Connect with us

Health

പാമ്പ് കടിയേറ്റാൽ മരണം സംഭവിക്കാതിരിക്കാൻ പൊതു സമൂഹത്തിന്റെ അറിവിലേക്ക്..

Published

on

Loading...

പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും ആയ കാര്യങ്ങൾ
പാമ്പ് കടിയേറ്റാൽ: ചെയ്യേണ്ടതും ചെയ്യരുതാത്തതും. Dr. Shimna Azyz, Dr. Deepu Sadasivan, Dr. Doc Jamal, Dr. Jim Jacob Roy, Dr. Jinesh PS എന്നിവർ ചേർന്നെഴുതിയത്.

രാവിരുട്ടുമ്പോഴും ചാറ്റൽ മഴ കഴിഞ്ഞ്‌ ഈയാംപാറ്റകൾ പൊടിഞ്ഞ്‌ തുടങ്ങുമ്പോഴും പഴമക്കാർ ഇഴജന്തുക്കളെ സൂക്ഷിക്കണമെന്ന്‌ പറയും. “പാമ്പ്” എന്ന വാക്കുപയോഗിക്കാൻ പോലും ഭയമാണ്‌ മിക്കവർക്കും. അപസർപ്പക കഥകളുംം പ്രേതസിനിമകളും ഭയപ്പെടുത്തി വെച്ചിരിക്കുന്നത്‌ പുറമേ.

എന്തിനാണ്‌ പാമ്പുകളെ ഭയപ്പെടുന്നത്‌, എന്താണ്‌ ഈ ജീവിയുടെ പ്രത്യേകത എന്നെല്ലാം പഠിക്കാൻ ശ്രമിച്ചാൽ മനസ്സിലാകും നമ്മുടെ അകാരണമായ ഭീതിയുടെ അർത്‌ഥമില്ലായ്‌മ.ഉരഗ വർഗത്തിൽ പ്പെട്ട കൈകാലുകളില്ലാത്ത ജീവികളാണ്‌ പാമ്പുകൾ.പാമ്പുകളെഭീതി സ്വപ്‌നമാക്കുന്ന വിഷം പ്രധാനമായും അവയ്‌ക്ക്‌ ഇരയെ പിടിക്കാൻ വേണ്ടിയുള്ളതാണ്‌.

മനുഷ്യൻ ഉൾപ്പെടെയുള്ള ശത്രുക്കൾക്കെതിരെ ഗതികെട്ടാലല്ലാതെ പാമ്പുകൾ വിഷം പ്രയോഗിക്കാറില്ല.വിഷം വിവിധതരം രാസവസ്‌തുക്കളുടെ ഒരു സങ്കീർണമിശ്രിതമാണ്‌. രക്‌തത്തെ ബാധിക്കുന്ന വിഷം (Haemotoxin), നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷം (Neurotoxin) എന്നിവയാണ്‌ പ്രധാന തരം വിഷങ്ങൾ. പേശികളെ ബാധിക്കുന്ന വിഷം (Myotoxin), ഹൃദയത്തെ ബാധിക്കുന്ന വിഷം (Cardiotoxin) തുടങ്ങിയ ഇനം വിഷങ്ങളുമുണ്ട്‌.

മിക്ക പാമ്പുകളിലും ഇവയില്‍ ഒന്നിലേറെ തരം വിഷങ്ങള്‍ ഒന്നിച്ചു കാണാറുണ്ട്. വിഷം ശരീരത്തില്‍ കടന്നു കഴിഞ്ഞാല്‍ ചെറുതല്ലാത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമേതും ഇല്ല.

എന്നാല്‍ ഇന്ത്യയില്‍ കാണപ്പെടുന്ന നൂറുകണക്കിന് പാമ്പുകളില്‍ വിരലില്‍ എണ്ണാവുന്നവക്ക് മാത്രമേ വിഷമുള്ളൂ എന്നതാണ് സത്യം. മൂർഖൻ (Spectacled Cobra), വെള്ളിക്കെട്ടൻ (Common Indian Krait) , അണലി (Russell’s Viper), ചുരുട്ട മണ്ഡലി (Saw-scaled Viper) എന്നീ നാല് തരം വിഷപ്പാമ്പുകളുടെ കടിമൂലമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത്. എന്നാല്‍ കണ്ടാല്‍ ഇവയെപ്പോലെ തന്നെ തോന്നിക്കുന്ന ചില പാമ്പുകള്‍ ഉണ്ട്.

ഒറ്റ നോട്ടത്തില്‍ ഇവയെ തിരിച്ചറിയാന്‍ അല്‍പ്പമെങ്കിലും പഠിക്കാതെ സാധിക്കില്ല എന്നതാണു സത്യം. അത് കൊണ്ട് തന്നെ എല്ലാ പാമ്പുകടിയും വിഷം തീണ്ടിയുള്ള മരണം എന്നതിനോട് ചേര്‍ത്ത് വായിക്കപ്പെടേണ്ടതല്ല. അഥവാ വിഷമുള്ള പാമ്പാണ് എങ്കില്‍ പോലും, ഇര പിടിച്ച ഉടനെയാണ് പാമ്പ് ഒരാളെ കടിക്കുന്നതെങ്കില്‍, പാമ്പിന്റെ വിഷസഞ്ചിയില്‍ വിഷമുണ്ടാകണം എന്നില്ല. ‘Dry bite’ എന്നറിയപ്പെടുന്ന ഇത്തരം പാമ്പുകടികള്‍ അപകടരഹിതമാണ്‌.

വിഷപാമ്പിന്‍റെ കണ്ണിനു പിറകിലായാണ് തുപ്പല്‍ ഗ്രന്ഥിക്ക് വ്യതിയാനം സംഭവിച്ച വിഷഗ്രന്ധി സ്ഥിതി ചെയ്യുന്നത്. വിഷമില്ലാത്ത പാമ്പിന്റെ കടി, വിഷമില്ലാത്ത വിഷസഞ്ചിയുള്ള വിഷപ്പാമ്പിന്റെ കടി, പാമ്പ് കടിച്ചെന്ന തെറ്റിദ്ധാരണ തോന്നിക്കുന്ന മുറിവ് തുടങ്ങിയ സാഹചര്യങ്ങളാണ് പാമ്പ് വിഷത്തിനു ചികിത്സിക്കുന്നു എന്ന് പറയുന്നവരുടെ പൊതുവായ പിടിവള്ളി.

അവരുടെ അടുത്ത് പോയി കളയുന്ന മണിക്കൂറുകള്‍ പലപ്പോഴും രോഗിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ പോലും കാരണമാകാം.ഈ പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച് കുതിരയുടെ ശരീരത്തിൽ ഈ വിഷത്തിനെതിരെയുണ്ടാവുന്ന ആന്റിബോഡികൾ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്ത് ശുദ്ധീകരിച്ചാണ് ASV (Anti Snake Venom) നിർമ്മിക്കുന്നത്.

നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുമെന്നതിനാൽ പോളിവലന്റ് ആന്റി സ്നേക്ക് വെനം എന്നാണ് ഈ മരുന്നിനെ വിളിക്കുന്നത്.
അലർജി ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നതാണ് ഈ മരുന്നിന്റെ പ്രധാന ന്യൂനത. അതിനാൽ അലർജി ഉണ്ടായാൽ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ കൂടി ആശുപത്രികളിലുണ്ടാവണം. അലർജി ഉണ്ടാവാൻ സാധ്യത ഉണ്ടെങ്കിലും ആവശ്യമുള്ള രോഗികൾക്ക് മരുന്ന് നൽകുക തന്നെ വേണം.

സ്വീകരിക്കേണ്ട ചികിത്സാ സൗകര്യങ്ങൾ വേണമെന്ന് മാത്രം. കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ-സ്വകാര്യ ആശുപത്രികളിലും ഈ മരുന്ന് ലഭ്യമാണ്.പാമ്പുകടിച്ചാല്‍ ഉടന്‍ പാമ്പിനെ തിരിച്ചറിയാന്‍ വേണ്ടി നെട്ടോട്ടം ഓടേണ്ട കാര്യമില്ല. ഇതിനു വിവിധ കാരണങ്ങള്‍ ഉണ്ട്.

1. ഇന്ത്യയില്‍ ലഭ്യമായ പാമ്പിന്‍ വിഷത്തിനു എതിരായ ചികിത്സ (ASV) പ്രധാനപ്പെട്ട നാല് പാമ്പുകളുടെ വിഷത്തിനു എതിരായി പ്രവര്‍ത്തിക്കുന്നതാണ് (Polyvalent). അത് കൊണ്ട് തന്നെ വിഷബാധ ഏറ്റെന്ന് ഉറപ്പുണ്ടെങ്കില്‍, പാമ്പിനെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ചികിത്സ കൃത്യമായിരിക്കും.

2. പാമ്പിനെ തിരിച്ചറിയുന്നതിലുപരി, കടിയേറ്റ ആളുടെ ശാരീരികലക്ഷണങ്ങള്‍ നോക്കിയാണ് ഡോക്ടര്‍ ചികിത്സ നിര്‍ണയിക്കുന്നത്. ASV ഡോസ് നിശ്ചയിക്കപ്പെടുന്നതും ഇങ്ങനെയാണ്. ഈ ഡോസ് ആളുടെ പ്രായത്തിനെയോ പാമ്പ് കടിച്ച മുറിവിന്റെ വലിപ്പത്തിനെയോ മറ്റേതെങ്കിലും പൊതുവായ കാരണത്തിനോ അനുസരിച്ച് മാറുന്നതല്ല. മറിച്ച്, രോഗിയുടെ ശാരീരിക ലക്ഷണങ്ങള്‍ നോക്കിയാണ് വിഷത്തിന് എതിരെയുള്ള മരുന്ന് നല്‍കേണ്ട അളവ് തീരുമാനിക്കുന്നതും മറ്റു ശാരീരിക വിവശതകള്‍ പരിഹരിക്കുകയും ചെയ്യുന്നത്.

3. പാമ്പിനെ തിരഞ്ഞു സമയം കളയുന്നത് രോഗിയുടെ നില വഷളാക്കാം.

4. പിടിച്ചു കൊണ്ട് വരുന്നത് കടിച്ച പാമ്പിനെ തന്നെ ആകണമെന്നില്ല. പാമ്പുകള്‍ മിക്കതും പൊതുവായ വാസസ്ഥലങ്ങള്‍ ഉള്ളവയാണ്. ഒരു പരിസരത്ത് ഒന്നിലേറെ പാമ്പുകള്‍ ഉണ്ടാകാം. ചിലപ്പോള്‍ രോഗിയെ വിഷമില്ലാത്ത പമ്പ് കടിക്കുകയും പാമ്പിനെ തിരയുന്ന ആളെ വിഷപ്പാമ്പ് കടിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യാം. വിഷമുള്ള ജീവിയെ കൈകാര്യം ചെയ്യാന്‍ വേണ്ടത് ധൈര്യമല്ല, വൈദഗ്ധ്യമാണ്. വിവേകത്തോടെ പ്രവര്‍ത്തിക്കുക.

പാമ്പ് കടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്:

പാമ്പ് കടിച്ചാല്‍ തിരിച്ചു കടിച്ചാല്‍ വിഷമിറങ്ങും എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതൊരു തമാശയായി മാത്രമേ കരുതാനാവൂ. തിരിച്ചു കടിക്കാന്‍ പാമ്പിനെ തിരഞ്ഞു പോയാല്‍ രണ്ടാമതൊരു കടി കൂടി വാങ്ങിക്കാം എന്നതില്‍ കവിഞ്ഞു യാതൊരു പ്രയോജനവും ഉണ്ടാകാന്‍ സാധ്യതയില്ല.ഇത്തരം സാഹസങ്ങള്‍ക്ക്‌ മുതിരാതിരിക്കുക.

ഭയമുണ്ടാകുക സ്വാഭാവികം മാത്രമാണ്. പക്ഷെ, പരിഭ്രമവും ഓടി രക്ഷപ്പെടാനുള്ള ശ്രമവും ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുകയും ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിവിടങ്ങളില്‍ വിഷം പെട്ടെന്ന് എത്തിക്കുകയും ചെയ്യും. ഒറ്റക്കാണെങ്കില്‍, കടിയേറ്റ ഭാഗം ഹൃദയത്തിനെക്കാള്‍ താഴെ ആയിരിക്കാന്‍ ശ്രദ്ധിക്കുക.

വിഷം പ്രധാന അവയവങ്ങളില്‍ എത്തുന്നത് വൈകിക്കാന്‍ ഇത് വഴി സാധിക്കും. കഴിയുന്നത്ര വേഗം ഫോണിലൂടെയോ മറ്റോ സഹായം അഭ്യര്‍ത്ഥിക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുന്നതിന് ജീവന്റെ വിലയുള്ള സമയമാണെന്ന് മനസിലാക്കുക.

തുണി കൊണ്ട് മുറുക്കി കെട്ടുന്നത് പൊതുവെ കാണപ്പെടുന്ന രീതി ആണെങ്കിലും പ്രത്യേകിച്ചു ഗുണമൊന്നും ഉള്ളതല്ല. മാത്രമല്ല, ഈ കെട്ട് അമിതമായി മുറുകുന്നത് വഴി കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടയപ്പെടുകയും ആ ഭാഗം ഉപയോഗശൂന്യമായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇനി അഥവാ കെട്ടുന്നുവെങ്കില്‍, ഒരു വിരല്‍ കയറാനുള്ള അയവ് ഉണ്ടായിരിക്കണം.

