Malayalam Article

പെൻഷൻ മുടങ്ങാതിരിക്കാൻ അമ്മയുടെ മൃതദേഹം ഒരു വർഷത്തോളം വീട്ടിൽ ഒളുപ്പിച്ച മകൻ

പെൻഷൻ മുടങ്ങാതിരിക്കാൻ പെറ്റ് വളർത്തിയ അമ്മയുടെ മൃതദേഹം ഒരു വർഷത്തോളം വീട്ടിൽ സൂക്ഷിച്ചു.വിവരം പുറത്തായതോടെ പോലീസ് 62 കാരനായ ഇയാളെ കസ്റ്റഡിയിൽ എടുത്ത് കേസ് രേഖപ്പെടുത്തി.

92 വയസ്സുള്ള അമ്മയുടെ അഴുകി ദ്രവിച്ച  മൃതശരീരമാണ് വീട്ടിൽ നിന്നു പോലീസിന് കണ്ടെത്താൻ കഴിഞ്ഞത്.സമീപത്തുള്ള ആളുകൾക്ക് ദുർഗന്ധം സഹിക്കാൻ കഴിയാതെ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്നേഷണത്തിൽ പ്രത്യേകം തയ്യാറാക്കിയ ഒരു പെട്ടിയിൽ അമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.വാർദ്ധക്യ മരണം എന്ന് തെളിഞ്ഞതിനെ തുടർന്ന് മകന്റെ പേരിൽ പെൻഷൻ തട്ടിപ്പിന് കേസ് എടുത്തു.

 

Trending

To Top
Don`t copy text!