Featured

പുല്‍മാവയില്‍ മരിച്ച സൈനകന്‍റെ വിധവയെ ധനസഹായം പുറത്ത് പോകാതിരിക്കാന്‍ പുനര്‍വിവാഹത്തിന് ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിക്കുന്നു

രാജ്യവും നാട്ടുകാരും വേദനിച്ചിരിക്കുന്ന സമയമാണ് ഇത്. പക്ഷെ വീരമൃത്യു വരിച്ച സൈനികന്‍റെ കുടുംബം ഇപ്പോള്‍ ധനസഹായം പുറത്ത്പോകാതിരിക്കാന്‍ സൈനികന്‍റെ അനുജനെകൊണ്ട് കലവതിയെ വിവാഹം ചെയ്യിക്കാന്‍ നോക്കുകയാണ്.  രക്തസാക്ഷി എച്ച് ഗുരുവിന്റെ വിധവ കലാവതി തന്റെ ദുരവസ്ഥ വിവരിച്ച് സഹായ അപേക്ഷിയുമായി രംഗത്ത്  വന്നിരിക്കുന്നത്.

നടി സുമലത കലാവതിയ്ക്ക് വീടു നിര്‍മ്മിക്കാന്‍ അരയേക്കര്‍ ഭൂമി ദാനം നല്‍കിയിരുന്നു. സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.  തുടര്‍ന്നായിരുന്നു  കലാവതിയുടെ വിവാഹം നടത്താന്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിക്കുന്നെന്നാണ് കണ്ണീരോടെ യുവതി പറയുന്നത്.  എച്ച് ഗുരുവിന്റെ കുടുംബം കലാവതിയെ ഭര്‍തൃസഹോദരനെ കൊണ്ട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് സര്‍ക്കാര്‍ സഹായങ്ങള്‍ കുടുംബത്തിന് പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണ്.

കലാവതി തനിക്കുനേരെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പോലിസിനെ അറിയിച്ചു തുടര്‍ന്ന് പോലീസ് എത്തി ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ പ്രശ്‌നം പരിഹരിക്കണമെന്നും  ഗുരുവിന്റെ കുടുംബത്തെ അറിയിച്ചു.  സിആര്‍പിഎഫ് ജവാനായ  എച്ച് ഗുരുവിനെ നഷ്ടമായത് കഴിഞ്ഞ ഫെബ്രുവരി 14നാണ്.

Trending

To Top
Don`t copy text!