കൈകാലുകളിൽ ആണ് കടി ഏറ്റതെങ്കിൽ അണിഞ്ഞിരിക്കുന്ന വാച്ച്, ആഭരണങ്ങൾ തുടങ്ങിയവ ഊരിമാറ്റുക. പിന്നീട് നീർവീക്കം വന്നാൽ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുണ്ട്.മുറിവില്‍ നിന്നുമുള്ള രക്തപ്രവാഹമുണ്ടെകില്‍ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം.

പാമ്പിനെ പിടിക്കാനോ പാമ്പിന്റെ ഫോട്ടോ പിടിക്കാനോ ശ്രമിച്ചു സമയം കളയേണ്ടതില്ല . മുന്‍പ് സൂചിപ്പിച്ചത് പോലെ പാമ്പിനെ തിരിച്ചറിയുന്നതും ചികിത്സയും തമ്മില്‍ വലിയ ബന്ധമില്ല. രോഗിക്ക് ആവശ്യമായ ചികിത്സ എത്രയും പെട്ടെന്ന് കൊടുക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. സുരക്ഷിതമായ അകലത്തില്‍ നിന്ന് മൊബൈലില്‍ ചിത്രമെടുക്കാന്‍ സാധിക്കുമെങ്കില്‍, പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്നറിയാന്‍ ചികിത്സിക്കുന്ന ഡോക്ടറെ സഹായിച്ചേക്കും. ഇതിനു സാധിച്ചില്ലെങ്കിലും വിരോധമില്ല.

പാമ്പ്കടിയേറ്റ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ചിലതുണ്ട്. അതിനെ താഴെ കാണുന്ന ഇംഗ്ലീഷ് വാക്യത്തില്‍ ചുരുക്കാം.

“Do it RIGHT”

R – Reassure the Victim/ പാമ്പ് കടിയേറ്റയാളെ സമാശ്വസിപ്പിക്കുക
I – Immobilize the bitten part without tight bandages/കടിയേറ്റ ഭാഗം അനക്കാതിരിക്കുക. യാതൊരു കാരണവശാലും മുറുക്കമുള്ള കെട്ടിട്ട് ആ ഭാഗത്തെ രക്തസഞ്ചാരം ഇല്ലാതാക്കരുത്.
G H – Get the patient to Hospital as soon as possible. Anti-venom is the only cure for a venomous snakebite/ കഴിയുന്നത്ര വേഗം ആശുപത്രിയില്‍ എത്തിക്കുക. വിഷപ്പാമ്പിന്റെ കടിക്കുള്ള ചികിത്സ ASV മാത്രമാണ്.

T – Tell the doctor of any signs or symptoms that happen on the way to the hospital/ കടിയേറ്റത് മുതല്‍ ആശുപത്രിയില്‍ എത്തും വരെ രോഗിയില്‍ കാണുന്ന പ്രത്യേക ലക്ഷണങ്ങള്‍ വ്യക്തമായി ഡോക്ടറോട് പറയുക

ചെയ്യരുതാത്ത കാര്യങ്ങള്‍:

അശാസ്ത്രീയമായ ചികിത്സകള്‍ക്കായി കളയുന്ന വിലയേറിയ മണിക്കൂറുകള്‍ രോഗിയെ ദുരിതത്തില്‍ നിന്ന് ദുരന്തത്തിലേക്ക് തള്ളിയിട്ടേക്കാം. വിഷക്കല്ല് വെക്കുക, പച്ചമരുന്നു കഴിച്ചു നേരം കളയുക തുടങ്ങിയവയൊന്നും തന്നെ വിഷം രക്തത്തില്‍ കലര്‍ന്ന അവസ്ഥയില്‍ ഗുണം ചെയ്യില്ല. രോഗിയെ രക്ഷിക്കാനുള്ള വിലപ്പെട്ട സമയം ഈ വഴിക്ക് നഷ്ടപ്പെടുകയും ചെയ്യും.

മദ്യപിക്കുകയോ, പുക വലിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യാൻ പാടില്ല. മദ്യവും പുകയിലയിലെ നിക്കോട്ടിന്‍ എന്ന വസ്തുവും രക്തക്കുഴലുകളെ വികസിപ്പിച്ചു വിഷം വളരെ പെട്ടെന്ന് രക്തത്തില്‍ കലരാന്‍ കാരണമാകും. ചില ഭക്ഷ്യവസ്തുക്കളിലെ ഘടകങ്ങള്‍ ( ഉദാഹരണത്തിന് ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്‍) ഇതേ പോലെ പ്രവര്‍ത്തിക്കും. ഓര്‍ക്കുക, പാമ്പുകടിയേറ്റ പിരിമുറുക്കം കുറക്കാന്‍ ഉപയോഗിക്കേണ്ട വസ്തുക്കളല്ല ഇവയൊന്നും.

നേരം കളയാതെ ചികിത്സ നേടുക എന്നതാണ് ഏറ്റവും അത്യാവശ്യം.

ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ഇലകളോ വച്ചുകെട്ടാനോ കഴിക്കാനോ പാടില്ല. മുറിവ് എത്രയും പെട്ടെന്ന് വൈദ്യശ്രദ്ധയില്‍ പെടാനുള്ള വഴി നോക്കുകയാണു വേണ്ടത്. വിഷം തീണ്ടിയ മുറിവില്‍ അണുബാധക്കുള്ള സാധ്യത കൂടിയുണ്ടാക്കുന്ന സ്ഥിതി ഉണ്ടാകരുത്. മാത്രമല്ല, കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഒഴുക്കിക്കളയാൻ ശ്രമിക്കരുത്.

രക്തത്തെ ബാധിക്കുന്ന വിഷമുള്ള പാമ്പുകടി എൽക്കുന്നത് രക്തം കട്ട പിടിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തും. ഭീമമായ രക്തനഷ്ടമായിരിക്കും ഫലം.മുറിവിൽ നിന്നും രക്തം വായ കൊണ്ട് വലിച്ചെടുത്ത് തുപ്പിക്കളയാൻ ശ്രമിക്കരുത്. വിഷം വലിച്ചെടുക്കുന്ന വ്യക്തിക്ക് വിഷബാധ ഏല്‍ക്കാം.മുറിവിൽ ഐസ് ഉപയോഗിക്കാൻ പാടില്ല/ തീ കൊണ്ട് പൊള്ളലേല്‍പ്പിക്കാന്‍ പാടില്ല. ഇവയൊന്നും തന്നെ വിഷബാധയെ തടയില്ല. ദോഷഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ.

