Connect with us

History

പി.എന്‍.എസ് ഖാസി..-ഐ.എന്‍.എസ് വിക്രാന്തിനെ തകര്‍ക്കാന്‍ വന്ന പാക്കിസ്ഥാന്‍ ചാവേര്‍ മുങ്ങിക്കപ്പല്‍

Published

on

Loading...

“പി എന്‍ എസ് ഖാസി” – ഇന്ത്യന്‍ വിമാനവാഹിനിക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്തിനെ തകര്‍ക്കാന്‍ വന്ന പാക്കിസ്ഥാന്‍ ചാവേര്‍ മുങ്ങിക്കപ്പല്‍.

യുദ്ധം ആരാണ് ശരിയെന്ന്‍ പ്രഖ്യാപിക്കുന്ന ഒരു പ്രക്രിയയല്ല. യുദ്ധം പ്രിയപ്പെട്ടവരും അല്ലാത്തവരുമായ അനേകം ജീവനുകള്‍ നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് വിളിച്ചോതുന്ന ഒരു മഹാവിപത്താണ്.
യുദ്ധങ്ങളാല്‍ മനുഷ്യരാശി അവസാനിക്കുന്നതിനു മുന്പ് മനുഷ്യന്‍ യുദ്ധങ്ങളെ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതാവും ഉത്തമം.

നമ്മള്‍ കടന്നു പോവുന്ന കാലത്തിന്‍റെ ഓരോ പേജുകളിലും രക്തം പുരണ്ടു കിടപ്പുണ്ട്. അത് കൊണ്ട് തന്നെ ഒരു കടല്‍ യുദ്ധചരിത്രം പറയുന്നതിന് മുന്പ് ഈ ഒരു മുഖവുര ഇവിടെ ആവശ്യമാവുന്നു.

ക്ഷമിക്കണം, ഇതൊരു നീളന്‍ പോസ്റ്റായിരിക്കും.

അതിര്‍ത്തിയിലെ യുദ്ധക്കഥകള്‍ കേട്ടറിഞ്ഞും, സിനിമയില്‍ കണ്ടും ആവേശം കൊള്ളുന്നവരാണ് നമ്മള്‍. ഇന്ത്യന്‍ നേവിയില്‍ നിന്ന് റിട്ടയറായി മെര്‍ച്ചന്റ് നേവിയില്‍ ജോയിന്‍ ചെയ്ത ക്യാപ്റ്റന്‍ ബിക്രം സിങ്ങും, പാകിസ്താന്‍ നേവിയില്‍ നിന്ന് റിട്ടയറായ കമ്മാന്‍ഡര്‍ സഫര്‍ അലീഖാനുമൊത്ത് ജോലി ചെയ്യാനുള്ള ഒരവസരത്തില്‍ നിന്നാണ് പി എന്‍ എസ് ഖാസിയും കടല്‍യുദ്ധത്തിലെ ആവേശം കൊള്ളിക്കുന്ന ഒരു ചരിത്രവും എനിക്കറിയാന്‍ കഴിഞ്ഞത്.

പി എന്‍ എസ് ഖാസി: ഇരുപത്തെട്ട് ടോര്‍പീഡോകള്‍ ഫിറ്റ്‌ ചെയ്തിട്ടുള്ള പാകിസ്ഥാന്‍റെ ആദ്യത്തെ മുങ്ങിക്കപ്പല്‍. 1965 ലും 1971ലുമുള്ള ഇന്ത്യാ-പാക് യുദ്ധമുഖത്ത് അവരുടെ ഏറ്റവും വിലയേറിയ രാജ്യാഭിമാനം. 1944ല്‍ അമേരിക്കയില്‍ ജന്മം കൊണ്ട ഇതിന്‍റെ യഥാര്‍ത്ഥ നാമം Diablo എന്നായിരുന്നു. അമേരിക്കന്‍ നേവിയാര്‍ഡില്‍ പണിത അതിഭീകരനായ ഒരു ലോങ്ങ്‌ റെയിഞ്ച് ട്രെന്ച് ക്ലാസ് സബ്മറയിനാണ് പി എന്‍ എസ് ഖാസി.
പോര്‍മുഖങ്ങളിലെ ഒട്ടനവധി പരിശീലനങ്ങള്‍, അമേരിക്കയിലും, സൌത്ത് അമേരിക്കയിലും യുറോപ്പിലും അഭ്യസിച്ചതിനു ശേഷം 1964 ജൂണ്‍ ഒന്നിന് പാകിസ്താന്‍ നേവിയില്‍ ഖാസിയെ കമ്മീഷന്‍ ചെയ്തു. 1967 വരെ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു മുങ്ങിക്കപ്പല്‍ ഉണ്ടായിരുന്നില്ല എന്ന് നമ്മള്‍ ഇവിടെ ഓര്‍ക്കണം.

പാക്കിസ്ഥാന്‍ നേവിക്ക് എന്നുമൊരു തലവേദനയായിരുന്നു ഇന്ത്യന്‍ നേവിയുടെ വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്ത്.
അതെ സമയം സൌത്ത്ഈസ്റ്റ് ഏഷ്യയില്‍ ആദ്യമായി ഓപ്പറേറ് ചെയ്യപ്പെടുന്ന ഒരു മുങ്ങിക്കപ്പലായ ഖാസിയും ഇന്ത്യന്‍ നേവിക്ക് ഒരു ഭീഷണിയായി നിലകൊണ്ടു. 1965 ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ ആകെ ഉണ്ടായിരുന്ന ഒരു സബ്മറൈന്‍ ഖാസിയായിരുന്നു. ദ്വാരക തുറമുഖത്ത് നിന്നും പുറത്ത് വരുന്ന ഇന്ത്യന്‍ നേവിഷിപ്പുകളെ തകര്‍ക്കാനുള്ള ഒരു മിഷനായിരുന്നു ഖാസിക്ക് നല്‍കിയത്. ഇരിന്ത്യന്‍ കപ്പലിനെയും പുറത്ത് വരാതെ നോക്കിക്കൊള്ളാനുള്ള ആ കല്‍പ്പന ഓപ്പറേറ് ചെയ്ത് വിജയിപ്പിച്ച പേരില്‍ പാകിസ്താന്‍ നേവിയില്‍ നിന്നും പ്രസിഡണ്ട്‌ല്‍ നിന്നും പത്തോളം അവാര്‍ഡുകള്‍ ഖാസിക്ക് ലഭിച്ചു. ഭാവിയില്‍ ഇന്ത്യയുടെ ഏതൊരു നേവല്‍ ആക്രമണത്തെയും എതിരിടാന്‍ സുസജ്ജമാക്കാന്‍ വേണ്ടി ഖാസി തുര്‍ക്കിയിലേക്ക് യാത്രയായി.

