Film News

പാര്‍വ്വതിയില്‍ നിന്നും അടി ഇരന്നു വാങ്ങിയ സംവിധായകന്‍ ജൂഡ്: ബഷീര്‍ വള്ളിക്കുന്ന്

സമ്ബൂര്‍ണ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളമെന്ന് മലയാളികള്‍ വീമ്ബു പറയുമ്ബോഴും അതേ മലയാളികളുടെ സാംസ്കാര ശൂന്യതയും സ്ത്രീ വിരുദ്ധതയും എത്രത്തോളമുണ്ടെന്ന് മനസ്സിലാകണമെങ്കില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ഒന്നു കയറിയാല്‍ മതി. നട്ടെല്ലും നിലപാടുമുള്ള സ്ത്രീകളോട് പ്രമുഖര്‍ പോലും പ്രതികരിക്കുന്ന രീതി വളരെ ദയനീയം ആണ്.

സൈബര്‍ ആക്രമണത്തിനിരയായ സ്ത്രീകളുടെ പട്ടികയില്‍ ഇപ്പോള്‍ പാര്‍വതിയാണ് ഉള്ളത്. കസബയെന്ന മമ്മൂട്ടി ചിത്രത്തേയും ചിത്രത്തിലെ സ്ത്രീ വിരുദ്ധതയേയും വിമര്‍ശിച്ചതാണ് പാര്‍വതി ചെയ്ത മഹാഅപരാധമെന്ന രീതിയിലാണ് സംസാരം. പാര്‍വതിക്കെതിരെ പരോക്ഷമായ രീതിയില്‍ രംഗത്തെത്തിയ സംവിധായകനും നടനുമായ ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്.

ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച്‌ കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ എന്നാണ് കസബയെ വിമര്‍ശിച്ച പാര്‍വ്വതിയെ പരോക്ഷമായി ഉന്നം വെച്ച്‌ ജൂഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിരുന്നു.

പാര്‍വ്വതിയുടെ വക മുഖത്തടിക്കുന്ന അടി ചോദിച്ച്‌ വാങ്ങിയ ജൂഡ് ജാള്യത മറയ്ക്കുന്നത് പുതിയ പോസ്റ്റിട്ടാണ്. കണ്ടം വഴി ഓടാനാണ് പാര്‍വതി ജൂഡിനോട് പറഞ്ഞത്. ഇത് അക്ഷരം പ്രതി അനുസരിച്ചിരിക്കുകയാണ് ജൂഡ്.

കണ്ടം വഴി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് പാര്‍വ്വതിയെ വീണ്ടും പരിഹസിച്ച്‌ ജൂഡ് നല്‍കിയ മറുപടി. എന്നാലീ മറുപടിക്ക് സോഷ്യല്‍ മീഡിയ കണക്കിന് കൊടുത്തു. ഓടുന്ന പെണ്‍കുട്ടി പാര്‍വ്വതിയല്ല, മറിച്ച്‌ വിഗ് വെച്ച്‌ കണ്ടം വഴി ഓടുന്ന ജൂഡ് തന്നെയാണ് എന്ന തരത്തില്‍ ട്രോളുകളുമിറങ്ങി.

Trending

To Top
Don`t copy text!