ചികിത്സ
പാമ്പ്കടിയുടെ ചികിത്സ പ്രധാനമായും ASV തന്നെയാണ്. വിഷാംശം ശരീരത്തില്‍ ഉണ്ടോ എന്നുറപ്പ് വരുത്താനും ASV ഉപയോഗിക്കേണ്ടതുണ്ടോ എന്നറിയുന്നതിനുമായി ചികിത്സക്ക് മുന്നോടിയായി ചില പരിശോധനകള്‍ നടത്തും. ശരീരത്തില്‍ നിന്ന് പുറത്തെടുത്ത 10 മില്ലിലിറ്റര്‍ രക്തം ഒരു ഗ്ലാസ്‌ ടെസ്റ്റ്‌ ട്യൂബില്‍ വെച്ച് അത് കട്ട പിടിക്കുന്നത് നിരീക്ഷിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു പരിശോധനയാണ്.

രക്തം കട്ട പിടിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നത് അപകടകരമാണ്. കൂടാതെ മൂത്രത്തില്‍ രക്തത്തിന്റെ അംശം, വൃക്കയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന RFT തുടങ്ങി രോഗിയുടെ ലക്ഷണങ്ങള്‍ അനുസരിച്ച് വ്യത്യസ്ത പരിശോധനകള്‍ ചെയ്യും. കണ്‍പോള ഭാരം തൂങ്ങി അടഞ്ഞു പോകുക (Ptosis) തുടങ്ങിയവ കടിച്ച പാമ്പിനെ തിരിച്ചറിയാന്‍ പോലും ഉതകുന്ന ലക്ഷണമാണ്. അണലി വിഷബാധയ്ക്ക് ചിലപ്പോള്‍ ഡയാലിസിസ് വേണ്ടി വന്നേക്കാം. കൃത്യസമയത്ത് ചികിത്സ നേടുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം.

പാമ്പുകടി – അന്ധവിശ്വാസങ്ങള്‍ :

• പാമ്പുകടിച്ചാല്‍ ഉറങ്ങാന്‍ പാടില്ല – യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇതിനില്ല. പാമ്പുകടിയേറ്റ കുഞ്ഞിനെ ഉറങ്ങാന്‍ അനുവദിക്കാതെ വഴക്ക് പറഞ്ഞും ഭീതിപ്പെടുത്തിയും കരയിച്ചും കൊണ്ട് വരുന്നത് വിപരീതഫലം ചെയ്യും.

• മുറിവിനു മീതെ മുറുകെ കെട്ടിയാല്‍ രക്തം ശരീരത്തില്‍ കലരില്ല – കൈയിലോ കാലിലോ ആണ് കടിയേറ്റതെങ്കില്‍, ആ ഭാഗത്തേക്കുള്ള രക്തയോട്ടം നിലച്ചു ആ ഭാഗം ഉപയോഗശൂന്യമാകാന്‍ പോലും സാധ്യത.

• കടിച്ച പാമ്പിനെ കൊണ്ട് രണ്ടാമത് കടിച്ചാല്‍ വിഷമിറങ്ങും – കുറച്ചു കൂടി വിഷം ശരീരത്തില്‍ കയറിയേക്കാം, ചികിത്സ വൈകാം. അപകടകരമായ പ്രവര്‍ത്തി.

• പാമ്പിനെ നോവിച്ചു വിട്ടാല്‍ പാമ്പ് തിരിച്ചു വന്നു കടിക്കും – പാമ്പിനു ഇത്തരം ഒരു പ്രത്യേകതയുമില്ല. ഓര്‍മ്മശക്തിയോ ദിവ്യശക്തിയോ ഇല്ല. അതിന്റെ ജീവനെ അപായപ്പെടുത്തും/ ഇരയാണ് എന്ന് തെറ്റിദ്ധാരണ തോന്നുക എന്നീ അവസരങ്ങളില്‍ അല്ലാതെ പാമ്പ് കടിക്കുക പോലുമില്ല.

• നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടക്കണം – വിഷമില്ലാത്ത പാമ്പാണ് നീര്‍ക്കോലി. നീര്‍ക്കോലി കടിക്കുന്നതിന് ഭക്ഷണം ഒഴിവാക്കുന്നതിന്‌ യാതൊരു അടിസ്ഥാനവുമില്ല.

Source

Advertisement

Health

ഗർഭ കാലത്തെ ശരീരഭാരം അബോർഷൻ സാധ്യത കൂട്ടുന്നു

Published

on

pregnancy-due-to-weight-los

ഗർഭകാലം കുറേയേറെ അരുതുകളുടെ കൂടെ കാലമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ പലപ്പോഴും ഇതിനെ കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കിൽ അത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തിന് തന്നെ വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ജനിക്കാൻ പോവുന്ന കുഞ്ഞിന് വരെ പ്രശ്നമുണ്ടാക്കുന്ന തരത്തിലേക്ക് ശരീരഭാരം വർദ്ധിക്കുന്നത് എങ്ങനെയെന്ന് പലപ്പോഴും പലർക്കും അറിയാൻ സാധിക്കുന്നില്ല. കൃത്യമായ ശരീരഭാരം അമ്മക്കുണ്ടെങ്കിൽ മാത്രമേ അത് കുഞ്ഞിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നുള്ളൂ. ഇത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഗർഭധാരണസമയത്ത് സ്ത്രീകളിൽ സ്വാഭാവികമായും അൽപം ശരീരഭാരം വർദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

എന്നാൽ ഇത് സാധാരണ സംഭവിക്കുന്ന ഒന്നാണ്, അതുകൊണ്ട് തന്നെ ഗർഭധാരണം സംഭവിച്ച് കഴിഞ്ഞാൽ ശരീരഭാരം വർദ്ധിച്ച് വരുന്നത് അത്ര വലിയ പ്രശ്നമാക്കേണ്ടതില്ല. എന്നാൽ എന്തുകൊണ്ടും ശരീരഭാരം വർദ്ധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്. പക്ഷേ

pregnancy-due-to-weight-los

പലപ്പോഴും ശരീരത്തിന്‍റെ ഭാരം കുറയുമ്പോൾ അത് ഗര്‍ഭകാലത്താണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ കുഞ്ഞിന് കൂടി അപകടമുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നു എന്നുള്ളതാണ് സത്യം. ഗർഭകാലത്ത് വേണ്ട കൃത്യമായ ശരീരഭാരം ഇല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

എന്തുകൊണ്ട് ശരീരഭാരം കുറയുന്നു എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാൽ ഇത് അത്ര വലിയ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നതല്ല എന്ന കാര്യം നിങ്ങൾ‌ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ ചില അവസരങ്ങളിൽ അൽപം ഭയക്കേണ്ട അസ്വസ്ഥതകൾ ഇതിന് പിന്നിലുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കേണ്ടതാണ്. അല്ലെങ്കിൽ അത് ഗർഭകാല അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഭാരക്കുറവ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഭാരം കൂടുന്നതും. ഇത് പലപ്പോഴും പ്രസവം ബുദ്ധിമുട്ടിലാക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അമിതമായി ഭാരം കുറയുമ്പോഴാണ്

pregnancy-due-to-weight-los

പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അല്ലെങ്കിൽ അത് നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് ശേഖരിച്ച് വെക്കപ്പെടുന്നില്ല എന്നാണ് സൂചിപ്പിക്കുന്നത്.