1965 ലെ യുദ്ധത്തില്‍ ദ്വാരക തുറമുഖത്ത് നേരിടേണ്ടിവന്ന പാകിസ്താന്‍ പ്രതിരോധം മറികടക്കാന്‍ ബുദ്ധിമുട്ടിയ ഇന്ത്യയും ആധുനീകമായ നേവല്‍ സാങ്കേതികതയിലേക്ക് വഴിമാറി. സൌത്ത് ഏഷ്യയില്‍ ഏതൊരു രാജ്യത്തിനും ഭീഷണിയായി ഐ എന്‍ എസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പല്‍ ഇന്ത്യന്‍ നേവല്‍ ഫ്ലീറ്റിന്‍റെ മുന്നണിപ്പടയാളിയായി.

1971 ഇന്ത്യാ-പാക് യുദ്ധം.

ഈസ്റ്റ്‌ പാകിസ്ഥാനിന്‍റെ അതിര്‍ത്തിയില്‍ ഐ എന്‍ എസ് വിക്രാന്ത് ഏത് സമയവും എത്തിച്ചേരുമെന്ന പാകിസ്താന്‍ നിഗമനത്തില്‍ വിക്രാന്തിനെ തകര്‍ക്കാന്‍ കമ്മോഡോര്‍ സഫര്‍ മുഹമ്മദ്‌ഖാന്‍റെ നേതൃത്വത്തില്‍ 92 നേവല്‍ പടയാളികളുമായി ഖാസി ഇന്ത്യയെ ലക്ഷ്യമാക്കിത്തിരിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്വീകരിച്ചു ഇന്ത്യക്ക് സമര്‍പ്പിച്ച നമ്മുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്തില്‍ ബ്രിട്ടീഷ് Hawker Sea Hawkfighter-ബോംബര്‍ വിമാനങ്ങളും ഫ്രഞ്ച് Alize anti-submarine എയര്‍ക്രാഫ്റ്റ്കളും വിന്യസിച്ചിട്ടുണ്ടായിരുന്നു.
1965ലെ യുദ്ധത്തിലേ പാക്കിസ്ഥാന്‍ വിക്രാന്തിനെ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിക്രാന്തിനെ തകര്‍ത്തുവെന്ന ഒരു തെറ്റായ പ്രചരണം മാത്രമേ അവര്‍ക്കായുള്ളൂ.

ചിറ്റഗോങ്ങിനടുത്ത് പാകിസ്താന്‍റെ ഒട്ടേറെകപ്പലുകളെ മുക്കിയ വിക്രാന്തിനെ തകര്‍ത്തിട്ടെ ഇനി ഞങ്ങള്‍ പാകിസ്ഥാനിലേക്ക് മടങ്ങുകയുള്ളൂവെന്ന അന്തിമ തീരുമാനത്തില്‍ ഖാസി നാലായിരത്തി എണ്ണൂര്‍ കിലോമീറ്ററോളം അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും അരിച്ചുപെറുക്കി. നവംബര്‍ പതിനാറിന് ബോംബയില്‍ നിന്നും നാനൂറ് കിലോമീറ്റര്‍ ദൂരത്ത് ഖാസി വിക്രാന്തിനെ കാത്തിരുന്നു. വിക്രാന്തിന്‍റെ ചലനങ്ങള്‍ ഒന്നും രേഖപ്പെടുത്തനാവാതെ ഖാസി വിക്രാന്ത് മദ്രാസിലോ വിശാഖപട്ടണത്തോ ഉണ്ടാവാം എന്നുള്ള നിഗമനത്തില്‍ സിലോണ്‍ ലക്ഷ്യമാക്കി യാത്ര തിരിച്ചു. 23 നവംബറില്‍ ഖാസി മദ്രാസിനടുത്ത് വിക്രാന്തിനെ അന്വേഷിച്ചെത്തി. Commanding-in-Chief of the Eastern Naval Command വൈസ് അഡ്മിറല്‍ എന്‍ കൃഷ്ണന് ലഭിച്ച ഒരു വിവരത്തില്‍ സിലോണിനടുത്ത് കാണപ്പെട്ട മുങ്ങിക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്തിനെ നശിപ്പിക്കാന്‍ എത്തിയ പി എന്‍ എസ് ഖാസിയെന്നതില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. അതിന്‍റെ തുടര്‍യാത്ര മദ്രാസിലോ വിശാഖപട്ടണത്തിലോ ചെന്ന് അവസാനിക്കുമെന്ന് അഡ്മിറല്‍ കണക്ക്കൂട്ടി.

ഇതേത്തുടര്‍ന്ന് വിക്രാന്തിന്‍റെ സംരക്ഷണചുമതലയുള്ള അഡ്മിറല്‍ വളരെ രഹസ്യമായി വിക്രാന്തിനെ എസ്കോര്‍ട്ട് കപ്പലുകളോട് കൂടി അന്തമാന്‍ ദ്വീപിലേക്ക് തിരിച്ചുവിട്ടു.
പാകിസ്താന്‍ നേവിയെയും , ഖാസിയേയും തെറ്റിദ്ധരിപ്പിക്കാനായി വിക്രാന്ത് വിശാഖപട്ടണത്ത് ഡോക് ചെയ്തുവെന്ന രീതിയില്‍ വളരെയധികം ഭക്ഷണസാധനങ്ങള്‍ വിശാഖപട്ടണത്ത് ആവശ്യമാണെന്നും വിശാഖപട്ടണം കഴിഞ്ഞാല്‍ അടുത്ത തുറമുഖമായ മദ്രാസില്‍ ഡോക് ചെയ്യുമെന്നും അറിയിക്കുന്ന വയര്‍ലസ് സന്ദേശം വിശാഖപട്ടണത്തും മദ്രാസിലും നല്‍കി. തുറമുഖത്ത് ജോലി’ചെയ്യുന്ന ചാരന്മാര്‍ക്ക് ഈ ഒരു അറിവ് ഉറപ്പുവരുത്താന്‍ ഒരു വിമാനവാഹിനിക്കപ്പലിനാവശ്യമായ ചരക്കുകള്‍
കൊണ്ട് വരുന്ന ട്രാന്‍സ്പോര്ട്ടുകളും ഏര്‍പ്പെടുത്തി.

ഇതേ സമയം വൈസ്അഡ്മിറല്‍ ബുദ്ധിപൂര്‍വ്വം ഐ എന്‍ എസ് രജപുത്ത് എന്ന ഇന്ത്യയുടെ മറ്റൊരു നേവിക്കപ്പലിനെ വിക്രാന്തിന്‍റെ ഡബിള്‍ ബോഡിയായി അവതരിപ്പിച്ച് വിക്രാന്തില്‍ നിന്ന് കൈമാറുന്നരീതിയില്‍ ഒരു വലിയ യുദ്ധക്കപ്പലില്‍ നിന്ന് അയക്കുന്നത് പോലെ ഹെവി ട്രാഫിക് വയര്‍ലസ് സന്ദേശങ്ങള്‍ കൈമാറിക്കൊണ്ടേയിരുന്നു. (ഇന്ത്യന്‍ നേവിയുടെ യഥാര്‍ത്ഥ സന്ദേശങ്ങള്‍ ടെലഫോണ്‍ വഴിയായിരുന്നു അതെ സമയം കൈമാറിയത്).
വയര്‍ലസ് സന്ദേശങ്ങള്‍ പിടിച്ചെടുത്ത ഖാസി വിശാഖപട്ടണം തുറമുഖത്ത് വിക്രാന്തിനെ കാത്തിരുന്നു. തുറമുഖ ചാനലില്‍ വിക്രാന്തിനെയെന്നല്ല ഇതൊരു കപ്പലിനെയും ടോര്‍പ്പിടോ വെച്ച് തകര്‍ത്താല്‍ ചാനല്‍ ബ്ലോക്കാവും എന്ന് ഖാസിക്ക് ഉറപ്പുണ്ടായിരുന്നു.

