പാതിരാത്രിയില്‍ കടലയും കൊറിച്ച്‌ കോട്ടയം നഗരത്തിലൂടെ ഫഹദ് ! അമ്ബരന്ന് നാട്ടുകാര്‍,വീഡിയോ വൈറല്‍! - മലയാളം ന്യൂസ് പോർട്ടൽ
Film News

പാതിരാത്രിയില്‍ കടലയും കൊറിച്ച്‌ കോട്ടയം നഗരത്തിലൂടെ ഫഹദ് ! അമ്ബരന്ന് നാട്ടുകാര്‍,വീഡിയോ വൈറല്‍!

കടലയും കൊറിച്ച്‌ രാത്രി നഗരത്തിലൂടെ സൂപ്പര്‍ താരം നടക്കുന്നു ആദ്യം കണ്ടവര്‍ ഞെട്ടി, ഞെട്ടലോടെ അവർ വീണ്ടും വീണ്ടും നോക്കി, സംശയം ഉറപ്പിക്കാനായി ഒന്നുകൂടി നോക്കി ശരി തന്നെയാണ് . അത് നമ്മുടെ ഫഹദ് ഫാസിൽ തന്നെ.

കോട്ടയം നഗരത്തിലാണ് സംഭവം നടന്‍ ഫഹദായിരുന്നു അത്. കടലയുടെ പായ്ക്കറ്റും കൈയ്യില്‍ പിടിച്ച്‌ നഗരവീഥിയിലൂടെ ഫഹദ് നടക്കുകയാണ്.

സംവിധായകന്‍ വേണു ഫഹദിന് ചില നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. ടേക്കിനു മുന്‍പുളള റിഹേഴ്സല്‍ ആണിത്.

https://youtu.be/nyhbWpijblg

കണ്ടുനിന്നവരിലാരോ ഈ ദൃശ്യം ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വിഡിയോ വൈറലായി.ഫഹദിന്റെ പുതിയ ചിത്രമായ കാര്‍ബണിന്റെ ചിത്രീകരണമായിരുന്നു കോട്ടയം നഗരത്തില്‍ രാത്രി നടന്നത്.
മുന്നറിയിപ്പിനുശേഷം ഫഹദിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിലുണ്ട്.

വിഷുവിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

Join Our WhatsApp Group

Trending

To Top
Don`t copy text!