ഗർഭകാലത്തും അതിന് മുൻപും നിങ്ങൾക്ക് എത്ര ശരീരഭാരം വേണം എന്നുള്ളത് അൽപം ശ്രദ്ധിക്കേണ്ടതാണ്. ബോഡി മാസ് ഇൻഡക്സ് 18.5ൽ കുറവാണെങ്കിൽ അതിനർത്ഥം നിങ്ങളിൽ ശരീരഭാരം കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. നോർമൽ വെയ്റ്റ് ആണെങ്കിൽ നിങ്ങൾക്ക് 18.5 മുതൽ 24.9 വരെയാണ് ബോഡി മാസ് ഇന്‍ഡക്സ് ഉണ്ടാവുന്നത്.

കുഞ്ഞിൻറെ ഭാരം കുറയുന്നതിനും പറഞ്ഞ സമയത്തിന് മുന്‍പായി പ്രസവം നടക്കുന്നതിനും കുഞ്ഞിന് വളർച്ചക്കുറവ് ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാവുന്നതാണ്. 37 ആഴ്ചക്ക് മുൻപ് തന്നെ പ്രസവം നടക്കുന്നതിനുള്ള സാധ്യത നിങ്ങളിൽ ഉണ്ടാവുന്നുണ്ട് അതും പലപ്പോഴും ഗർഭകാലത്തെ ഭാരക്കുറവിന്‍റെ ഫലമായി സം‌ഭവിക്കുന്നതാണ്.

ഗർഭകാലത്തെ ഭാരക്കുറവ് ഏത് മാസത്തിലും അബോർഷൻ സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ ആരോഗ്യ സംരക്ഷണം നമുക്ക് പലപ്പോഴും വെല്ലുവിളിയായി മാറുന്നുണ്ട്. ആദ്യത്തെ മൂന്ന് മാസത്തിൽ അബോർഷൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ സാധാരണ അവസ്ഥയിൽ അബോർഷൻ സാധ്യത പിന്നീടുള്ള മാസങ്ങളില്‍ വളരെ കുറവായാണ് കണക്കാക്കുന്നത്. എന്നാൽ ഭാരക്കുറവുള്ള സ്ത്രീകളിൽ പലപ്പോഴും അബോർഷൻ ഒരു പ്രധാന വെല്ലുവിളിയായി മാറുന്നുണ്ട് എല്ലാ മാസത്തിലും അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Continue Reading

Health

നിലച്ച ഹൃദയത്തിനു ജീവൻ നൽകി ഡോക്ടര്‍മാര്‍, ആയിരങ്ങളുടെ ജീവൻ രക്ഷിക്കാൻ പുതിയ വഴി

Published

on

heart-transplantation

നമ്മളുടെ ഹൃദയത്തിന്റെ ജീവൻ ഒരിക്കൽ നിലച്ചാൽ അത് നിലച്ചത് തന്നെയാണ്, പിന്നെ അത് തിരിച്ചു കൊണ്ട് കൊണ്ട് വരൻ മറ്റൊരു വഴിയും ഇല്ല, എന്നാൽ മരിച്ച ഹൃദയത്തിനെ തിരിച്ച ജീവൻ നൽകി കൊണ്ട് പുതിയ വഴി തിരിവായിരിക്കുകയാണ് നമ്മുടെ മെഡിക്കൽ സയൻസ്. മെഡിക്കൽ രംഗത് പുതിയ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നമ്മുടെ ഡോക്ടറുമാർ. യുഎസിലെ ഡോക്ടര്‍മാരാണ് ആദ്യമായി മരിച്ച ഹൃദയത്തിന് ജീവന്‍ നല്‍കിയതിന് പുറമെ മറ്റൊരാളിലേക്ക് ഇത് വെച്ചുപിടിപ്പിക്കുന്നതിലും വിജയിച്ചത്. ഡ്യൂക് യൂണിവേഴ്‌സിറ്റി സര്‍ജന്‍മാര്‍ മരിച്ച ദാതാവിന്റെ ഹൃദയമാണ് അവയവ ദാനത്തിനായി പുറത്തെടുത്തത്.

ശരീരത്തിലേക്ക് രക്തം ഒഴുക്കുന്ന പ്രവൃത്തി അവസാനിപ്പിച്ച ഹൃദയത്തിന് ജീവന്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നൂതനമായ heart-transplantation

തന്ത്രമാണ് പ്രയോഗിച്ചത്. ചരിത്രപരമായ ഈ ദൗത്യത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ സര്‍ജന്‍മാര്‍ പങ്കുവെച്ചിട്ടുണ്ട്. ജീവന്‍ തിരിച്ചുകിട്ടിയ ഹൃദയമാണ് സ്വീകര്‍ത്താവിലേക്ക് വിജയകരമായി വെച്ചുപിടിപ്പിച്ചത്. ശരീരത്തിന് പുറത്ത് അവയവത്തെ ജീവനോടെ നിര്‍ത്താനുള്ള സമയമാണ് ഡോക്ടര്‍മാര്‍ ഇതുവഴി നേടിയത്.1967ല്‍ സൗത്ത് ആഫ്രിക്കയിലാണ് ആദ്യമായി മനുഷ്യ ഹൃദയം ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നത്. ഒരു വര്‍ഷത്തിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍മാര്‍ യുഎസില്‍ ആദ്യമായി ട്രാന്‍സ്പ്ലാന്റ് നടത്തി. ഹൃദയം മാറ്റി വെക്കൽ ശാസ്ത്ര ക്രിയ സാധാരണയായി നടക്കാറുണ്ടെയ്ക്കും ഹൃദയത്തിന്റെ ലഭ്യത കുറവ് മൂലം മിക്കപ്പോഴും തു നടക്കാതെ വരും, മരിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിലോ അല്ലെങ്കിൽ കോമ സ്റ്റേജിൽ കിടക്കുന്നവരുടെ യോ ഹൃദയമാണ് സാധരണ ട്രാൻസ്പ്ളാന്റ് ചെയ്‌യുന്നത്. എന്നാൽ മരണം സംഭവിച്ച ഹരോദയത്തെ ഒരിക്കലും മാറ്റി വെക്കാൻ സാധിക്കുമായിരുന്നില്ല, എന്നാൽ ഈ പുതിയ കണ്ടു പിടിത്തം മരിച്ച ഹൃദയത്തിന്റെ ജീവൻ നൽകി അത് ആവിഷയത്തെ ഉള്ളവർക്ക് വെച്ച് കൊടുക്കാൻ സാധിക്കും, ഇതുവഴി മറ്റൊരു ജീവൻ നമുക്ക് രക്ഷിക്കാൻ

heart-transplantation

സാധിക്കും. ഹൃദയത്തിന് പുറമെ കരള്‍, ശ്വാസകോശം, കിഡ്‌നി എന്നിവയാണ് പ്രധാനമായും മാറ്റിവെയ്ക്കപ്പെടുന്ന അവയവങ്ങള്‍.