ഇന്ത്യന്‍നേവിയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഒരു കൂടിക്കാഴ്ചയില്‍ ഐ എന്‍ എസ് രജപുത്ന്‍റെ കമ്മണ്ടിംഗ് ഓഫീസര്‍ ഇന്ദര്‍സിങ്ങും Commanding-in-Chief of the Eastern Naval Command വൈസ് അഡ്മിറല്‍ എന്‍ കൃഷ്ണനും പങ്കെടുത്ത് ഐ എന്‍ എസ് വിക്രാന്തിനെ സുരക്ഷിതമാക്കാന്‍ ഒരു പദ്ധതി ആവിഷ്കരിച്ചു. ഖാസിയുടെ മുന്നില്‍ രജപുത് വിക്രാന്തായി സന്ദേശങ്ങള്‍ കൈമാറുകയും മദ്രാസിലേക്ക് പുറപ്പെടുകയും ചെയ്യുക. തുറമുഖത്ത് നിന്ന് പുറത്തു വരുന്ന രജപുത്തിനെ ഖാസി നേരിടുകയോ പിന്തുടരുകയോ ചെയ്യും.
ചിലപ്പോള്‍ നേരിട്ടുള്ള ഒരു ആക്രമണം പ്രതീക്ഷിക്കുകയുമാവാം. ഇന്ത്യയുടെ ഒരേയൊരു വിമാനവാഹിനിക്കപ്പലിനെ സംരക്ഷിക്കാന്‍ ഇതല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന അഡ്മിറലിന്‍റെ സംസാരത്തില്‍ നിന്നും മനസ്സിലായ കമ്മണ്ടിംഗ് ഓഫീസര്‍ ഇന്ദര്‍സിങ്ങ് ആ ദൌത്യം അഭിമാനത്തോടെ ഏറ്റെടുത്തു. വിക്രാന്തിനെ ആഴക്കടലില്‍ മുക്കിയിട്ടെ പാകിസ്ഥാനില്‍ തിരിച്ചെത്തുകയുള്ളൂവെന്ന ദൌത്യവുമായി വന്ന ഖാസിയെ നേരിടാന്‍ മുന്നൂറ്റി ഇരുപത് സൈനികരുമായി അതിവേഗതയുള്ള മിസൈല്‍ നശീകരണക്കപ്പലായ രാജ്പുത് ഒരു ആത്മഹത്യാമിഷനിലെക്ക് കുതിക്കുന്നത് രാജ്യരക്ഷയുടെ സമര്‍പ്പണമായി അഭിമാനത്തോടെ സ്വീകരിച്ച കമ്മണ്ടിംഗ് ഓഫീസര്‍ ഇന്ദര്‍സിങ്ങ് പറയുന്നു.

I told Vice Admiral N Krishnan that I considered myself very lucky that he had selected me for this great cause and that I was ready to take the challenge.

1971 ഡിസംബറിര്‍ മൂന്നിന് ഐ എന്‍ എസ് രാജപുത് പൈലറ്റുമായി ജെട്ടിയില്‍ നിന്നും കെട്ടഴിച്ച് വിശാഖപട്ടണം തുറമുഖചാനലിലേക്ക് പ്രവേശിച്ചു.
സംഘര്‍ഷഭരിതമായ ഒരന്തരീക്ഷത്തിലൂടെ കടന്നു പോവുന്ന ആ സമയം ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ഐ എന്‍ എസ് രജപുത്തില്‍ നിന്നും പൈലറ്റ്‌ ഇറങ്ങി കപ്പല്‍ ഔട്ടെര്‍ ചാനലിലെത്തി. രജപുത്തിന്‍റെ കമ്മാണ്ടിംഗ് ഓഫീസര്‍ ഇന്ദര്‍സിങ്ങിന്‍റെ മനസ്സില്‍ അപ്പോഴാണ്‌ ഒരു സംശയമുദിച്ചത്. വിക്രാന്തിനെ തകര്‍ക്കാന്‍ വന്ന പി എന്‍ എസ് ഖാസി ഒരു പക്ഷെ ചാനലിനു പുറത്ത് എവിടെയെങ്കിലും ഉണ്ടാവാനുള്ള സാദ്ധ്യതയില്ലേ? കപ്പല്‍ അതിന്‍റെ ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ പോവാനുള്ള ഉത്തരവ് നല്‍കി. രാജ്പുത്ത് അതിന്‍റെ മുഴുവന്‍ സ്പീഡില്‍ മുന്നോട്ട് കുതിച്ചു. രജപുത്തിന്‍റെ സ്റ്റാര്‍ബോര്‍ഡ് സൈഡില്‍ നിലകൊണ്ട നിരീക്ഷകന്‍ വെള്ളത്തില്‍ അസാധാരണമായി കണ്ട ചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടയുടനെ മൈന്‍ബ്ലാസ്റ്റര്‍ ചാര്‍ജ് ചെയ്യാന്‍ ഉത്തരവായി. ചാര്‍ജ് ചെയ്യപ്പെട്ട ഏരിയയില്‍ ഉണ്ടായ സ്ഫോടനത്തില്‍ കപ്പലിന് വല്ലാതെ കുലുക്കം അനുഭവപ്പെട്ടു . മറ്റൊരു കപ്പലിനെ ഇടിച്ചതോ, വെള്ളത്തിനടിയില്‍ എന്തെങ്കിലുമായി കൂട്ടിമുട്ടിയതോ ആയ ഒന്നും അറിവപ്പെടാത്തതിനാല്‍ രജപുത് അതിന്‍റെ കോഴ്സിലേക്ക് തിരിച്ചുവന്നു യാത്ര തുടരുകയുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് ഇരു രാജ്യങ്ങള്‍ക്കും ഒരേകദേശ രൂപവും ഉണ്ടായിരുന്നില്ല.

