ്വാഴ്ച മിഷേല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 50 ലക്ഷത്തിലധികം പേര് കണ്ടിട്ടുണ്ട്. 68,000ത്തിലധികം കമന്റുകളാണ് വീഡിയോയ്ക്കുള്ളത്. മറ്റ് പന്നികളും മിഷേലിനെ ഉപദ്രവിക്കാനായി ശ്രമിച്ചപ്പോള്‍ അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

https://www.facebook.com/2381615671872455/videos/2285047978487125/

മിഷേലിന് പരിക്കുകളൊന്നുമില്ലെന്നും ചികിത്സയൊന്നും തേടേണ്ടി വന്നിട്ടില്ലെന്നും മിഷേലിന്റെ ഭര്‍ത്താവ് ജിമ്മി പറയുന്നു. 68,000ത്തിലധികം കമന്റുകളാണ് വീഡിയോയ്ക്കുള്ളത്.

Trending

To Top
Don`t copy text!