മരിച്ച ഏതൊരു വ്യക്തിയില്‍ നിന്നും നീക്കം ചെയ്യുന്ന ഹൃദയത്തിലേക്ക് ട്യൂബുകള്‍ വഴി രക്തവും, ഓക്‌സിജനും, ഇലക്‌ട്രോലൈറ്റുകളും നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഹൃദയത്തിന്റെ മസിലുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇത് വീണ്ടും മിടിച്ചുതുടങ്ങും. ഈ നടപടിക്രമം വഴി കൂടുതല്‍ രോഗികള്‍ക്ക് ഹൃദയം ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Continue Reading

Health

ഉലുവാവെള്ളം എങ്ങിനെ മുടിവളർച്ചക്കു ഉപയോഗിക്കാം

Published

on

പ്രിയ സുഹൃത്തുക്കളെ … ഇന്ന് ഞാൻ ഒരു മികച്ച ഹെയർ ടിപ്പ് ഉലുവ വെള്ളം നൽകുന്നു … ഇത് എന്റെ മുടിക്ക് വളരെക്കാലമായി ഉപയോഗിക്കുന്നു …. ഉലുവയിൽ നിന്ന് എനിക്ക് നല്ല ഫലം ലഭിച്ചു … ഞാൻ ഈ ഉലുവ വെള്ളവും ഉലുവ പേസ്റ്റും ഉപയോഗിക്കുന്നു എന്റെ ഡെലിവറിയും ഡെലിവറിക്ക് ശേഷം ഹെയർകെയറും …. അതിനാൽ ഇത് എങ്ങനെ ഉണ്ടാക്കാം … 2 അല്ലെങ്കിൽ 3 സ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളം എടുക്കുക ഒരു രാത്രി ഈ വെള്ളത്തിൽ ഉലുവ ഇടുക അടുത്ത ദിവസം ഉലുവ വെള്ളം തയ്യാറാണ് പിന്നെ ഇതിൽ നിന്ന് വെള്ളം എടുത്ത് തലയോട്ടിയിൽ ഉപയോഗിക്കുക മുടി ..

ഒരു ഗ്ലാസ് വെള്ളം ഒരേ ഉലുവയിൽ ഇടുക ഒരു രാത്രി മറ്റൊരു ദിവസം ഉപയോഗിക്കുക നിങ്ങൾക്ക് ഈ രീതി മൂന്ന് ദിവസത്തേക്ക് ഉപയോഗിക്കാം ഒരേ ഉലുവ ഉപയോഗിക്കാം ഞങ്ങൾ ഒരേ ഉലുവ ഉപയോഗിച്ചു 4-ാം ദിവസം നമുക്ക് വെള്ളവും ഉലുവ പൊടിയും നന്നായി ഒരു ഹെയർ പായ്ക്ക് ഉപയോഗിക്കുക ഉലുവ വളരെ നല്ല ഹെയർ കെയർ സപ്പോർട്ടീവ് ഘടകമാണ് … താരൻ മായ്ക്കുക … മുടിയും തലയോട്ടിയും മിനുസപ്പെടുത്തുക … മുടി കൊഴിച്ചിൽ കുറയ്ക്കുക മുടി വളർച്ചയെ പിന്തുണയ്ക്കുക ….എന്റെ ഹെയർ കെയർ ദിനചര്യയായി ഞാൻ ഇത് വർഷങ്ങളോളം ഉപയോഗിക്കുന്നു … എന്റെ അനുഭവത്തിൽ ഇത് ഒരു മികച്ച ഹെയർ കെയർ ടിപ്പ് ആണ് … എന്റെ ആറ് ദിവസത്തെ ഹെയർ കെയർ റൂട്ടിനിൽ ഈ ഫെനഗ്രീക്ക് വെള്ളം ഉപയോഗിക്കുക

Continue Reading

Film updates

Nayanthara-praises-Telangan Nayanthara-praises-Telangan
Film News5 hours ago

തെലങ്കാന പോലീസിനെ പ്രശംസിച്ചുകൊണ്ട് നയൻ‌താര, എന്നാൽ പ്രതികൾക്ക് ജീവപര്യന്തം നൽകണമായിരുന്നു എന്ന് വഹീദ റഹ്മാന്‍

ബോളിവുഡ് സിനിമാ ലോകത്ത് ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് വഹീദ റഹ്മാന്‍. കരിയര്‍ തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. അടുത്തിടെ നടന്നൊരു ചടങ്ങില്‍ തെലങ്കാന...

kajal-agrwal-says-about-her kajal-agrwal-says-about-her
Film News5 hours ago

തന്റെ പ്രണയത്തെ പറ്റി വെളുപ്പെടുത്തി കാജൽ അഗർവാൾ

അടുത്തിടെയാണ് തന്റെ കല്യാണക്കാര്യത്തെ കുറിച്ച് കാജല്‍ അഗര്‍വാള്‍ വളരെ വ്യക്തമായി സംസാരിച്ചത്. വിവാഹം തന്റെ ജീവിതത്തെ സംബന്ധിച്ച് വളഷെ പ്രധാനമുള്ള കാര്യമാണെന്ന് പറഞ്ഞ നടി അത് അധികം...

shane-nigam-gots-special-me shane-nigam-gots-special-me
Film News1 day ago

ഇരട്ടി സന്തോഷവുമായി ഷെയിൻ, താരത്തെ തേടി എത്തിയത് മികച്ച നടനുള്ള സ്പെഷ്യൽ മെൻഷൻ അവാർഡ്

ഇന്ന് കേരളത്തില്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരം ഷെയിന്‍ നിഗമാണ്. വളരെ കുറഞ്ഞ കാലയളവില്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ഷെയിന്‍ പുതിയ സിനിമകളുടെ പേരില്‍ വിവാദങ്ങള്‍...

amrrutha-and-bala-leagaly-d amrrutha-and-bala-leagaly-d
Film News1 day ago

നടന്‍ ബാലയും അമൃതയും ഔദ്യോഗികമായി വിവാഹ മോചിതരായി

നടന്‍ ബാലയും ഗായിക അമൃത സുരേഷും ഔദ്യോഗികമായി വിവാഹമോചിതരായി. എറണാകുളം കുടുംബ കോടതിയിലെത്തി ഇവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. മകള്‍ അവന്തികയെ അമൃതയ്‌ക്കൊപ്പം വിടാനും ധാരണയായിട്ടുണ്ട്. അമൃതയ്‌ക്കൊപ്പമാണ് മകള്‍...

vishnu-unnikrishnan-encagem vishnu-unnikrishnan-encagem
Film News1 day ago

വിഷ്ണു ഉണ്ണികൃഷ്‌ണൻ വിവാഹിതൻ ആകുന്നു, വധു ഐശ്വര്യ …

നടിയും താരപുത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം, രാജന്‍ പി ദേവിന്റെ മകന്റെ വിവാഹം, എന്നിങ്ങനെ അടുത്തിടെ മലയാള സിനിമയില്‍ നിരവധി വിവാഹങ്ങളാണ് നടന്നത്. പിന്നാലെ വീണ്ടുമൊരു താരവിവാഹം...