പാകിസ്താന്‍ നേവല്‍ കമ്മാന്‍ഡ്‌നു ഖാസിയില്‍ നിന്നും യാതൊരു റിപ്പോര്‍ട്ടും കിട്ടാതെ ദിവസങ്ങള്‍ കടന്നുപോയി. ആകാശത്തും കടലിലും യാതൊരു സപ്പോര്‍ട്ടും ഇല്ലാതെ ഇന്ത്യയുടെ കടല്‍ത്തീരങ്ങളില്‍ വിക്രാന്തിനെ അരിച്ചു പെറുക്കാനും ഇന്ത്യന്‍ നേവല്‍ബേസിന്‍റെ കവാടങ്ങളില്‍ പതുങ്ങിയിരിക്കാനും അതിധൈര്യം കാണിച്ച പി എന്‍ എസ് ഖാസി അമേരിക്കന്‍ സാങ്കേതിക മികവില്‍ ഏത് പടക്കപ്പലിനെയും നേരിടാനുള്ള പാകിസ്താന്‍ ശക്തിയുടെ അതികാത്മധൈര്യമായിരുന്നു. കറാച്ചി നേവല്‍ബേസില്‍ തിരിച്ചെത്താനുള്ള എല്ലാ സന്ദേശങ്ങളും ഉത്തരം നല്‍കപ്പെടാതെയായപ്പോള്‍ പാകിസ്താന്‍ കോമ്പാറ്റണ്ട് ഹെഡ്ക്വാര്‍ട്ടറില്‍ ഉദ്വേഗനിമിഷങ്ങള്‍ക്ക് ചൂടുകൂടി. പി എന്‍ എസ് ഖാസിക്കും 92 നാവികര്‍ക്കും എന്ത് സംഭവിച്ചുവന്നതില്‍ അമേരിക്കയും ഉല്‍ക്കന്ടാകുലരായി. ഐ എന്‍ ഈസ്‌ വിക്രാന്തും പിന്‍ എന്‍ എസ് ഖാസിയും എവിടെയാണെന്ന് പിടിച്ചെടുത്ത വയര്‍ലസ് സന്ദേശങ്ങളിലൂടെയോ
ചാരന്മാര്‍ മുഖേനയോ അവര്‍ക്കൊന്നും ഒരു പിടിയും കിട്ടിയില്ല.

ഡിസംബര്‍ 9 : പി എന്‍ എസ് ഖാസിയുടെ വിധിനിര്‍ണ്ണായകമായ അന്ത്യത്തെക്കുറിച്ച് ഇന്ത്യന്‍നേവി ഒരു പ്രസ്താവന ഇറക്കി.
ഡിസംബര്‍ മൂന്നാം തീയതി രാത്രിയില്‍ വിശാഖപട്ടണം തുറമുഖത്ത് ഖാസി ഐ എന്‍ എസ് രാജപുത്തിനാല്‍ തകര്‍ക്കപ്പെട്ടു. അതായിരുന്നു ലോകത്തിനു ഇന്ത്യ നല്‍കിയ സന്ദേശം. തുടക്കത്തില്‍ പാകിസ്ഥാന് അത് വിശ്വസിക്കാനാവാതെ തെളിവുകള്‍ ആവശ്യപ്പെട്ടു. മുങ്ങിക്കപ്പലില്‍ പൊട്ടിത്തെറിയില്‍ ഉണ്ടായ എണ്ണചോര്‍ച്ചയും ഉപരിതലത്തില്‍ ഉയര്‍ന്നുകണ്ട കപ്പല്‍ വസ്തുവകളും കണ്ടെത്തിയ മീന്‍പിടുത്തക്കാര്‍ ഇന്ത്യന്‍ നേവിക്ക് റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഫലമായി നേവി ഡൈവിംഗ് ടീം കടലിനടിത്തട്ടില്‍ വിശദമായ തിരച്ചില്‍ നടത്തി. തകര്‍ന്ന പി എന്‍ എസ് ഖാസിയും അതിലെ മരണമടഞ്ഞ 92 നാവികരെയും അവര്‍ കണ്ടെത്തി. മുങ്ങിക്കപ്പലില്‍ നിന്നുമെടുത്ത
വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയതിന് ശേഷം അവര്‍ക്ക് അതില്‍ വിശ്വാസം വന്നു. ഐ എന്‍ എസ് രജപുത്ത് ഡെപ്ത്ചാര്‍ജ്ജ് ചെയ്ത സമയവും പി എന്‍ എസ് ഖാസിയിലെ ക്ലോക്ക് നിലച്ച സമയവും ഒന്നായതിനാല്‍ ഇന്ത്യന്‍നേവിയുടെ കണ്ടെത്തല്‍ പ്രകാരം രജപുത്തിനാല്‍ ഖാസി തകര്‍ക്കപ്പെടുകയാണുണ്ടായത്. ഈ കണ്ടെത്തലിനു വിപരീതമായി പാകിസ്താന്‍ ഈ ഒരു സംഭവത്തെ സംഗ്രഹിച്ചത് ഖാസി വിക്രാന്തിനെ തകര്‍ക്കാന്‍ മൈന്‍ നിക്ഷേപിക്കുമ്പോള്‍ അതിലിടിച്ചു സ്വയം തകരുകയായിരുന്നുവെന്നാണ്. എതായാലും 1971 ലെ യുദ്ധത്തില്‍ പാകിസ്ഥാനുണ്ടായ പരാജയം അന്വേഷിച്ച ഹമൂദൂര്‍ റഹ്മാന്‍ കമ്മീഷന്‍ രാജ്യാഭിമാനമായ ഖാസിയുടെ ദുരന്തം അന്വേഷണ പരിധിയില്‍ കൊണ്ട് വന്നതേയില്ല..

. അമേരിക്കയും റഷ്യയും അവരുടെ സ്വന്തം ചിലവില്‍ പി എന്‍ എസ് ഖാസിയെ വീണ്ടെടുക്കാന്‍ തയ്യാറായപ്പോള്‍ അത് എന്നെന്നേക്കുമായി വിശാഖപട്ടണത്ത് കടല്‍ത്തട്ടില്‍ മുങ്ങിക്കിടക്കട്ടെയെന്ന്‍ ഇന്ത്യ തീരുമാനിച്ചു.
അതിന്‍റെ കാരണം ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു.

പി എന്‍ എസ് ഖാസിയെ തകര്‍ത്ത വിവരങ്ങള്‍ അടങ്ങിയ എല്ലാ ഡോകുമെന്റ്റ്കളും ഇന്ത്യന്‍നേവി നശിപ്പിച്ചതെന്തിനാണെന്ന് നമ്മള്‍ അറിയാത്ത മറ്റൊരു പ്രഹേളികയാണ്.

