'പൃഥ്വിരാജി'ന് വേണ്ടി പരസ്യമായി തല്ലുണ്ടാക്കി താരസുന്ദരികള്‍.. ഇത് വല്ലതും പൃഥ്വി റിയുന്നുണ്ടോ?! - മലയാളം ന്യൂസ് പോർട്ടൽ
Film News

‘പൃഥ്വിരാജി’ന് വേണ്ടി പരസ്യമായി തല്ലുണ്ടാക്കി താരസുന്ദരികള്‍.. ഇത് വല്ലതും പൃഥ്വി റിയുന്നുണ്ടോ?!

മിനിസ്‌ക്രീനിലെ പൃഥ്വിരാജെ’ന്ന വിളിപ്പേരിലാണ് റെയ്ജന്‍ അറിയപ്പെടുന്നത്. മഴവില്‍ മനോരമയില്‍ പ്രേക്ഷേപണം ചെയ്യുന്ന ആത്മസഖിയിലെ സത്യജിത്ത് ഐപിഎസിന് ആരാധകര്‍ ഏറെയാണ്. പെണ്‍കുട്ടികളാണ് ആരാധികമാരില്‍ ഏറെയും. പരസ്യമായ വേദിയില്‍ റെയ്ജന് വേണ്ടിയുള്ള ഏറ്റുമുട്ടലില്‍ ആകെ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍.

പ്രമുഖ ചാനലില്‍ പ്രേക്ഷപണം ചെയ്യുന്ന പരിപാടിക്കിടയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അനീഷും അനു ജോസഫുമാണ് പരിപാടിയുടെ അവതാരകര്‍. അമലയും ശ്രുതിയുമാണ് റെയ്ജന് വേണ്ടി തല്ലുണ്ടാക്കിയത്.സൂര്യ ടിവിയില്‍ പ്രേക്ഷപണം ചെയ്യുന്ന സ്റ്റാര്‍ വാര്‍ പരിപാടിക്കിടയിലാണ് രണ്ട് അഭിനേത്രികള്‍ റെയ്ജനോടൊപ്പം പങ്കെടുക്കണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയത്. രണ്ട് പേരുള്ള ടീമായാണ് പരിപാടിയില്‍ മത്സരം നടത്തുന്നത്.

റെയ്ജന്റെ ടീമിലെ അംഗം എന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്ന് അമല പറയുന്നു. പരിപാടി തുടങ്ങുന്നതിന് മുന്‍പേ തന്നെ താരം ആകെ വല്ലാതായിരുന്നു. ഇത് അവതാരകര്‍ കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തു.അനീഷും അനു ജോസഫുമാണ് പരിപാടിയുടെ അവതാരകര്‍. തുടങ്ങുന്നതിന് മുന്‍പു തന്നെ അമലയുടെ മുഖത്തെ വല്ലായ്മ ഇവര്‍ ശ്രദ്ധിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

റെയ്ജന്റെ കൂടെ ജോഡിയായി ശ്രുതിയായിരുന്നു എത്തിയത്. അമലയ്ക്ക് വേണ്ടി മാറാന്‍ തയ്യാറാണെന്ന് ശ്രുതി അറിയിക്കുകയും ചെയ്തിരുന്നു. നാടകീയ സംഭവങ്ങളാണ് പരിപാടിക്കിടയില്‍ അരങ്ങേറിയത്.തന്റെ അറിവോടെയല്ല ഇക്കാര്യം നടന്നതെന്ന് റെയ്ജന്‍ പറയുന്നു. പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.

ആത്മസഖിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ റെയ്ജനെ മിനിസ്ക്രീനിലെ പൃഥ്വിരാജെന്നാണ് വിശേഷിപ്പിക്കുന്നത്. താരവുമായുള്ള സാമ്യമാണത്രേ ഇതിന കാരണം.ക്യാമറയ്ക്ക് മുന്നില്‍ വെച്ചായിരുന്നില്ല അമല ഇക്കാര്യം പറയേണ്ടിയിരുന്നത്. പ്രൊഡ്യൂസര്‍ ചോദിക്കുകയായിരുന്നു വേണ്ടതെന്നും അവതാരകയായ അനു ജോസഫ് പറയുന്നുണ്ട്.

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള രംഗങ്ങളാണ് പരിപാടിക്കിടയില്‍ അരങ്ങേറിയത്. ഫേസ്ബുക്കിലൂടെ ഇതിനോടകം തന്നെ പ്രമോ വീഡിയോ വൈറലായിക്കഴിയുകയും ചെയ്തിട്ടുണ്ട്.

ഇതാണ് ആ വീഡിയോ കണ്ടു നോക്ക്

https://www.facebook.com/SuryaTv/videos/1714005262003102/

Join Our WhatsApp Group

Trending

To Top
Don`t copy text!