Writeups

salaman-sisters-daughter salaman-sisters-daughter
Malayalam Article2 hours ago

പോക്കറ്റിൽ നിന്ന് പണമെടുത്ത് കൊടുത്തു പറഞ്ഞു, ഇനി നിങ്ങൾ ഈ കുട്ടിയെ തിരഞ്ഞു വന്നാൽ വെടി വെച്ച് കൊല്ലും

ഡബ്ബിംഗ് തീയേറ്ററിലെ വർക്ക് കഴിഞ്ഞ് ടാക്സിയിൽ യാത്ര ചെയ്യുന്ന സമയത്ത് ‘ബൈക്കുള തെരുവോരത്തെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പട്ട ഒരു കുട്ടിയുടെ കരച്ചിൽ കേട്ട സൽമ കാർ നിർത്താൽ ഡ്രൈവറോട്...

indian constitution indian constitution
Malayalam Article22 hours ago

അറിഞ്ഞിരിക്കേണ്ട നമ്മുടെ മൗലിക കടമകൾ

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണല്ലോ നമ്മുടേത്. അതിനെക്കുറിച്ച് സാമാന്യമായിട്ടാണെങ്കിലും അറിഞ്ഞിരിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ്. രാഷ്ട്രീയ പ്രബുദ്ധരായ കേരളീയർക്ക് തീർച്ചയായും നമ്മുടെ ഭരണഘടനയിൽ താല്പര്യമുണ്ടാകാതിരിക്കുകയില്ല. സ്വാതന്ത്ര്യലബ്ധിക്കു...

seven years old girl case against her father seven years old girl case against her father
Malayalam Article1 day ago

വീട്ടിൽ ശോചനാലയം പണിഞ്ഞില്ല, അച്ഛനെതിരെ പരാതിയുമായി ഏഴു വയസ്സുകാരി

സ്വന്തം അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന്, പോലീസ് സ്റ്റേഷനിൽ ചെന്ന് ഒരു ഏഴു വയസുകാരി പരാതിപ്പെടുകയാണ്. തമിഴ്നാട്ടിലെ ആമ്പൂരിൽ. ഹനീഫ സാറാ എന്ന കൊച്ചു പെൺകുട്ടിയുടെ വിചിത്രമായ പരാതി...

succesfull-story-of-manoj succesfull-story-of-manoj
Malayalam Article4 days ago

ശരീരത്തിലെ വൈകല്യത്തെ കണക്കിലെടുക്കാതെ വേൾഡ് ഫിറ്റ്നസ് ഏഷ്യ പെസഫിക്കിൽ രണ്ടാം സ്ഥാനം നേടിയെടുത്ത മനോജിന്റെ വിജയകഥ

ഇത് മനോജിന്റെ വിജയം, ശരീരത്തിന്റെ വൈകല്യണങ്ങൾ എല്ലാം മാറ്റി വെച്ച് മനസ്സ് കൊണ്ട് തളരാതെ പൂർത്തി എടുത്ത നേട്ടം , ഏവർക്കും പ്രചോദനമാണ് മനോജ്, ചെറുപ്പം മുതലേ...

athul sasidharan family athul sasidharan family
Malayalam Article5 days ago

വായിക്കാതെ പോകരുത് ഇതാരും, ആരെയും കരൾ അലിയിപ്പിക്കുന്ന ഒരു കുടുംബത്തിന്റെ കഥ

ഞങ്ങൾക്ക് മുന്നോട്ട് പോയെ പറ്റൂ…. നിങ്ങളിൽ ഒരാളാണ് ഞാനും.ജീവിക്കാനുള്ള പോരാട്ടത്തിലാണ് ഞാനും എന്റെ കുടുംബവും.കുറച്ച് ദിവസമായി എന്നെ അലട്ടുന്ന ഒരു ചോദ്യമാണ് ഇനി എന്ത് ചെയ്യും? എന്നത്...

trap-in-love trap-in-love
Malayalam Article6 days ago

പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം

പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂൾ ഗേൾ, കോളേജ്, മല്ലൂ എന്നൊക്കെ സെർച്ച് ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന...

Malayalam Article2 weeks ago

മനുഷ്യനായി പിറന്ന ആരെയും കരയിക്കുന്ന ഈ ചിത്രം കാണാതെ പോകരുത്.

സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന കാഴ്ചയാണ് ഇപ്പോൾ നിങൾ കാണുന്നത് അപകടത്തിൽ മരിച്ച ഇരട്ട സഹോദരനെ കാണാൻ ആശുപത്രിയിൽ നിന്നും സ്‌ട്രെച്ചറിൽ എത്തിയ ഇരട്ട സഹോദരൻ കണ്ടുനിന്നവരിൽ പോലും...

Malayalam Article2 weeks ago

വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

സ്ത്രീധനവും, താലിയും, സിന്ദൂരവും, കാല് പിടുത്തവും എല്ലാം ഒഴിവാക്കിയുള്ള ഒരു വിവാഹത്തെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ എങ്കിൽ കാർത്തിക്കിന്റെ കുറിപ്പോന്നു വായിക്കാം. വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.പന്ത്രണ്ട്...

Malayalam Article3 weeks ago

ഉപ്പുണ്ടോ ? എങ്കിൽ ഡയപ്പെർ ഉപയോഗശേഷം ഈസിയായി നശിപ്പിച്ചു കളയാം

കുട്ടികൾ ഉള്ള വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡയപ്പെർ എന്നാൽ ഇതെങ്ങനെ പ്രകൃതിക്ക് നാശം വരാത്ത രീതിയിൽ ഉന്മൂലനം ചെയ്യണം എന്ന് നമുക്ക് ഇതുവരെ അറിയില്ല....

Malayalam Article3 weeks ago

ചന്ദ്രപ്രകാശത്തിന് കീഴിലുള്ള താജ്മഹൽ കാണണോ? പുതിയ വ്യൂ പോയിൻറ് ഓഫറുകൾ

താജ് മഹൽ അണ്ടർ മൂൺ ലൈറ്റ്: പുതിയ “മെഹ്താബ് ബാഗ് താജ് വ്യൂ പോയിന്റിലേക്കുള്ള” പ്രവേശനം ആയിരിക്കും.രാവിലെ 7-10 നും വൈകുന്നേരം 7-10 നും സഞ്ചാരികൾക്ക് താജ്മഹൽ...

