Current Affairs

പോൺ നിരോധനമാണോ ആ ഫീൽഡ് ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്? കിടിലൻ മറുപടിയുമായി സണ്ണി ലിയോൺ

ആരാധകരിൽ എന്നും ആവേശമായ താരമാണ് സണ്ണി ലിയോൺ. പോൺ സിനിമകളിലെ നായികയായ താരം ഇപ്പോൾ ആ ജോലി ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് ആരാധകരെ വളരെ നിരാശയിലും ആക്കിയിരിക്കുകയാണ്. അടുത്തിടെ താരം അർബാസ് ഖാൻ അവതാരകമായെത്തുന്ന പിഞ്ച് എന്ന ചാറ്റ് ഷോയിൽ അതിഥിയായ എത്തിയിരുന്നു. ഷോയിൽ എത്തുന്ന അദിഥികളോട് വളരെ രസകരമായ ചോദ്യങ്ങൾ ചോദിച്ചു കളിയാക്കുന്ന ശീലം അർബസിനു പതിവാണ്. അങ്ങനെ സണ്ണി ലിയോണിനോടും ചോദിച്ചു അതുപോലെ ഒരു രസകരമായ ചോത്യം. പോൺ സിനിമകളുടെ നിരോധനം മുൻകൂട്ടി കണ്ടുകൊണ്ടാണോ തങ്ങൾ ഈ ഫീൽഡ് വിടാനുള്ള കാരണം എന്നായിരുന്നു ചോദ്യം. 

എന്നാൽ സണ്ണി വളരെ രസകരമായാണ് അർബസിനുള്ള കിടിലൻ മറുപടി നൽകിയത്. തീർച്ചയായും ഞാൻ നിരോധനം മുൻകൂട്ടി കണ്ടുകൊണ്ടാണ് ആ ഫീൽഡ് ഉപേഷിച്ചതെന്നും എന്നാൽ അങ്ങനൊരു ജോലി തിരഞ്ഞെടുത്തതിൽ തനിക്ക് ഇന്ന് വരെ കുറ്റബോധം ഉണ്ടായിട്ടില്ല എന്നും നമ്മൾ കാലത്തിനൊപ്പമാണ് സഞ്ചരിക്കേണ്ടതെന്നും അല്ലാതെ കാലം മാറിയതറിയാതെ ചെയ്യുന്ന ജോലി തന്നെ തുടരുന്നതിൽ കാര്യമില്ല എന്നുമാണ് താരം നൽകിയ മറുപടി. താൻ ഇത് വരെ എടുത്തിട്ടുള്ള തീരുമാനങ്ങൾ എല്ലാം ശരിയായിരുന്നുവെന്ന് കാലം തന്നെ തെളിയിച്ചിട്ടുണ്ടന്നും സണ്ണി കൂട്ടിച്ചേർത്തു. അര്ബാസ് പുറത്തുവിട്ട എപ്പിസോഡിന്റെ ടീസറിൽ ആണ് ഈ ചോദ്യവും ഉത്തരവും അടങ്ങിയിരിക്കുന്നത്.

Trending

To Top
Don`t copy text!