Current Affairs

കുടുംബത്തിനുവേണ്ടി കറിവേപ്പിലയാകേണ്ടിവന്ന ഒരു പ്രവാസി, എന്നിട്ടും

കായംകുളം : ഇത് മധുസൂധനൻ ‘ . ഭാര്യയുടെയും ഏക മകളുടേയും കൊടിയ പീഡനങ്ങൾക്കും അവഗണനകൾക്കും വിധേയനാകേണ്ടി വന്ന ഒരു മുൻ പ്രവാസി. ഇരുപത് കൊല്ലമായി പ്രവാസിയായിരുന്ന മധുസൂധനൻ രോഗ ബാധിതനായാണ് നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. എന്നാൽ ജീവന് തുല്യം സ്നേഹിച്ച ഭാര്യയും മകളും വേണ്ട വിധത്തിൽ പരിചരിക്കാത്തത് കാരണം രോഗം .മൂർച്ഛിക്കുകയായിരുന്നു.ഇയാളുടെ ദുരവസ്ഥയെ പറ്റി നാട്ടുകാർക്ക് അറിയാമായിരുന്നെങ്കിലും അക്രമവും കള്ളക്കേസും ഭയന്ന് ആരും പ്രതികരിക്കാതെയായി. കഴിഞ്ഞ ദിവസം ഇയാളുടെ ദുരവസ്ഥ അറിഞ്ഞ നാട്ടുകാരനായ ഒരു മനുഷ്യസ്നേഹിയാണ് മധുസൂധനന്റെ ദുരവസ്ഥയെ പറ്റി പുറം ലോകത്തറിയിച്ചതും വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചതും

നീണ്ട നാളത്തെ പ്രവാസ ജീവിതത്തിന്റെ സമ്പത്തായി മധുസൂധനന് ഉള്ളത് ഇരുനില വീടും രോഗവും മാത്രമാണ്. ഭാര്യ യുടെയും മകളുടെയും ആഡംബരപൂർണ്ണമായ ജീവിതത്തിനായി ദീർഘകാലം സ്വന്തം ജീവിതം മരുഭൂമിയിൽ ഹോമിക്കപ്പെട്ട മധുസൂധനൻ ഇപ്പോൾ ആഗ്രഹിക്കുന്നത് പൊങ്ങച്ചങ്ങൾ നിറഞ്ഞ ആഡംബര ജീവിതമല്ല മറിച്ച് പരിചരിക്കാൻ സ്നേഹനിധിയായ ഒരു മാലാഖയെ ആണ്.

MUST READ : Madhusoodhanan’s Follow Up Story With Voice & Letter to CI, Click here to read.

ഇയാളുടെ ദീർഘനാളത്തെ സമ്പാദ്യം കൊണ്ട് നിർമിച്ച വീട്ടിലിപ്പോൾ നോക്കിയാൽ ചോര തളം കെട്ടിക്കിടക്കുന്നു. കണ്ടാൽ ആരും അറച്ച് നിൽക്കുന്ന അവസ്ഥയിലാണ് മധുസൂധനൻ. വീടിന്റെ രണ്ടാം നിലയിൽ ചോര വാർന്നും പുഴുവരിച്ചും കിടന്ന മധുസൂധനൻ ഇപ്പോൾ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

രോഗം അതിന്റെ ഉച്ചസ്ഥായിയിൽ എത്താൻ കാരണം ഭാര്യയുടെയും മകളുടെയും കൊടിയ പീഡനം മൂലമാണെന്ന് നാട്ടുകാർ അടിവരയിട്ടു പറയുന്നു. ഒരു പുരുഷായുസ്സ് മുഴുവൻ അന്യനാട്ടിൽ കഷ്ട്ടപെട്ടുണ്ടാക്കിയ സമ്പാദ്യം മുഴുവൻ ഇപ്പോൾ അനുഭവിക്കുന്നത് ഭാര്യയും ഏക മകളുമാണ്. രോഗശയ്യയിലായ ഇയാളെ വലിയ വീട്ടിലെ മുകളിലത്തെ നിലയിൽ തനിച്ചാക്കി ഭാര്യയും മകളും എങ്ങോട്ടോ പോയിരുന്നു. ഇതിനിടയിലാണ് രോഗം മൂർച്ഛിക്കുന്നത്‌. പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത ഇയ്യാളുടെ വീടിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ചോരതളംകെട്ടികിടക്കുന്നു.

ഇത് മധുസൂധനന്റെ മാത്രം അവസ്ഥയല്ല. ഇതുപോലെ നിരവധി മധുസൂധനന്മാർ നമുക്കിടയിൽ നിസ്സഹായരായി ജീവിക്കുന്നുണ്ടാവാംജീവിതത്തിന്റെ പ്രതാപകാലത്ത് ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് സ്വന്തം ജീവിതം ചുട്ടുപൊള്ളുന്ന നരഹത്തിൽ ഹോമിക്കപ്പെടുന്ന ശരാശരി പ്രവാസികളുടെ പ്രധിനിധിയാണ് മധുസൂദനൻ. മറ്റുള്ളവരുടെ സുഖലോലുപമായ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം ബാലിനൽകുന്ന ഇത്തരക്കാരെ വാർദ്ധക്യത്തിൽ കാത്തിരിക്കുന്നത് രോഗബാധയും അതിലും ഹൃദയഭേദകമാവുന്നത് ഉള്ളവരിൽ നിന്നുള്ള അവഗണനയുമാണ് ഒറ്റപെടുത്തലുമാണ്.  ബാഹ്യമായ രോഗം ചികിത്സകൊണ്ട് മാറ്റാവുന്നതാണ് എന്നാൽ മലസിലെലെ മുറിവിനു ആധുനിക വൈദ്യശാസ്ത്രം ഫലപ്രദമായ മരുന്നൊന്നും കണ്ടുപിടിച്ചതായി റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല

ജീവിതം പ്രാരാബ്ദമായി തലക്കുമുകളിലൂടെ കഴുകനെ പോലെ വട്ടം ചുറ്റുമ്പോൾ ആണ് ഒരു പ്രവാസി ജനിക്കുന്നത്. നല്ല വീട് , മകളുടെ വിവാഹം, മകന്റെ പഠനം …. ഇങ്ങനെ നീളുന്ന പ്രാരാബ്ദ നിരയാണ് 

https://www.youtube.com/watch?v=b8fTfse4Iag&feature=youtu.be

ഓരോ മലയാളികളെയും പ്രവാസിയാക്കുന്നതു. സ്വന്തമായി നാട്ടിൽ വലിയ  വീടും അതിൽ രണ്ടോ മൂന്നോ കുളിമുറികളും പിന്നെ എയർ കണ്ടീഷണർ, കാർ , വിശാലമായ മുറികളും പിന്നെ മറ്റു ആഡംബര വസ്തുക്കളുമുള്ള പ്രവാസി. അന്യ ദേശത്ത് യാചകനെ പോലെ ജീവിതം തള്ളി നീക്കുന്നു. അവനിവിടെ സഞ്ചരിക്കാൻ ഉൾകൊള്ളാവുന്നതിലധികം ആളുകളെ കുത്തിനിറച്ച ബസ്സുകളും താമസിക്കാൻ ഇടുങ്ങിയ മുറികളിലെ ഡബിൾ ഡെക്കർ കട്ടിലുകളും, പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ നീണ്ട നിരയിൽ നിൽക്കേണ്ടി വരുന്നു. ജീവത അവനു കയ്പുനീർ നിറഞ്ഞ കാഞ്ഞിരക്കുരുചാറാണ്. ഒരു വര്ഷത്തിലൊരിക്കലോ രണ്ടുവര്ഷത്തിലൊരിക്കലോ വന്നു പോകുന്ന വെറുമൊരു അഥിതിയാണ് വീട്ടുകാർക്കും ബന്ധുക്കൾക്കും അവൻ. കടം വാങ്ങിയും ലോൺ എടുത്തതും അവൻ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു, ബന്ധുക്കളെ സംബന്ധിച്ചടുത്തോളം പണം കായ്ക്കുന്ന വെറുമൊര് മരമാണ് അവൻ

മറ്റുള്ളവരുടെ വർണ്ണാഭമായ ജീവിതത്തിനു വേണ്ടി പട്ടിണി കിടന്നും മറ്റും സമ്പാദിച്ചതൊന്നും അവനു അനുഭവിക്കാനുള്ള യോഗമില്ല. മിക്കപ്പോഴും പാതി നിറഞ്ഞ കണ്ണുകളായിരിക്കും , മനസ്സിൽ പ്രിയപ്പെട്ടവരുടെ മുഖവും. ഇതൊക്കെ ഓർക്കുമ്പോൾ അന്യമാട്ടിൽ അവൻ എണ്ണയൊഴിച്ചു പ്രവർത്തിക്കുന്ന യന്ത്രമായി മാറുന്നുമേലുദ്ധ്യോഗസ്ഥന്‍മാരുടെ കേട്ടാൽ അറയ്ക്കുന്ന തെറിയഭിഷേകം അവനു ഇമ്പമുള്ള സംഗീതമാണ്. അന്യനാട്ടിൽ രോഗം വന്നാൽ പരിചരിക്കാനോ ആശുപത്രിയിൽ കൊണ്ടുപോകാനോ ആരും ഉണ്ടായെന്നും വരില്ല. അവന്റെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കുന്നവർ ഈ കഷ്ടപ്പാടുകൾ അറിയുന്നുണ്ടാവില്ല. ചിലപ്പോൾ അറിഞ്ഞാൽ തന്നെ കണ്ടില്ലന്നു ഭാവവും ആയിരിക്കും. കറിയിൽ രുചിക്കൂട്ടിനു മണവും കയ്പു നിറഞ്ഞ കറിവേപ്പില ചേർക്കുന്നു, കരിക്കു രുചികൂടുതൽ ആ കറിവേയ്പ്പില നൽകുന്നു. എന്നാൽ കറി രുചിക്കുന്നവർ കറിയുടെ രുചിക്ക് നിധാനമായ കറിവേയ്പ്പിലയെ ചവയ്ച്ചു തുപ്പുന്നു. കറിവേയ്പ്പില പോലെയാണ് ഓരോ പ്രവാസിയും. അതെ പ്രവാസി സുഹൃത്തുക്കളേ നിങ്ങൾ വെറുമൊരു കറിവേയ്പ്പിലായാണ് .

Read Same Story in English Photos included..

Trending

To Top
Don`t copy text!