Malayalam Article3 weeks ago

കാലികുപ്പിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന മലയാളി പെൺകുട്ടി !

മലയാളി നിങ്ങള്ക്ക് അപർണയെ അറിയുമോ കാലികുപ്പികളിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു പെൺകുട്ടി. അവൾ ജനിച്ചത് കേരളത്തിന്റെ തെക്കൻ ദേശമായ കൊല്ലം ജില്ലയിലാണ്.സാധാരണക്കാരിൽ സാധാരണക്കാരിയായി ജീവിച്ച ഒരമ്മയുടെ...

Current Affairs4 weeks ago

മകന്റെ തലയിലെ മുറിപ്പാട് സ്വന്തം തലയില്‍ ടാറ്റുവായി പതിപ്പിച്ച് കാന്‍സര്‍ ബാധിച്ച മകന് പിന്തുണയുമായി ഒരു പിതാവ്.

കാന്‍സസ്: സ്വന്തം തലയില്‍ മകന്റെ ശാസ്ത്രക്രിയ പാടിനു സമാനമായ ടാറ്റു പതിപ്പിച്ച് ക്യാന്‍സര്‍ ബാധിതനായ മകന് പിന്തുണയും ആത്മധൈര്യവും പകരുകയാണ് ഒരു പിതാവ്. അമേരിക്കയിലെ കാന്‍സസിലെ ജോഷ്...

Rethu Krishnan Photos Rethu Krishnan Photos
Malayalam Article1 month ago

വിവാഹ നിമിഷങ്ങൾ സ്വപ്നതുല്യമാക്കി RK WEDDING COMPANY ജൈത്രയാത്ര തുടരുന്നു..

ഫോട്ടോഗ്രാഫി ജീവവായു ആക്കിമാറ്റിയ രെധു കൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ കഴിവിൻറെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി RK WEDDING COMPANY അതിന്റെ നാലാം വർഷത്തിലേക്ക് വിജയകരമായ ജൈത്രയാത്ര തുടരുന്നു. ഫോട്ടോകളെ...

Malayalam Article1 month ago

കോടിക്കണക്കിന് ആളുകളുടെ ജീവൻ പോയേക്കാം, ഇത് പടരാൻ വെറും 36 മണിക്കൂർ, മുന്നറീപ്പുമായി ശാസ്ത്രജ്ഞര്‍

ഇനി ഒരു മഹാരോഗം കൂടി വരാൻ പോകുന്നു. 36 മണിക്കൂറുകള്‍ കൊണ്ട് ലോകമെമ്ബാടും പടര്‍ന്നു പിടിക്കുന്ന ഫ്ളൂ പോലെയുള്ള ഈ രോഗം മില്യണ്‍ കണക്കിന് ആളുകളുടെ ജീവന്...

Malayalam Article1 month ago

സഞ്ചാരികളുടെ മനംകവര്‍ന്ന മലരിക്കലിലെ ആമ്പൽ കാഴ്ച്ച അടുത്തവര്‍ഷം മുതല്‍ ഫ്ളവര്‍ ഫെസ്റ്റിവലായി മാറ്റാന്‍ ടൂറിസം വകുപ്പ്.

സഞ്ചാരികളുടെ മനം കവർന്ന കോട്ടയം മലരിക്കലിലെ മനോഹരമായ ആമ്ബല്‍ കാഴ്ച കാണാന്‍ മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ഒരു പുതിയ പദ്ധതിയുമായി ടൂറിസംവകുപ്പ്....

Trending

Current Affairs1 week ago

പാമ്പ് കടിയേറ്റാൽ കൊണ്ടുപോകേണ്ട അതാത് ജില്ലയിലെ ഹോസ്പിറ്റലുകളുടെ വിവരം

പാമ്പുകടിയേറ്റയാളുടെ ജീവൻ രക്ഷിക്കണം എന്ന് ആഗ്രം ഉണ്ടോ ? എങ്കിൽ ഇത് ഒന്ന് വയിക്കുക. ഇപ്പോൾ പല ഡോക്ടർമാരും പറയുന്നത് കൂടുതൽ പേരും പാമ്പ് കടിച്ചു എന്ന...

Current Affairs1 week ago

മഷി കഴിഞ്ഞ പേന ഇനി വലിച്ചെറിയല്ലേ സ്വാപ്നത്തിൽ പോലും ചിന്തിക്കാത്ത രണ്ട് ഉപയോഗങ്ങൾ !

നമ്മൾ ഒരു എല്ലാവരും തന്നെ പേന ഉപയോഗിക്കുന്നവരാണല്ലോ എന്നാൽ ഇതിന്റെ മഷി കഴിഞ്ഞുപോയാൽ നമ്മൾ അത് കളയാറാണ് പതിവ് പണ്ട് കാലങ്ങളിൽ റീഫില്ലർ മാറ്റി ഉപയോഗിക്കുമരുന്നു ഇപ്പോൾ...

Current Affairs1 week ago

കേരളം കലോത്സവ വേദിയിൽ താരമായി ബഡ്ഡി – കേരള പോലീസിന്റെ ഒരു മാസ്സ് സെക്യൂരിറ്റി ഗാർഡ്

ശബരിമല പ്രശ്നങ്ങൾ നില നിൽക്കുമ്പോൾ തന്നെ കേരള കലോത്സവം അരങ്ങേറിയതോടെ കേരള പോലീസിന് ഒരുനിമിഷം പോലും വിശ്രമമില്ലത്ത ഓട്ടമാണ്. കലോത്സവ നഗരിയിലെത്തുന്ന വി.ഐ.പികളെ കൂടാതെ കേരള പൊലീസിലെ...

Current Affairs1 month ago

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യു.എ.ഇ. സർക്കാർ

യു.എ.ഇ.ഇനിമുതൽ വാട്സാപ്പ് മുഖേനെയുള്ള ടെലിഫോൺ കോളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് പിൻവലിക്കാൻ പോകുന്നു.ഇപ്പോൾ വിദേശികൾക്ക് മാതൃരാജ്യത്തേക്ക് വിളിക്കാൻ ബോട്ടിം ഉൾപ്പെടെയുള്ള വാട്സാപ്പ് സംവിധാനങ്ങൾ ഉണ്ട്.എന്നാൽ അംഗീകാരമുള്ള പല വോയിസ്...

Poxo case against a seventh grade student for molesting a sixth grade student Poxo case against a seventh grade student for molesting a sixth grade student
Current Affairs1 month ago

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പോക്സോ കേസ്

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.  കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവ . ഒരേ സ്കൂളിലാണ്  രണ്ടു...

Trending

Don`t copy text!