ആയുധം കൊണ്ട് മാത്രം ജയിക്കുന്നതല്ല യുദ്ധം. യുദ്ധതന്ത്ര നൈപുണ്യവും, പ്രായോഗിക കൌശലവും നടപ്പിലാക്കാന്‍ കഴിവുള്ള Eastern Naval Command വൈസ് അഡ്മിറല്‍ എന്‍ കൃഷ്ണനെപ്പോലെയുള്ളവരുടെ തലച്ചോറിലാണ് വിക്രാന്ത് സംരക്ഷിക്കപ്പെടുന്നതും ഖാസി കടലിനടിത്തട്ടിലെക്ക് മുങ്ങിപ്പോവുന്നതും

credits Bucker Aboo

Advertisement

History

ബ്രിട്ടന്‍ സ്പോഞ്ച് പോലെ രക്തവും മാംസവും ഊറ്റിയെടുത്ത് വെറും എല്ലിന്‍ കൂട് മാത്രമായി വിട്ടേച്ച് പോയിടത്ത് നിന്നാണ് നെഹ്റു തുടങ്ങുന്നത്

Published

on

By

മോത്തിലാൽ നെഹ്‌റുവിന്റെയും സ്വരൂപ് റാണിയുടേയും മകനായി 1889 നവംബര് 14 ന് ഉദിച്ച ആ നക്ഷത്രം ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ധൈഷണികമായ ദിശാബോധം നൽകി.ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായിരുന്നു ജവഹർലാൽ നിരവധി തവണ ജയിൽവാസമനുഷ്ഠിച്ചു.ഗാന്ധിജിയുടെ ഉറ്റ തോഴനായിരുന്ന ജവഹർലാൽ,ഒരു പക്ഷെ അദ്ദേഹവുമായുള്ള അടുപ്പം കൊണ്ടായിരിക്കാം ആ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചത്.

രാഷ്ട്രീയ,മതേതരത്വ ,മാനവിക സൗഹാർദ്ദത്തിലധിഷ്ഠിതമായ നവ ഭാരതത്തിന്റെ ശില്പിയെ കണ്ണീരോടെ ഈ ദിവസത്തിലോർക്കാതിരിക്കുന്നതെങ്ങനെ?.അതിർ വരമ്പില്ലാത്ത ലോകമെന്ന ടാഗോറിന്റെ സമാന കാഴ്ചപ്പാടിന്റെ ഉടമ,തികഞ്ഞ മതേതര വാദി ,എഴുത്തുകാരൻ ,ദാർശനികൻ,ചിന്തകൻ ,സൗന്ദര്യാരാധകൻ ഒക്കെയായിരുന്നു കുട്ടികളുടെ “ചാച്ചാജി”. ജയിലിൽ നിന്നുകൊണ്ട് അച്ഛൻ മകൾക്കയച്ച കത്തിൽ ജീവിതത്തെ പ്രപഞ്ചവുമായും ,പ്രകൃതിയുമായും എങ്ങനെ സമന്വയിപ്പിക്കണമെന്ന് ഇന്ദിരക്ക് പഠിപ്പിച്ചു കൊടുത്ത ദാര്ശനികനായ പിതാവ് …….

ലോകപ്രശസ്തമായ നിരവധി പുസ്തകങ്ങളുടെ രചയിതാവായ ജവഹർലാലിന്റെ ഏറ്റവും പ്രശസ്ത രചനകളാണ് വിശ്വചരിത്രാവലോകനവും ,ഇന്ത്യയെ കണ്ടെത്തലുമെന്ന പുസ്തകവും.പ്രപഞ്ച പ്രതിഭാസങ്ങൾ വർണിക്കുന്ന ഒരച്ഛൻ മകൾക്കയച്ച കത്തുകളെന്ന പുസ്തകം ഒരപൂർവ സൃഷ്ടി തന്നെയായിരുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിരുന്ന നെഹ്‌റു 1964 ൽ അന്തരിക്കുന്നത് വരെ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ശക്തിഗോപുരം തന്നെയായിരുന്നു.നെഹ്രുവിൻ സോഷ്യലിസവും ,സാമ്പത്തികശാസ്ത്രവും ഭാരതത്തിന്റെ ആത്മാവറിഞ്ഞുകൊണ്ടുള്ളതായിരുന്നു…ഇഷ്ടം ഒരു നൂറായിരം ഇഷ്ടം കുട്ടികളുടെ ചാച്ചാജിയോട്.😍❤️❤️❤️❤️ ഇന്ന് ശിശു ദിനം …ആസിഫ് അബ്ദുറഹ്മാൻ..

Continue Reading

History

ഈ ക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ അര്‍ദ്ധനഗ്നരാക്കി പൂജ ചെയ്യുന്ന പാരമ്പര്യം ഇന്നും നിലനില്‍ക്കുന്നു.

Published

on

By

തമിഴ്നാട്ടിലെ മധുരക്കടുത്തുള്ള എഴൈകാന്ത അമ്മന്‍ കോവിലില്‍ ( Yezhaikantha Amman Temple) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മേല്‍വസ്ത്രം ഇല്ലാതെ (Topless) 15 ദിവസം വരെ ക്ഷേത്രത്തില്‍ താമസിപ്പിച്ചു പൂജ ചെയ്യുന്ന 200 വര്ഷം പഴക്കമുള്ള ആചാരത്തിനെതിരെ ജില്ലാ കളക്ടറും ദേശീയ മനുഷ്യാവകാശ കമ്മിഷനും രംഗത്ത് വന്നിരിക്കുന്നു.

പെണ്‍കുട്ടികള്‍ രജസ്വല ആകുന്നതിനു മുന്‍പ് ദേവീ സ്വരൂപം എന്ന് സങ്കല്‍പ്പിച്ച് അവരെ ഇങ്ങനെ മേല്‍വസ്ത്രമില്ലാതെ ക്ഷേത്രത്തില്‍ പാര്‍പ്പിച്ചു തുടര്‍ച്ചയായി 15 നാള്‍ പൂജിക്കുന്നതാണ് ചടങ്ങ്. ആ കാലയളവില്‍ ക്ഷേത്രം പൂജാരിയുടെ സംരക്ഷണയിലായിരിക്കും ഈ പെണ്‍കുട്ടികള്‍ എല്ലാവരും.

പൂജ അവസാനിക്കുന്ന 15 മത് നാളില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന 5 ആണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍ വന്ന് ഈ പെണ്‍കുട്ടികളെയെല്ലാം വിവസ്ത്രരാ ക്കുകയും തുടര്‍ന്നുള്ള പൂജകള്‍ക്കൊടുവില്‍ പൂജാരി അവര്‍ക്ക് പുതുവസ്ത്രം നല്‍കുകയും ചെയ്യുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുകയാണ്.

മധുരക്കടുത്തുള്ള 60 ഗ്രാമങ്ങളില്‍ നിന്നുള്ള 7 പെണ്‍കുട്ടികളെ വീതമാണ് ഇതിനായി ഓരോ വര്‍ഷവും നേര്‍ച്ച സമര്‍പ്പിക്കുന്നത്. വീട്ടുകാരു ടെയും നാട്ടുകാരുടെയും പൂര്‍ണ്ണ സമ്മതം ഇക്കാര്യത്തിലുണ്ടുതാനും. ദൈവീക അനുഗ്രഹമായാണ് ഇതിനെ വീട്ടുകാര്‍ കാണുന്നത്.ഗ്രാമങ്ങള്‍ ആബാലവൃദ്ധം പങ്കെടുക്കുന്ന വലിയ ആഘോഷമാണ് ഈ കന്യകാ പൂജ.

ക്ഷേത്രത്തിന്‍റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു പെണ്‍കുട്ടിക്ക് നേരെയും യാതോരുവിധത്തിലുമുള്ള അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് നാട്ടുകാരും ഭക്തജന ങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇതെപ്പറ്റി ആര്‍ക്കും പരാതിയുമില്ല.

