Film News

പ്രചരിക്കുന്ന ആ വീഡിയോയിൽ ഞാനല്ല ! മറ്റാരോ ആണ് ! നടി കീർത്തി സുരേഷ്!

സിനിമാ ചിത്രീകരണത്തിനിടെ കീര്‍ത്തി സുരേഷിനെ പരിക്കു പറ്റിയെന്ന തരത്തില്‍ കുറിച്ചു ദിവസങ്ങളായി ഒരു വീഡിയോ പ്രചിരിക്കുന്നു. മുഖം വ്യക്തമല്ല യെങ്കിലും അത് സിനിമ മേഖലയിലെ പലരെയും ഉന്നം വച്ചു.  സാവിത്രി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കീര്‍ത്തി തെന്നി വീണെന്നും പരിക്കു പറ്റിയെന്നുമായിരുന്നു പ്രചരണങ്ങള്‍.

ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പാറക്കെട്ടില്‍ കാല്‍വഴുതി വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ അത് കീര്‍ത്തിയല്ലെന്നും മറ്റാരോ ആണെന്ന് നടിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

https://youtu.be/P9_B8R7pGWI

കീര്‍ത്തി സുഖമായിരിക്കുന്നു. ആ പ്രചരിക്കുന്ന ദൃശ്യങ്ങളും കീര്‍ത്തിയുമായി ഒരു ബന്ധവുമില്ല. ആ വീഡിയോയില്‍ പരിക്കു പറ്റിവീഴുന്ന നടി കീര്‍ത്തിയല്ല. കീര്‍ത്തി ഷൂട്ടിങ് തിരക്കിലാണ്.’

പഴയകാല നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന മഹാനടി എന്ന ചിത്രത്തിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലും തമിഴിലും ഒരുക്കുന്നുണ്ട്.

Trending

To Top
Don`t copy text!