Film News

പൊട്ടിക്കാത്ത മുട്ടയ്ക്കകത്ത് ഷാജി പാപ്പന്‍ ! ജയസൂര്യയെ ഞെട്ടിച്ച്‌ ആരാധകന്‍ – വീഡിയോ കാണാം

ഷാജി പാപ്പാൻ എല്ലാവർക്കും ഒരു ഹരമായി മാറികൊണ്ടിരിക്കുയാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർവരെ വരെ പാപ്പാനെ നെഞ്ചോടു ചേർത്ത് കഴിഞ്ഞു. ബോക്സ് ഓഫീസിൽ വാൻ വിജയം കൈവരിച്ചു മുന്നോട്ടു കുതിച്ചുകൊണ്ടു ഇരിക്കുകയാണ് ആട് 2. ജയസൂര്യയുടെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാം സ്ഥാനം ഷാജിപാപ്പാന് സ്വന്തം. ഷാജി പാപ്പനും പാപ്പന്റെ മുണ്ടും ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. പലതരത്തിലും ആരാധകര്‍ പാപ്പനെ ആഘോഷമാക്കിയെങ്കിലും വ്യത്യസ്തമായ രീതിയില്‍ ഒരു സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ജയസൂര്യയുടെ കടുത്ത ഒരു ആരാധകന്‍.

https://www.facebook.com/Jayasuryajayan/videos/962533007233713/

തനിക്ക് ലഭിച്ച ഈ സമ്മാനം ജയസൂര്യ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. സൂരാജ് കുമാര്‍ എന്ന ആരാധകനാണ് കോഴിമുട്ടയുടെ തോടിനകത്ത് മുട്ട പൊട്ടിക്കാതെ ഷാജി പാപ്പാന്റെ കിടിലന്‍ ചിത്രം വരച്ചത്. ഇത് കണ്ട് അമ്ബരന്നിരിക്കുകയാണ് താരം.

ചിത്രം കണ്ട് ഞെട്ടിയ താരം ശരിക്കും ഞെട്ടിച്ചു നന്ദി സുരാജ് എന്നും കുറിച്ചിട്ടുണ്ട്. സുരാജിന്റെ സമ്മാനം കണ്ട് ജയസൂര്യ മാത്രമല്ല സിനിമാ പ്രേമികളും ഞെട്ടിയിരിക്കുകയാണ്.

Trending

To Top
Don`t copy text!