എന്നാല്‍ ഇത്തവണ പതിവുകള്‍ മാറി. പൂജക്ക്‌ വിധേയരാകുന്ന പെണ്‍കുട്ടികള്‍ പൂര്‍ണ്ണമായും വസ്ത്രം ധരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ.വീരറാവു ഉത്തരവിട്ടിരിക്കുകയാണ്. കൂടാതെ പെണ്‍കുട്ടികളെ വിവസ്ത്രരാക്കാനും പാടില്ല എന്നും ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇതുവരെ ആരുടെ ഭാഗത്തുനിന്നും ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഭക്തിയുടെ മറവില്‍ നടക്കുന്ന ഈ അനാചാരം ഇതേപടി പൂര്‍ണ്ണമായി അനുവദിക്കാനാകില്ലെന്നും കലക്ടര്‍ പറയുന്നു.

1988 നിര്‍ത്തലാക്കപ്പെട്ട ദേവദാസി സമ്പ്രദായ ത്തിന്റെ മറ്റൊരു മുഖമായി ഈ ആചാരത്തെ പലരും നോക്കിക്കാണുകയാണ്..
ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പെണ്‍കുട്ടികളെ നഗ്നരാക്കുന്ന ഈ ആചാരം മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് 4 ആഴ്ചകള്‍ക്കകം ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ തമിഴ്നാട് സര്‍ക്കാരിന് രണ്ടു നാള്‍ മുന്പ് നോട്ടീസയച്ചു.

Continue Reading

History

നിങ്ങള്‍ക്ക് ബ്ലഡ് ക്യാന്‍സര്‍ വരുമോ? ഇതാ 7 പ്രാരംഭ ലക്ഷണങ്ങള്‍

Published

on

By

ക്യാന്‍സര്‍ എത്രത്തോളം മാരകമായ അസുഖമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്‌ത്രം ഏറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു. ക്യാന്‍സറുകളില്‍ ഏറെ മാരകമായ ഒന്നാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. ബ്ലഡ് ക്യാന്‍സറിന്റെ ഏറ്റവും പ്രാരംഭമായ 7 ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

1, പനി..

ലുക്കീമിയയുടെ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നാണ് പനി. പെട്ടെന്ന് ശരീരത്തിലെ ഊഷ്‌മാവ് ഇടവിട്ട് കൂടുകയും കുറയുകയും ചെയ്യുന്നത് ഏതെങ്കിലുംതരത്തിലുള്ള അണുബാധയുടെ ലക്ഷണമാണ്. ഇതേതരത്തിലാണ് രക്താര്‍ബുദ ലക്ഷണമായ പനിയും കണ്ടുവരുന്നത്. ശരീരത്തില്‍ അണുബാധയുണ്ടാകുന്നതിന് സമാനലക്ഷണങ്ങളെല്ലാം ലുക്കീമിയ പിടിപെടുമ്പോഴും തുടക്കത്തില്‍ കണ്ടുവരാറുണ്ട്.

3, ശരീരത്തില്‍ ചുവന്ന പാടുകള്‍..

ലുക്കീമിയയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണിത്. ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും, ചര്‍മ്മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും.

4, രാത്രിയില്‍ വിയര്‍ക്കുക..

നല്ല തണുത്ത കാലാവസ്ഥയിലും ഉറക്കത്തില്‍ നന്നായി വിയര്‍ക്കുന്നത് ലുക്കീമിയയുടെ ലക്ഷണമാകാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഇതുവരെ വിശദീകരിക്കാന്‍ ഡോക്‌ടര്‍മാര്‍ക്ക് സാധിച്ചിട്ടില്ല.

5, ക്ഷീണം..

ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്‌ക്കും, ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നത് ഇതേ കാരണം കൊണ്ടാകും. ചിലരില്‍ ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യും.

6, നെഞ്ചുവേദനയും കാല്‍പ്പാദത്തിലെ നീര്‍ക്കെട്ടും..

ഇടയ്‌ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും കാല്‍പ്പാദത്തിലെ നീര്‍ക്കെട്ടും ലുക്കീമിയയുടെ ലക്ഷണമാകാം. കാലിലെ നീര്‍ക്കെട്ടിലൂടെ രക്തസ്രാവവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിലര്‍ ഇത് ഹൃദ്രോഗലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്.

7, ഇടയ്‌ക്കിടെ ഉണ്ടാകുന്ന അണുബാധകള്‍..

ശരീരത്തില്‍ ഇടയ്‌ക്കിടെ അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അത് ചിലപ്പോള്‍ രക്താര്‍ബുദത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ വെളുത്തരക്താണുക്കളുടെ അളവ് കുറയുന്നതുകൊണ്ടാണ് ഇങ്ങനെ അടിക്കടി അണുബാധ ഉണ്ടാകുന്നത്.

മേല്‍പ്പറഞ്ഞ ഏഴ് ലക്ഷണങ്ങളും ഉള്ളവര്‍ രക്താര്‍ബുദം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ രക്തപരിശോധനകള്‍ നടത്താനും തയ്യാറാകണം. തുടക്കത്തിലേ കണ്ടെത്തിയാല്‍ രക്താര്‍ബുദം പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാനുള്ള സൗകര്യങ്ങള്‍ കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ ലഭ്യമാണ്…

Continue Reading

Film updates

monisha monisha
Film News4 hours ago

മോനിഷ വിട പറഞ്ഞിട്ട് ഇന്നേക്ക് 27 വർഷം, മോനിഷയുടെ ഓർമ്മകൾ പങ്കുവെച്ച് നടി മായമേനോൻ

വീണ്ടുമൊരു ഡിസംബര്‍ അഞ്ച്. നടി മോനിഷയുടെ വേര്‍പിരിഞ്ഞിട്ട് 27 വര്‍ഷം പൂര്‍ത്തിയായി. 1992 ഡിസംബര്‍ അഞ്ചിന് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ നടന്ന വാഹനാപകടത്തിലായിരുന്നു മോനിഷ മരിക്കുന്നത്. കേവലം പതിനഞ്ച്...

geethu-mohan-das-daufghter-b geethu-mohan-das-daufghter-b
Film News5 hours ago

ഗീതു മോഹൻദാസിന്റെ മകളുടെ പിറന്നാൾ ആഘോഷം, ആശംസകളുമായി പൂർണിമയും മകളും

പൂര്‍ണിമയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഗീതു മോഹന്‍ദാസ്. അടുത്ത സൗഹൃദത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കി നേരത്തെ താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പങ്കുവെക്കുന്ന പല പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ്...

neha-ier-birthday-without-h neha-ier-birthday-without-h
Film News6 hours ago

പ്രിയതമൻ നഷ്ടപ്പെട്ടതിനു ശേഷമുള്ള ആദ്യ പിറന്നാൾ, വികാരാധീനയായി നടി നേഹ അയ്യർ

ദിലീപ് ചിത്രമായ കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമ കണ്ടവരാരും നേഹ അയ്യരെ മറക്കാനിടയില്ല. ചിത്രത്തില്‍ താരത്തിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നേഹ പങ്കുവെക്കുന്ന...

