Film News

പൃഥ്വിരാജ് പുറത്ത്!!! കര്‍ണ്ണനാകുന്നത് ചിയാന്‍ വിക്രം ! പൃഥ്വിരാജിനെ മാറ്റാനുള്ള കാരണങ്ങൾ ഇതാണ് !

പൃഥ്വിരാജ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി സംവിധായകന്റെ പ്രഖ്യാപനമെത്തിയിരിക്കുന്നു. പൃഥ്വിരാജിനു പകരം കര്‍ണനാകുന്നത് തെന്നിന്ത്യന്‍ സുപ്പര്‍ താരം ചിയാന്‍ വിക്രമായിരിക്കും.

വിക്രമിനെ നായകനാക്കി 300 കോടിരൂപ ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ആര്‍.എസ്.വിമല്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യും.

മഹാവീര്‍ കര്‍ണന്‍ എന്നാണ് ചിത്രത്തിന്റെ പേര്. മുമ്പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസര്‍ പിന്മാറിയതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആര്‍.എസ്.വിമല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘എന്ന് നിന്റെ മൊയ്തീനി’ല്‍ പൃഥ്വിരാജായിരുന്നു നായകന്‍. മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതത്തെയും പ്രണയത്തെയും അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ചിത്രം വന്‍ വിജയമായിരുന്നു.

എന്ന് നിന്റെ മൊയ്തീന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനായി താന്‍ ചിട്ടപ്പെടുത്തിയ, അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രിഥ്വിരാജ്, സംവിധായകന്‍ ആര്‍ എസ് വിമലിനോട് ആവശ്യപ്പെട്ടതായും തുടര്‍ന്ന ആ രണ്ട് ഗാനങ്ങളും സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും രമേഷ് നാരായണന്‍ ആരോപിച്ചിരുന്നു.

മാത്രമല്ല മികച്ച ഗായകനായി തെരഞ്ഞെടുത്ത പി ജയചന്ദ്രനെ ഒഴിവാക്കണമെന്നും പ്രിഥ്വി ആവശ്യപ്പെട്ടിരുന്നു എന്ന് വിമല്‍ രമേശ് നാരായണനോട് പറയുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും അകല്‍ച്ചയുമാണ് കര്‍ണനെയും ബാധിച്ചതെന്നാണ് വിവരം.

Trending

To Top