Featured

പോര്‍ട്ട്‌ലാന്‍ഡില്‍ നിന്നുള്ള കൗതുക വാര്‍ത്ത. പ്രസവ വാര്‍ഡില്‍ നില്‍ക്കുന്ന നഴ്സുമാരും ഗര്‍ഭിണികള്‍

നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്ക് പ്രസവിക്കാന്‍ നില്‍കുന്ന സമയത്ത് ധാരാളം അപമാനങ്ങള്‍ പലരുടെയും ഭാഗത്തുനിന്നും നേരിടേണ്ടി വരുന്നുണ്ട്. പക്ഷെ പോര്‍ട്ട്‌ലാന്‍ഡില്‍ നിന്നും വരുന്നത് രസകരമായ   ഒരു വാര്‍ത്തയാണ്.

ഇവിടെ പ്രസവാര്‍ഡില്‍ ഡ്യൂട്ടിയ്ക്കു നില്‍ക്കുന്ന ഒന്‍പത് നഴ്‌സുമാരും ഗര്‍ഭിണികള്‍ ആണ്. മെയ്‌നെ മെഡിക്കല്‍ സെന്ററില്‍  ആണ് ഈ കാഴ്ച്ച. സവ വാര്‍ഡിനു മുന്നില്‍ ഈ നഴ്സുമാരില്‍ എട്ടുപേരും നില്‍ക്കുന്ന ചിത്രം ഇവരില്‍ ഒരാളായ ബ്രിറ്റെനി വെര്‍വില്ലെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു.

ബ്രിറ്റെനി ചിത്രം പങ്കുവച്ചത് വേനല്‍ക്കാലത്ത് കുറെ കുട്ടികള്‍ ജനിക്കുമെന്ന കുറിപ്പോടെയാണ് . ആശുപത്രി മാനേജ്‌മെന്‍രും  ചിത്രത്തിനു താഴെ അഭിനന്ദനക്കുറിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇവരുടെ പ്രസവവും ഏറെക്കുറെ ഒരേ സമയത്തായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളും  ചിത്രം വൈറലായതിനു പിന്നാലെ  വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. ആശുപത്രിയിലെ പ്രസവ വിഭാഗത്തില്‍ ജോലി ചെയ്യുന്നത് എണ്‍പത് നഴ്‌സുമാരാണ്.

Trending

To Top
Don`t copy text!