divya-unni's-valakappu divya-unni's-valakappu
Film News8 hours ago

വീണ്ടും അമ്മയാകാൻ ഒരുങ്ങി ദിവ്യ ഉണ്ണി, താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങൾ കാണാം

മലയാളത്തിന് ഏഴ് പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി, ഒട്ടേറെ മികച്ച മലയാളം കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്, വിവാഹ ശേഷം ദിവ്യ ഉണ്ണി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. വീണ്ടും...

dulquar-new-look dulquar-new-look
Film News9 hours ago

ആരാധകരെ അമ്പരിപ്പിച്ചു കൊണ്ട് ദുൽഖറിന്റെ പുതിയ ലുക്ക്, കറുപ്പിലെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

യുവ നിരയിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ദുൽഖർ, അച്ഛന് പിന്നാലെ സിനിമയിലേക്ക് എത്തിയ യുവ താരമാണ് ദുൽഖർ. മലയാളികൾ ദുൽഖറിന്റെ വരവ് രണ്ടു കൈയും നീട്ടിയാണ്...

Writeups

athul sasidharan family athul sasidharan family
Malayalam Article9 hours ago

വായിക്കാതെ പോകരുത് ഇതാരും, ആരെയും കരൾ അലിയിപ്പിക്കുന്ന ഒരു കുടുംബത്തിന്റെ കഥ

ഞങ്ങൾക്ക് മുന്നോട്ട് പോയെ പറ്റൂ…. നിങ്ങളിൽ ഒരാളാണ് ഞാനും.ജീവിക്കാനുള്ള പോരാട്ടത്തിലാണ് ഞാനും എന്റെ കുടുംബവും.കുറച്ച് ദിവസമായി എന്നെ അലട്ടുന്ന ഒരു ചോദ്യമാണ് ഇനി എന്ത് ചെയ്യും? എന്നത്...

trap-in-love trap-in-love
Malayalam Article1 day ago

പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം

പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂൾ ഗേൾ, കോളേജ്, മല്ലൂ എന്നൊക്കെ സെർച്ച് ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന...

Malayalam Article6 days ago

മനുഷ്യനായി പിറന്ന ആരെയും കരയിക്കുന്ന ഈ ചിത്രം കാണാതെ പോകരുത്.

സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന കാഴ്ചയാണ് ഇപ്പോൾ നിങൾ കാണുന്നത് അപകടത്തിൽ മരിച്ച ഇരട്ട സഹോദരനെ കാണാൻ ആശുപത്രിയിൽ നിന്നും സ്‌ട്രെച്ചറിൽ എത്തിയ ഇരട്ട സഹോദരൻ കണ്ടുനിന്നവരിൽ പോലും...

Malayalam Article1 week ago

വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

സ്ത്രീധനവും, താലിയും, സിന്ദൂരവും, കാല് പിടുത്തവും എല്ലാം ഒഴിവാക്കിയുള്ള ഒരു വിവാഹത്തെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ എങ്കിൽ കാർത്തിക്കിന്റെ കുറിപ്പോന്നു വായിക്കാം. വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.പന്ത്രണ്ട്...

Malayalam Article3 weeks ago

ഉപ്പുണ്ടോ ? എങ്കിൽ ഡയപ്പെർ ഉപയോഗശേഷം ഈസിയായി നശിപ്പിച്ചു കളയാം

കുട്ടികൾ ഉള്ള വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡയപ്പെർ എന്നാൽ ഇതെങ്ങനെ പ്രകൃതിക്ക് നാശം വരാത്ത രീതിയിൽ ഉന്മൂലനം ചെയ്യണം എന്ന് നമുക്ക് ഇതുവരെ അറിയില്ല....

Malayalam Article3 weeks ago

ചന്ദ്രപ്രകാശത്തിന് കീഴിലുള്ള താജ്മഹൽ കാണണോ? പുതിയ വ്യൂ പോയിൻറ് ഓഫറുകൾ

താജ് മഹൽ അണ്ടർ മൂൺ ലൈറ്റ്: പുതിയ “മെഹ്താബ് ബാഗ് താജ് വ്യൂ പോയിന്റിലേക്കുള്ള” പ്രവേശനം ആയിരിക്കും.രാവിലെ 7-10 നും വൈകുന്നേരം 7-10 നും സഞ്ചാരികൾക്ക് താജ്മഹൽ...

Malayalam Article3 weeks ago

കാലികുപ്പിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന മലയാളി പെൺകുട്ടി !

മലയാളി നിങ്ങള്ക്ക് അപർണയെ അറിയുമോ കാലികുപ്പികളിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു പെൺകുട്ടി. അവൾ ജനിച്ചത് കേരളത്തിന്റെ തെക്കൻ ദേശമായ കൊല്ലം ജില്ലയിലാണ്.സാധാരണക്കാരിൽ സാധാരണക്കാരിയായി ജീവിച്ച ഒരമ്മയുടെ...

Current Affairs3 weeks ago

മകന്റെ തലയിലെ മുറിപ്പാട് സ്വന്തം തലയില്‍ ടാറ്റുവായി പതിപ്പിച്ച് കാന്‍സര്‍ ബാധിച്ച മകന് പിന്തുണയുമായി ഒരു പിതാവ്.

കാന്‍സസ്: സ്വന്തം തലയില്‍ മകന്റെ ശാസ്ത്രക്രിയ പാടിനു സമാനമായ ടാറ്റു പതിപ്പിച്ച് ക്യാന്‍സര്‍ ബാധിതനായ മകന് പിന്തുണയും ആത്മധൈര്യവും പകരുകയാണ് ഒരു പിതാവ്. അമേരിക്കയിലെ കാന്‍സസിലെ ജോഷ്...

Rethu Krishnan Photos Rethu Krishnan Photos
Malayalam Article1 month ago

വിവാഹ നിമിഷങ്ങൾ സ്വപ്നതുല്യമാക്കി RK WEDDING COMPANY ജൈത്രയാത്ര തുടരുന്നു..

ഫോട്ടോഗ്രാഫി ജീവവായു ആക്കിമാറ്റിയ രെധു കൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ കഴിവിൻറെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി RK WEDDING COMPANY അതിന്റെ നാലാം വർഷത്തിലേക്ക് വിജയകരമായ ജൈത്രയാത്ര തുടരുന്നു. ഫോട്ടോകളെ...

Malayalam Article1 month ago

കോടിക്കണക്കിന് ആളുകളുടെ ജീവൻ പോയേക്കാം, ഇത് പടരാൻ വെറും 36 മണിക്കൂർ, മുന്നറീപ്പുമായി ശാസ്ത്രജ്ഞര്‍

ഇനി ഒരു മഹാരോഗം കൂടി വരാൻ പോകുന്നു. 36 മണിക്കൂറുകള്‍ കൊണ്ട് ലോകമെമ്ബാടും പടര്‍ന്നു പിടിക്കുന്ന ഫ്ളൂ പോലെയുള്ള ഈ രോഗം മില്യണ്‍ കണക്കിന് ആളുകളുടെ ജീവന്...

Malayalam Article1 month ago

സഞ്ചാരികളുടെ മനംകവര്‍ന്ന മലരിക്കലിലെ ആമ്പൽ കാഴ്ച്ച അടുത്തവര്‍ഷം മുതല്‍ ഫ്ളവര്‍ ഫെസ്റ്റിവലായി മാറ്റാന്‍ ടൂറിസം വകുപ്പ്.

സഞ്ചാരികളുടെ മനം കവർന്ന കോട്ടയം മലരിക്കലിലെ മനോഹരമായ ആമ്ബല്‍ കാഴ്ച കാണാന്‍ മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ഒരു പുതിയ പദ്ധതിയുമായി ടൂറിസംവകുപ്പ്....

Police Constable reject tip Police Constable reject tip
Malayalam Article1 month ago

കേസ് ഒതുക്കാൻ ‘പടി’ നൽകി, പടിക്കു പുറത്താക്കി പോലീസ്…

വാഹനാപകട കേസ് ഒതുക്കി തീർക്കാൻ പോലീസുകാരന് കൈ കൂലി നൽകിയ ആളെ ആട്ടിപായിച്ചിരിക്കുകയാണ് പോലീസ്. കൈക്കൂലി നൽകാൻ ശ്രമിച്ചയാൾ പിന്നീടു സ്റ്റേഷൻ ക്രൈം എസ്ഐയ്ക്കു നൽകിയ കുറിപ്പോടു...

Malayalam Article1 month ago

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓച്ചിറ സ്വദേശി മഹേഷിനെതിരെ ബന്ധുക്കൾ!

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓച്ചിറ സ്വദേശി മഹേഷിനെതിരെ ബന്ധുക്കൾ. രണ്ട് മാസം മുന്പാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പണം നൽകി പ്രലോഭിപ്പിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച...

Couples Problems Couples Problems
Malayalam Article1 month ago

‘മാസങ്ങളോളം പുരുഷനുമായി കിടക്ക പങ്കിടാതെ വാശി കാണിക്കുന്ന സ്ത്രീകൾ’ ഡോക്ടറിന്റെ തുറന്നെഴുത്ത്..

വ്യത്യസ്തമായ വിഷയങ്ങൾ തിരഞ്ഞെടുത്തത് തന്റെ ചിന്തകളും അനുഭവങ്ങളും ഫേസ്ബുക്കിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന എഴുത്തുതുകാരിൽ ഒരാളാണ് ഡോക്ടർ ഷിനു ശ്യാമളൻ. ഇക്കുറിയും അത്തരത്തിൽ ഒരു വിഷയവുമായാണ് ഷിനു എത്തിയത്....

Bhavya's Life Story Bhavya's Life Story
Malayalam Article2 months ago

എനിക്ക് നിവർന്ന് നിന്ന് ഡാൻസ് ചെയ്യണം ഏട്ടാ… ചത്താലും വേണ്ടില്ല…അവളുടെ ആ ആത്മവിശ്വാസമാണ് അവളെ ഇന്ന് ഇവിടെ വരെ എത്തിച്ചത്…

ആത്മവിശ്വാസവും കഠിനാധ്വാനവും പ്രാര്ഥനയുമെക്കെയായി സ്കോളിയോസിസ് എന്ന രോഗത്തെ അതിജീവിച്ച ഭവ്യ എന്ന മിടുക്കിയുടെ ജീവിത കഥയാണ് ഭർത്താവ് വിനോദ് ശശിധരൻ പറയുന്നത്. ഡാൻസിനോടുള്ള അതിയായ ആവേശവും ഭവ്യയുടെ...

Trending

Current Affairs3 days ago

പാമ്പ് കടിയേറ്റാൽ കൊണ്ടുപോകേണ്ട അതാത് ജില്ലയിലെ ഹോസ്പിറ്റലുകളുടെ വിവരം

പാമ്പുകടിയേറ്റയാളുടെ ജീവൻ രക്ഷിക്കണം എന്ന് ആഗ്രം ഉണ്ടോ ? എങ്കിൽ ഇത് ഒന്ന് വയിക്കുക. ഇപ്പോൾ പല ഡോക്ടർമാരും പറയുന്നത് കൂടുതൽ പേരും പാമ്പ് കടിച്ചു എന്ന...

Current Affairs3 days ago

മഷി കഴിഞ്ഞ പേന ഇനി വലിച്ചെറിയല്ലേ സ്വാപ്നത്തിൽ പോലും ചിന്തിക്കാത്ത രണ്ട് ഉപയോഗങ്ങൾ !

നമ്മൾ ഒരു എല്ലാവരും തന്നെ പേന ഉപയോഗിക്കുന്നവരാണല്ലോ എന്നാൽ ഇതിന്റെ മഷി കഴിഞ്ഞുപോയാൽ നമ്മൾ അത് കളയാറാണ് പതിവ് പണ്ട് കാലങ്ങളിൽ റീഫില്ലർ മാറ്റി ഉപയോഗിക്കുമരുന്നു ഇപ്പോൾ...

Current Affairs5 days ago

കേരളം കലോത്സവ വേദിയിൽ താരമായി ബഡ്ഡി – കേരള പോലീസിന്റെ ഒരു മാസ്സ് സെക്യൂരിറ്റി ഗാർഡ്

ശബരിമല പ്രശ്നങ്ങൾ നില നിൽക്കുമ്പോൾ തന്നെ കേരള കലോത്സവം അരങ്ങേറിയതോടെ കേരള പോലീസിന് ഒരുനിമിഷം പോലും വിശ്രമമില്ലത്ത ഓട്ടമാണ്. കലോത്സവ നഗരിയിലെത്തുന്ന വി.ഐ.പികളെ കൂടാതെ കേരള പൊലീസിലെ...

Current Affairs4 weeks ago

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യു.എ.ഇ. സർക്കാർ

യു.എ.ഇ.ഇനിമുതൽ വാട്സാപ്പ് മുഖേനെയുള്ള ടെലിഫോൺ കോളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് പിൻവലിക്കാൻ പോകുന്നു.ഇപ്പോൾ വിദേശികൾക്ക് മാതൃരാജ്യത്തേക്ക് വിളിക്കാൻ ബോട്ടിം ഉൾപ്പെടെയുള്ള വാട്സാപ്പ് സംവിധാനങ്ങൾ ഉണ്ട്.എന്നാൽ അംഗീകാരമുള്ള പല വോയിസ്...

Poxo case against a seventh grade student for molesting a sixth grade student Poxo case against a seventh grade student for molesting a sixth grade student
Current Affairs4 weeks ago

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പോക്സോ കേസ്

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.  കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവ . ഒരേ സ്കൂളിലാണ്  രണ്ടു...

Trending

Don`t copy text!